സമന്വയ ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം നാളെ
സമന്വയ എജ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഷെട്ടിഹള്ളി ഡിആർഎൽഎസ് പാലസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. രാവിലെ 9 മണിക്ക് ബാലഗോകുലങ്ങളിലെ കുട്ടികൾ, സമന്വയ കുടുംബാംഗങ്ങൾ, വിവിധ നൃത്തവിദ്യാലയങ്ങളിലെ കുട്ടികൾ തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേന്ദ്ര തൊഴിൽ – ഉദ്യോഗ മന്ത്രാലയം
കർണാടക നായർ സർവീസ് സൊസൈറ്റി രാജാജിനഗർ കരയോഗം കുടുംബസംഗമം ഒക്ടോബർ 12ന്
കർണാടക നായർ സർവീസ് സൊസൈറ്റി രാജാജിനഗർ കരയോഗം വാർഷിക കുടുംബ സംഗമം ഒക്ടോബർ 12ന് ഉച്ചയ്ക്ക് 3 മണി മുതൽ വിജയനഗരിലെ മാഗഡി കോർഡ് റോഡിലുള്ള കസ്സിയ ഉദ്യോഗ് ഭവനിൽവെച്ച് നടക്കും. കരയോഗ അംഗങ്ങളുടെ കലാപരിപാടികൾ, ടൈംസ് ജോക്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന ഓർക്കസട്രയും ഗാനമേളയും അരങ്ങേറും. വൈകിട്ട് അഞ്ചു മണിക്ക് കരയോഗം പ്രസിഡണ്ട് എ.ദാമോദരൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹരകുറുപ്പ്,
കാബൂളില്‍ ശക്തമായ സ്‌ഫോടനം; പിന്നിൽ പാകിസ്ഥാനെന്ന് സൂചന
അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ ശക്തമായ നിരവധി സ്‌ഫോടനങ്ങളുണ്ടായതായി വിവരം. ഇത് പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണം ആണെന്നാണ് സൂചന. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനില്‍, വെടിവപ്പിന് ശേഷം ‘ഭീകരാക്രമണത്തില്‍ പങ്കെടുത്ത 30 ഭീകരരെ നരകത്തിലേക്ക് അയച്ചു’ എന്ന് പാകിസ്ഥാനിലെ ഒരു ഉന്നത സൈനികോദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി സംഭവിച്ച സ്‌ഫോടനങ്ങളില്‍ ആർക്കെങ്കിലും അപകടം സംഭവിച്ചോ എന്ന് ഇതുവരെ പ്രാദേശിക ഭരണകൂടം വിവരം പുറത്തുവിട്ടിട്ടില്ല. നാശനഷ്‌ടങ്ങളോ മരണങ്ങളോ
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, ശനി, ഞായർ ദിവസങ്ങളിൽ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും തിങ്കളാ ഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിച്ചപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 എന്ന നിലയിലാണ്. യശ്വസി ജയ് സ്വാളും ശുഭ്‌മാൻ ഗില്ലുമാണ് ക്രീസിലുള്ളത്. കെ.എൽ.രാഹുലിൻ്റെയും സായ് സുദർശൻ്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജയ്‌സ്വാളിൻ്റെ സെഞ്ചുറിയുടെയും സായ് സുദർശൻ്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ക്രീസിലുള്ള ജയ്സ്വാൾ 173 റൺസ് എടുത്ത് ക്രീസിലുണ്ട്. 22 ബൗണ്ടറിയും ജയ്സ്വാൾ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ നോർക്ക ഇൻഷ്യുറൻസ് മേള ഒക്ടോബർ 19വരെ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 28ന് ആരംഭിച്ച നോർക്ക ഇൻഷ്യുറൻസ് മേള വിവിധ മലയാളി സഘടനകളുടെയും പ്രദേശവാസികളായ മലയാളികളുടെയും അഭ്യർത്ഥന മാനിച്ച് ഒക്ടോബർ 19 ഞായറാഴ്ച വരെ തുടരും. കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന ക്യാമ്പിലൂടെ നിരവധിയാളുകൾ നോർക്ക ഐഡി ഇൻഷുറൻസ് കാർഡ് എടുക്കുകയും നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷ്യൂറൻസിൽ അംഗമാകുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9980047007, 9845020487
സുവർണ്ണ കർണാടക കേരളസമാജത്തിൻ്റെ നേതൃത്വത്തിൽ നോർക്ക അംഗത്വ വിതരണക്യാമ്പ് സംഘടിപ്പിച്ചു
സുവർണ്ണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹെണ്ണൂർ ബാഗലൂർ മെയിൻ റോഡിലെ കൊത്തന്നൂരിൽ ഉള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നോർക്ക കെയറിൻ്റെ കീഴിലുള്ള വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് നോർക്ക ഡെവലപ്മെൻറ് ഓഫീസർ റീസ രഞ്ജിത്ത് ക്യാമ്പിൽ വിശദീകരിച്ചു. സമാജം സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി ശശിധരൻ, വൈസ് പ്രസിഡണ്ട്
രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ കേരള ടീമിനെ നയിക്കും
രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ കേരള ടീമിനെ നയിക്കും. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ കേരളത്തെ നയിച്ച സച്ചിൻ ബേബിയും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ട്രോഫി ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ തിളങ്ങിയ അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ എന്നിവരും രഞ്ജി ടീമിലുണ്ട്. കഴിഞ്ഞ
എക്സൈസ് കമ്മീഷണർ എം.ആർ.അജിത് കുമാറിർ ബവ്കോ ചെയർമാൻ
എക്സൈസ് കമ്മീഷണർ എം.ആർ.അജിത് കുമാറിനെ ബവ്കോ ചെയർമാനാക്കി. ഹർഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതല നിർവഹിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയർമാനായി നിയമിച്ചിരിക്കുകയാണ്. ഹർഷിത അട്ടല്ലൂരി എംഡിയായി തുടരും. 2021വരെ എക്സൈസ് കമ്മീഷണർ തന്നെയായിരുന്നു ബവ്കോയുടെ ചെയർമാൻ. പിന്നീട് യോഗേഷ് ഗുപ്‌ത ബവ്കോ തലപ്പത്ത് എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിർവഹിച്ചിരുന്നത്.
കർഷകർക്ക് നഷ്ടപരിഹാരമായി 2,000 കോടി ഒരു മാസത്തിനകം നൽകും: റവന്യുമന്ത്രി കൃഷ്‌ണ ബൈര ഗൗഡ
കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരമായി 2,000 കോടി ഒരു മാസത്തിനകം നൽകുമെന്ന് റവന്യുമന്ത്രി കൃഷ്‌ണ ബൈര ഗൗഡ. 12.54 ലക്ഷം ഹെക്‌ടർ കൃഷിനാശമാണ് സംസ്ഥാനത്ത് സംഭവിച്ചത്. ഈയിടെ നാശം വന്ന 7 24 ലക്ഷം ഹെക്ടറിനുള്ള നഷ്ടപരിഹാരം 10 ദിവസത്തിനകം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ ഒമ്പത് ജില്ലകളിലായി 5.25 ലക്ഷം ഹെക്‌ടർ കൃഷിനാശം സംഭവിച്ചവർക്കാണ് തുക കൈമാറുക.വരണ്ട ഭൂമിക്ക് ഹെക്‌റിന് 8,500 രൂപയും ജലസേചനമുള്ള ഭൂമിക്ക് 17,000