സർഗ്ഗസംഗമം-2025; ബംഗളുരുവിലെ എഴുത്തുകാരുടെ വാർഷികോത്സവം നവംബർ 16ന്
Association News
1 min read
8.0k

സർഗ്ഗസംഗമം-2025; ബംഗളുരുവിലെ എഴുത്തുകാരുടെ വാർഷികോത്സവം നവംബർ 16ന്

ഒക്ടോബർ 10, 2025
0

ബംഗളുരുവിലെ അക്ഷരസ്നേഹികൾ ഒറ്റമനസ്സോടെ ഒത്തുചേരുന്ന അപൂർവ്വ അവസരമാണ് സർഗ്ഗസംഗമം. മുതിർന്ന സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ എസ് കെ നായരുടെ മുൻകയ്യാൽ കഴിഞ്ഞ വർഷമാണ് എഴുത്തുകാരുടെ ഈ വാർഷികോത്സവത്തിന് തുടക്കം കുറിച്ചത്. സർഗ്ഗസംഗമത്തിൻ്റെ രണ്ടാമധ്യായം ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നവംബർ 16ന് ഇസിഎയിൽ നടക്കും. എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, സോമൻ കടലൂർ, സുരേഷ് മണ്ണാറശാല, പച്ചമലയാളം എഡിറ്റർ സജി.എസ് നായർ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും. നൂറ്റിമുപ്പതോളം എഴുത്തുകാരുടെയും സാംസ്‌കാരികപ്രമുഖരുടെയും രചനകളടങ്ങിയ

Continue Reading
മന്ത്രിയുടെ വിരട്ടൽ ഏറ്റു, പരിപാടിയില്‍ പങ്കെടുക്കാൻ കൂട്ടത്തോടെ എത്തി ജീവനക്കാർ
Kerala
0 min read
8.3k

മന്ത്രിയുടെ വിരട്ടൽ ഏറ്റു, പരിപാടിയില്‍ പങ്കെടുക്കാൻ കൂട്ടത്തോടെ എത്തി ജീവനക്കാർ

ഒക്ടോബർ 10, 2025
0

മോട്ടോർ വാഹന വകുപ്പിൻ്റെ പരിപാടിയില്‍ സദസില്‍ ആളില്ലാത്തതിൻ്റെ പേരില്‍ മന്ത്രി കെ ബി ഗണേശ് കുമാർ ക്ഷോഭിച്ചിരുന്നു. മന്ത്രിയുടെ വിരട്ടലിന് പിന്നാലെ മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാൻ ജീവനക്കാർ പോയതോടെ ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടതായി റിപ്പോർട്ടുകള്‍. തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റാണ് തടസപ്പെട്ടത്. മോട്ടോർ വാഹന വകുപ്പിൻ്റെ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനാണ് ഉദ്യോഗസ്ഥർ പോയത്. പത്തരയോടെ ടെസ്റ്റ് ഗ്രൗണ്ടില്‍ നിന്ന് ഉദ്യോഗസ്ഥർ കൂട്ടത്തോടെ പോയെന്നാണ് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവർ പറയുന്നത്.

Continue Reading
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോക്ക്
World
0 min read
7.7k

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോക്ക്

ഒക്ടോബർ 10, 2025
0

2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വെനസ്വേലൻ പൊതുപ്രവർത്തക മരിയ കൊറിന മചാഡോക്ക്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ കൊറിന നടത്തിയ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. നൊബേൽ സമ്മാനം. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തനിക്ക് ലഭിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നതിനിടെയാണ് നൊബേൽ കമ്മിറ്റിയുടെ സുപ്രധാന പ്രഖ്യാപനം.

Continue Reading
കേരളത്തിന്‍റെ ആവശ്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി: മുഖ്യമന്ത്രി
Kerala
0 min read
7.7k

കേരളത്തിന്‍റെ ആവശ്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി: മുഖ്യമന്ത്രി

ഒക്ടോബർ 10, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് കേരളത്തിന്‍റെ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും ഏറെക്കാലമായി ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളും നിവേദനങ്ങളായും നേരില്‍ വിശദീകരിച്ചും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബോധ്യപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് 2,221.03 കോടി രൂപ ഗ്രാന്‍റ് അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചു.

