കുന്താപുരം നഗരത്തിലെൽ ജനവാസ മേഖലയിലൂടെ രാത്രിയിൽ പുലി കറങ്ങുന്നത് കണ്ടതിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിലായി. പ്രാദേശിക സുരക്ഷാ ഏജൻസിയായ സൈൻ-ഇൻ സെക്യൂരിറ്റി സ്ഥാപിച്ച തത്സമയ നിരീക്ഷണ സി.സി.ടി. വിയിൽ പുലിയുടെ ദൃശ്യങ്ങളിൽ പതിഞ്ഞതിനാൽ അടിയന്തരമായി ജാഗ്രത പുറപ്പെടുവിച്ചു. വ്യാഴാഴ്ച അർധരാത്രി ഒന്നോടെയാണ് അങ്കടകട്ടെക്ക് സമീപം ദേശീയപാതയോട് ചേർന്നും ജനസാന്ദ്രതയുള്ള പ്രദേശത്തുമാണ് പുള്ളിപ്പുലിയെ കണ്ടത്. ഡോ. ജോൺസൻ്റെ വീടിന് പിന്നിലൂടെ പുള്ളിപ്പുലി നടന്നു പോകുന്നത് സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
സുരക്ഷ ഉദ്യോഗസ്ഥർ പുള്ളിപ്പുലിയെ കണ്ടയുടനെ താമസക്കാരെ അറിയിക്കുകയും വീടിനുള്ളിൽതന്നെ തുടരാൻ ഉപദേശി ക്കുകയും ചെയ്തു. താമസിയാതെ പുള്ളിപ്പുലി അപ്രത്യക്ഷമായതായും അതിൻ്റെ നിലവിലെ സ്ഥാനം അജ്ഞാതമായി തുടരുന്നുവെന്നും അധികൃതർ പറഞ്ഞു. കുന്താപുരത്ത് നേരത്തേ പുള്ളിപ്പുലിയെ കൂടുതലും കണ്ടത് ഗ്രാമപ്രദേശങ്ങളായ മൊളഹള്ളി, തേക്കാട്ടെ, മണ്ടാടി, കലവറ, ബഡകെരെ, കോട്ടേശ്വരിലെ മാർക്കോട്, ഹോമ്പാടി, ഹർദല്ലി മണ്ഡലി, അമാസെബൈലു, ആലൂർ, കന്നട കുദ്രു, കൊർഗി, ജപ്തി, കൊഡ്ലാഡി തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലാണ്.