പ്രധാനമന്ത്രി അഹ്മദാബാദിൽ; വിമാനം തകർന്ന സ്ഥലം സന്ദർശിച്ചു
എയർ ഇന്ത്യ വിമാനാപകടമുണ്ടായ ഗുജറാത്തിലെ അഹ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഇന്ന് രാവിലെ 8.30ഓടെയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലിറങ്ങിയത്. വിമാനം തകർന്ന സ്ഥലവും ഹോസ്റ്റൽ കെട്ടിടവും അദ്ദേഹം സന്ദർശിച്ചു. തുടർന്ന് പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി എത്തി.
അഹമ്മദാബാദ് വിമാനദുരന്തം; മെഡിക്കൽ കോളേജിന് കെട്ടിടവും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ച് ടാറ്റ
അഹമ്മദാബാദ് വിമാനദുരന്തത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഒരു കോടി രൂപവീതമാണ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രഖ്യാപിച്ചത്. പരിക്കേറ്റവരുടെ ചികിത്സാചെലവുകൾ വഹിക്കുമെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. വിമാനം ഇടിച്ച് തകർന്ന മെഡിക്കൽ കോളേജിന് കെട്ടിടം നിർമ്മിച്ച് നൽകുമെന്നും കമ്പനി അറിയിച്ചു.
ആശ്വാസം; തകർന്ന വിമാനത്തിൽ നിന്ന് നടന്ന് ആംബുലൻസിലേക്ക്; ഒരാൾ ജീവനോടെ
അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിലെ യാത്രക്കാരിൽ എല്ലാവരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസകരമായ ഒരു വാർത്ത. ഒരാളെ ജീവനോടെ കണ്ടെത്തി. വിശ്വാസ് കുമാർ രമേശ് എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ അമേഷ് വിശ്വാസ് ദേഹത്ത് മുറിവുകളുണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവർത്തരോടൊപ്പം ആംബുലൻസിൽ കയറിയത്. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാൾ ദമൻ-ദിയു സ്വദേശിയായ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നാട്ടിൽ വന്ന് സഹോദരൻ അജയ് കുമാറിനൊപ്പം
അഹമ്മദാബാദ് വിമാനദുരന്തം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു
അഹമ്മദാബാദ് വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെന്ന് ഗുജറാത്ത് പോലീസ്. ജീവനക്കാർ ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 100 ൽ അധികം മൃതദേഹങ്ങള്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഞെട്ടിക്കുന്നതും ഹൃദയഭേദകവുമാണ് വിമാനാപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ദുഃഖകരമായ സമയത്ത് തന്റെ ചിന്തകള്‍ ദുരന്തം ബാധിച്ച എല്ലാവരോടൊപ്പവുമാണെന്നും മോദി പറഞ്ഞു. ‘അഹമ്മദാബാദിലെ ദുരന്തം നമ്മെ വേദനിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു. വാക്കുകള്‍ക്ക് വിവരിക്കാനാകാത്തവിധം ഹൃദയഭേദകമാണിത്. ഈ
അഹമ്മദാബാദിൽ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരിൽ മലയാളിയും
തകർന്നുവീണ വിമാനത്തിലെ യാത്രക്കാരിൽ മലയാളിയും, പത്തനംതിട്ട പുല്ലാട് സ്വദേശിനിയും ലണ്ടനിൽ നഴ്സുമായ രഞ്ജിത ഗോപകുമാരൻ നായരാണ് അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. നാട്ടിൽ വന്ന് ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രഞ്ജിത. കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയിൽ തകർന്നു വീണത്. വിമാനം നിയന്ത്രിച്ചിരുന്നത് ക്യാപ്റ്റൻ സുമീത് സഭർവാൾ,
തകർന്ന വിമാനത്തിൽ മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും; വിമാനത്തിലെ യാത്രക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്
തകർന്ന വിമാനത്തിൽ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർഇന്ത്യയുടെ എഐ171 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 230 യാത്രക്കാരും 12 ജീവനക്കാരുമടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ 169 പേരും ഇന്ത്യക്കാരാണ്. 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കൊച്ചി തീരത്തെ കപ്പൽ അപകടം; കപ്പൽകമ്പനിയുടെ വിഴിഞ്ഞത്തുള്ള കപ്പൽ പിടിച്ചുവെയ്ക്കാൻ ഹൈക്കോടതി നിർദേശം
ലൈബീരിയന്‍ ചരക്കുകപ്പലായ എല്‍സ-3 കൊച്ചി തീരത്ത് കപ്പൽ മറിഞ്ഞ സംഭവത്തിൽ കപ്പലിൻ്റെ ഉടമസ്ഥാവകാശം നില നിൽക്കുന്ന കപ്പൽകമ്പനിയുടെ വിഴിഞ്ഞത്തുള്ള കപ്പൽ പിടിച്ചുവെയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം. മറിഞ്ഞ കപ്പൽ ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പൽ കമ്പനിയുടെ എംഎസ് സി മാൻസാ എന്ന കപ്പൽ പിടിച്ചു വെയ്ക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ഹൈക്കോടതി ജസ്റ്റീസ് എംഎ ഹക്കീം അദ്ധ്യക്ഷനായ സിംഗിൾ ബഞ്ചാണ് നിർദേശം നൽകിയിരിക്കുന്നത്. സജിസുരേന്ദ്രൻ നൽകിയ അഡ്‌മിറാലിറ്റി സ്യൂട്ടിലാണ്
ജസ്റ്റിസ് പെരുഗു ശ്രീ സുധ കർണാടക ഹൈകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു
ജസ്റ്റിസ് പെരുഗു ശ്രീ സുധ കർണാടക ഹൈകോടതി ജഡ്‌ജിയായി ബുധനാഴ്‌ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജഡ്‌ജിയെ പൂച്ചെണ്ട് നൽകി അഭിനന്ദിച്ചു. വിരമിച്ച ജുഡീഷ്യൽ ഓഫിസറായ വെങ്കടേശ്വർലുവിന്‍റെയും വീട്ടമ്മയായ പത്മാവതിയുടെയും മൂത്ത മകളാണ് ജസ്റ്റിസ് സുധ. ജസ്റ്റിസ് പെരുഗു സുധ 19 വർഷത്തിലേറെയായി നിസാമാബാദിലെ ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജി, ഹൈദരാബാദിലെ ഫാമിലി കോടതിയിലെ
വിരാട് കോഹ് ലിയുടെ വിരമിക്കല്‍; ബിസിസിഐക്ക് വീഴ്ച പറ്റി: രവി ശാസ്ത്രി
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം കൈകാര്യം ചെയ്തതില്‍ ബിസിസിഐക്ക് വീഴ്ച പറ്റിയെന്ന് തുറന്നു പറഞ്ഞ് ഇന്ത്യന്‍ ടീം മുന്‍ പരിശീലകനും കമന്‍റെറുമായ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലി വിരമിച്ചതിലും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ച രീതിയിലും തനിക്ക് ദു:ഖമുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. ആളുകള്‍ വിരാട് കോഹ്‌ലി വിരമിച്ച ശേഷമാണ് അദ്ദേഹം എത്ര വലിയ താരമായിരുന്നു എന്ന് തിരിച്ചറിയുന്നത്. വിരമിച്ചതിലും
അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം; വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാർ
അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനം വ്യാഴാഴ്ച രണ്ട് മണിയോടെ അപകടത്തിൽപ്പെടുകയായിരുന്നു. ഇത് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു. പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.