Continue Reading
ബസ്, സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം; മരണസംഖ്യ നാലായി
Kerala
0 min read
8.2k

ബസ്, സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം; മരണസംഖ്യ നാലായി

ഒക്ടോബർ 10, 2025
0

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരു ഹുൻസൂരിൽ സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മലയാളികളടക്കം നാലു പേർ മരിച്ചു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരു ഹുൻസൂരിൽ സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മലയാളികളടക്കം നാലു പേർ മരിച്ചു. ഡി.എൽ.ടി ട്രാവൽസിൻ്റെ സ്ലീപ്പർ ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ കോഴിക്കോട് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ രണ്ടു പേർ കർണാടക സ്വദേശികളാണ്. ഇന്ന്

Continue Reading
സ്വർണ്ണവില പവന് 1360 രൂപ കുറഞ്ഞു
Kerala
0 min read
8.6k

സ്വർണ്ണവില പവന് 1360 രൂപ കുറഞ്ഞു

ഒക്ടോബർ 10, 2025
0

ഇന്ന് സ്വർണം ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും കുറഞ്ഞു. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണം. അന്താരാഷ്ട്ര സ്വർണ്ണവില ട്രായ് ഔൺസിന് 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

Continue Reading
ദേശീയപാത 66ൻ്റെ ഉദ്ഘാടനം ജനുവരിയിൽ
India
1 min read
7.3k

ദേശീയപാത 66ൻ്റെ ഉദ്ഘാടനം ജനുവരിയിൽ

ഒക്ടോബർ 10, 2025
0

ദേശീയപാത 66 ൻ്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി ഇക്കാര്യം അറിയിച്ചതായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത 66 ഉൾപ്പെടെ കേരളത്തിൽ നടക്കുന്ന പ്രവൃത്തികളുടെ നിർമാണ പുരോഗതി ഇന്നലെ നിതിൻ ഗഡ്‌കരി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനും പി.എ മുഹമ്മദ് റിയാസും എൻഎച്ച്എഐ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. എൻഎച്ച് 66 ൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്താനും

Continue Reading
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു
Kerala
0 min read
7.3k

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു

ഒക്ടോബർ 10, 2025
0

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന്കേന്ദ്രം അനുമതി നിഷേധിച്ചു മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാൻ ആണ് മുഖ്യമന്ത്രി അനുമതി തേടിയത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതി ഇട്ടിരുന്നു. ഈ മാസം 16ന് ബഹ്‌റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്ന് രാത്രി ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി

Continue Reading
2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും
World
0 min read
7.4k

2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും

ഒക്ടോബർ 10, 2025
0

2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് പ്രഖ്യാപനം നടക്കുക. ഈ വർഷം പുരസ്‌കാരത്തിനായി 338 നാമനിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് നൊബേൽ സമിതി അറിയിച്ചു. ഇതിൽ 244 പേർ വ്യക്തികളുമായും 94 എണ്ണം സംഘടനകളുമായും ബന്ധപ്പെട്ടതാണ്. യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പുരസ്‌കാരം ലഭിക്കാൻ താനാണ് ഏറ്റവും അർഹനെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഹമാസും ഇസ്രയേലും തമ്മിലുള്ള രണ്ടുവർഷം നീണ്ട യുദ്ധം

Continue Reading
കോഴിക്കോട് നിന്ന് ബാംഗ്ലൂർക്ക് വരികയായിരുന്ന ബസ്, സിമൻറ് ലോറിയുമായി കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു
Karnataka
1 min read
8.6k

കോഴിക്കോട് നിന്ന് ബാംഗ്ലൂർക്ക് വരികയായിരുന്ന ബസ്, സിമൻറ് ലോറിയുമായി കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു

ഒക്ടോബർ 10, 2025
0

കോഴിക്കോട് നിന്ന് ബാംഗ്ലൂർക്ക് വരികയായിരുന്ന DLT ബസ് സിമൻറ് ലോറിയുമായി കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മൈസൂർ മണിപ്പാൽ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്. ഡ്രൈവറും സഹായിയും ആണ് മരിച്ചത്. ഹുൻസൂരിൽ വച്ചാണ് അപകടം നടന്നത്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

Continue Reading