സ്വർണവിലയിൽ വൻ ഇടിവ്
Kerala
0 min read
7.6k

സ്വർണവിലയിൽ വൻ ഇടിവ്

ഒക്ടോബർ 22, 2025
0

കേരളത്തിൽ ആഭരണപ്രിയർക്ക് ആശ്വാസമായി സ്വർണവിലയിൽ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 2,480 രൂപയും ഗ്രാമിന് 310 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 93,280 രൂപയിലും ഗ്രാമിന് 11,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 260 രൂപ കുറഞ്ഞ് 9,590 രൂപയിലെത്തി.

Continue Reading
ഡൽഹിയിൽ അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി
India
0 min read
7.7k

ഡൽഹിയിൽ അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി

ഒക്ടോബർ 22, 2025
0

ഡൽഹിയിൽ അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ഇന്നലെയായിരുന്നു സംഭവം. മരണപ്പെട്ട കുട്ടിയുടെ അച്ഛൻ്റെ കമ്പനി ഡ്രൈവറായ നിതുവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നിതു നിലവിൽ ഒളിവിലാണെന്നും ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് നിതുവിൻ്റെ വാടകവീട്ടിൽ അഞ്ചുവയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവിൻ്റെ ട്രാൻസ്പോർട്ട് സ്ഥാപനത്തിൻ്റെ ഡ്രൈവർമാരായിരുന്നു നിതു, വസീം എന്നിവർ. തിങ്കളാഴ്‌ച വൈകുന്നേരം മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ നിതുവും വസീമും വഴക്കുണ്ടായി. ഇതറിഞ്ഞു കുട്ടിയുടെ അച്ഛൻ അപമര്യാദയായി

Continue Reading
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നവംബർ മൂന്നിന് കേരളം സന്ദർശിക്കും
India
1 min read
7.7k

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നവംബർ മൂന്നിന് കേരളം സന്ദർശിക്കും

ഒക്ടോബർ 22, 2025
0

ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നവംബർ മൂന്നിന് കേരളം സന്ദർശിക്കും. കൊല്ലം ഫാത്തിമ മാതാ കോളേജ് വജ്രജൂബിലി ആഘോഷത്തിലും എറണാകുളം എസ്.ആർ.വി ഹയർസെക്കൻഡറി സ്‌കൂളിൻ്റെ 180-ാം വാർഷികാഘോഷത്തിലും പങ്കെടുക്കും. സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഉപൺകുട്ടികൾക്ക് പ്രവേശനം ലഭിച്ചതിൻ്റെ 25-ാം വാർഷികാഘോഷം, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ശ്രീവിദ്യാലയ സൈനിക സ്കൂ‌ളിൻ്റെ ഉദ്ഘാടനം എന്നിവയിലും ഉപരാഷ്ട്രപതി

Continue Reading
തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ
India
0 min read
7.4k

തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ഒക്ടോബർ 22, 2025
0

തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴ കനക്കുന്നു. 8 ജില്ലകളിൽ റെഡ് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ചെന്നൈ അടക്കം 16 ജില്ലകളിലെ സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അഞ്ച് തെക്കൻ ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഉണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. രണ്ട് ദിവസമായി തമിഴ്‌നാടിൻ്റെ പല ജില്ലകളിലും കനത്ത മഴ പെയ്യുകയാണ്. തമിഴ്നാട്ടിൽ മഴക്കെടുതിയിൽ രണ്ട് പേർക്ക് ജീവൻ

Continue Reading
1,100 മെട്രിക് ടൺ മധുരപലഹാരങ്ങൾ വിറ്റഴിച്ച് നന്ദിനി ബ്രാൻഡ്
Karnataka
1 min read
7.3k

1,100 മെട്രിക് ടൺ മധുരപലഹാരങ്ങൾ വിറ്റഴിച്ച് നന്ദിനി ബ്രാൻഡ്

ഒക്ടോബർ 22, 2025
0

ദസറ, ദീപാവലി ഉത്സവങ്ങളിൽ 1,100 മെട്രിക് ടൺ മധുരപലഹാരങ്ങൾ വിറ്റഴിച്ച് കർണാടക മിൽക്ക് ഫെഡറേഷൻ്റെ (കെഎംഎഫ്) നന്ദിനി ബ്രാൻഡ് പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്ന് മന്ത്രി കെ.വെങ്കിടേഷ് പറഞ്ഞു. “എല്ലാ വർഷവും ദസറ, ദീപാവലി ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മധുരപലഹാരങ്ങൾക്ക് വലിയ ഡിമാൻഡാണ്. ഉത്സവകാല ആവശ്യം മുൻനിർത്തി, നന്ദിനി ബ്രാൻഡിന് കീഴിൽ 40-ലധികം ഇനം മധുരപലഹാരങ്ങൾ ഉൽപ്പാദിപ്പിക്കാനും വിപണനം ചെയ്യാനും കെഎംഎഫ് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. 2025 ലെ ഉത്സവ സീസണിൽ, അധിക

Continue Reading
കൂട്ടുകാരികളുടെ നഗ്ന‌ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട യുവതിയെ അറസ്റ്റ് ചെയ്‌തു
Karnataka
0 min read
8.2k

കൂട്ടുകാരികളുടെ നഗ്ന‌ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട യുവതിയെ അറസ്റ്റ് ചെയ്‌തു

