കൂട്ടുകാരികളുടെ നഗ്ന‌ദൃശ്യങ്ങൾ പകർത്തി, അവരോട് പണം ആവശ്യപ്പെട്ട നിരീക്ഷയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്‌തു. ഹോസ്റ്റലിൽ കൂടെ താമസിക്കുന്ന കൂട്ടുകാരികൾ പണം നൽകാൻ വിസമ്മതിച്ചതോടെ യുവതി വീഡിയോ അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ചിക്കമംഗളൂരു സ്വദേശിനിയായ നിരീക്ഷ നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ്. യുവതികളുടെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി, കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മംഗളൂരുവിലെ എക്‌സറേ ടെക്‌നീഷ്യനായ ഉഡുപ്പി സ്വദേശി ആത്മഹത്യ ചെയ്‌ത സംഭവത്തിലും നിരീക്ഷക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. യുവാവിൻ്റെ ആത്മഹത്യാക്കുറിപ്പിൽ നിരീക്ഷയുടെ പേര് പരാമർശിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. യുവാവിനൊപ്പമുള്ള വീഡിയോ കാണിച്ച് പണം തട്ടാൻ നിരീക്ഷ ശ്രമിച്ചതായും അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നതായി പോലീസ് പറഞ്ഞു. ബ്ലാക്ക്‌മെയിലിംഗ്, ഹണി ട്രാപ്പ് കേസുകളിൽ ഇവരുടെ പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Related Posts