ഒക്ടോബർ 22, 2025
0

കൂട്ടുകാരികളുടെ നഗ്ന‌ദൃശ്യങ്ങൾ പകർത്തി, അവരോട് പണം ആവശ്യപ്പെട്ട നിരീക്ഷയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്‌തു. ഹോസ്റ്റലിൽ കൂടെ താമസിക്കുന്ന കൂട്ടുകാരികൾ പണം നൽകാൻ വിസമ്മതിച്ചതോടെ യുവതി വീഡിയോ അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ചിക്കമംഗളൂരു സ്വദേശിനിയായ നിരീക്ഷ നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ്. യുവതികളുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മംഗളൂരുവിലെ എക്‌സറേ

Continue Reading
കിരൺ മജുംദാർ ഷാ, സിദ്ധരാമയ്യയെ സന്ദർശിച്ചു
Karnataka
0 min read
7.3k

കിരൺ മജുംദാർ ഷാ, സിദ്ധരാമയ്യയെ സന്ദർശിച്ചു

ഒക്ടോബർ 22, 2025
0

ബെംഗളൂരുവിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെയും ഗതാഗതപ്രശ്നങ്ങളെയും ഉയർത്തിക്കാട്ടി കർണാടക സർക്കാരിനെതിരേ രൂക്ഷവിമർശനം നടത്തിയ ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷാ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും സന്ദർശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഔദ്യോഗിക വസതിയായ കൃഷ്‌ണയിലായിരുന്നു കൂടിക്കാഴ്ച്‌ച. ദീപാവലി ആശംസകൾ കൈമാറാനാണ് ഷാ എത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. നിരവധി വ്യവസായപ്രമുഖരും കിരൺ മജുംദാർ ഷായ്ക്കൊപ്പം സർക്കാരിനെ വിമർശിച്ചിരുന്നു. ഇത് വലിയ ചർച്ചയായിമാറുകയും കിരൺ മജുംദാർ ഷാ ഉൾപ്പെടെയുള്ള വ്യവസായപ്രമുഖർക്കെതിരേ

Continue Reading
ഇന്ത്യ പോസ്റ്റ്  സേവനങ്ങൾ വേഗത്തിലാക്കാൻ ഒരുങ്ങുന്നു
India
1 min read
7.6k

ഇന്ത്യ പോസ്റ്റ് സേവനങ്ങൾ വേഗത്തിലാക്കാൻ ഒരുങ്ങുന്നു

ഒക്ടോബർ 22, 2025
0

ഇന്ത്യ പോസ്റ്റ് (India Post) തങ്ങളുടെ തപാൽ, പാഴ്സൽ സേവനങ്ങൾ നവീകരിച്ച് വേഗത്തിലാക്കാൻ ഒരുങ്ങുന്നു. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ 24 മണിക്കൂറും 48 മണിക്കൂറും ഗ്യാരണ്ടീഡ് ഡെലിവറി സമയ പരിധി (Guaranteed Delivery Timelines) അടിസ്ഥാനമാക്കിയുള്ള മെയിൽ, പാഴ്‌സൽ സേവനങ്ങൾ അവതരിപ്പിക്കാനാണ് പുതിയ തീരുമാനം. ഇ-കൊമേഴ്‌സ് മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റാനും, സ്വകാര്യ കൊറിയർ കമ്പനികളുമായി മത്സരം ശക്തമാക്കാനും ഇത് ഇന്ത്യ പോസ്റ്റിനെ സഹായിക്കും. നിലവില്‍ ഏകദേശം 3-5 ദിവസങ്ങൾക്കുള്ളിലാണ് പാഴ്‌സൽ

Continue Reading
ബംഗളൂരുവിൽ 1.04 ലക്ഷം കോടിയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് ഡി.കെ.ശിവകുമാർ
Karnataka
1 min read
7.3k

ബംഗളൂരുവിൽ 1.04 ലക്ഷം കോടിയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് ഡി.കെ.ശിവകുമാർ

ഒക്ടോബർ 22, 2025
0

കർണാടക സർക്കാർ നാലോ അഞ്ചോ വർഷത്തിനകം ബംഗളുരുവിൽ 1.04 ലക്ഷം കോടി രൂപയുടെ സമഗ്ര വികസന പദ്ധതി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ടണൽ റോഡുകൾ, ഡബ്ൾ ഡെക്കർ ഫ്ലൈ ഓവറുകൾ, എലിവേറ്റഡ് ഇടനാഴികൾ, ബഫർ റോഡുകൾ, നഗര സൗന്ദര്യവത്കരണ പദ്ധതികൾ, എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് ഈ വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്.കോറമംഗലയിലെ വീർ യോദ്ധ പാർക്കിൽ കഴിഞ്ഞ നടന്ന ‘വോക് വിത്ത് ബംഗളുരു ‘പരിപാടിയിൽ ജനങ്ങളുമായി സംവദിച്ച ശേഷം

Continue Reading
രാഷ്ട്രപതി ദ്രൗപതി മുർമ്മു ഇന്ന് ശബരിമലയിൽ ദർശനം നടത്തും
Kerala
0 min read
7.5k

രാഷ്ട്രപതി ദ്രൗപതി മുർമ്മു ഇന്ന് ശബരിമലയിൽ ദർശനം നടത്തും

ഒക്ടോബർ 22, 2025
0

രാഷ്ട്രപതി ദ്രൗപതി മുർമ്മു ഇന്ന് ശബരിമലയിൽ ദർശനം നടത്തും. രാവിലെ 9.10 ന് ഹെലികോപ്ടറിലാണ് ശബരിമലയിലേയ്ക്ക് പോകുക. പമ്പയിൽ നിന്ന് പ്രത്യേക വാഹനത്തിൽ സന്നിധാനത്തേയ്ക്ക് തിരിക്കും. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രപതി ദർശനം കഴിഞ്ഞു മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം

Continue Reading