പുനഃസംഘടനയിലെ അതൃപ്തി തുടരുന്നു, പുതിയ ഭാരവാഹികൾ പങ്കെടുക്കേണ്ട കെപിസിസി ഭാരവാഹി യോഗം മാറ്റിവച്ചു
Kerala
0 min read
7.3k

പുനഃസംഘടനയിലെ അതൃപ്തി തുടരുന്നു, പുതിയ ഭാരവാഹികൾ പങ്കെടുക്കേണ്ട കെപിസിസി ഭാരവാഹി യോഗം മാറ്റിവച്ചു

ഒക്ടോബർ 21, 2025
0

പുനസംഘടനയെ ചൊല്ലിയുള്ള അതൃപ്തിക്കിടെ വ്യാഴാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന കെപിസിസി യോഗം മാറ്റി. പുതിയ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗമാണ് മാറ്റിയത്. കെപിസിസി സെക്രട്ടറിമാരെ നിയോഗിക്കാത്തതിൽ വിഷമമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. പ്രവര്‍ത്തനം തൃപ്തികരമല്ലാത്ത എട്ടു ഡിസിസി പ്രസിഡന്‍റുമാരെ മാറ്റണമെന്നും അദ്ദേഹം പുനസംഘടനാ ചര്‍ച്ചകളിൽ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 30നകം തീരുമാനമെടുക്കാമെന്ന ധാരണക്കിടയാണ് കെപിസിസി ഭാരവാഹി യോഗം വിളിച്ചത്. പുനസംഘടനയിൽ കെ.മുരളീധരനും അതൃപ്തിയിലാണ്. കോഴിക്കോട്

Continue Reading
പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
0 min read
7.5k

പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഒക്ടോബർ 21, 2025
0

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയെ തുട‍ന്ന് പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലയിലും പ്രൊഫൽണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടറാണ് അറിയിച്ചത്. റെസിഡൻസ് സ്കൂളുകൾ, കോളേജുകൾ, നവോദയ വിദ്യാലയങ്ങൾക്ക്

Continue Reading
ബെംഗളൂരു അനേക്കലിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Karnataka
0 min read
8.1k

ബെംഗളൂരു അനേക്കലിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ഒക്ടോബർ 21, 2025
0

ബെംഗളൂരു അനേക്കലിലുള്ള കല്ലബാലു വസതിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഒഡീഷയിൽ നിന്നുള്ള രാകേഷ് കുമാർ (23), സീമ നായക് (25) എന്നിവരാണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഇരുവരും ജോലി തേടി അനേക്കലിൽ എത്തിയതെന്ന് അവരുടെ സുഹൃത്തുക്കൾ പറഞ്ഞു. വീട് പൂട്ടിയ നിലയിൽ കണ്ട് സംശയം തോന്നിയ അയൽക്കാർ വീട്ടുടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. ഉടമ വെന്റിലേറ്ററിലൂടെ നോക്കിയപ്പോൾ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച

Continue Reading
രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി
Kerala
0 min read
7.9k

രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി

ഒക്ടോബർ 21, 2025
0

രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇന്നു രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. വൈകിട്ടു ഗവർണർ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും. 23നു രാവിലെ 10.30നു രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ്റെ പ്രതിമ അനാഛാദനം ചെയ്യും. ശേഷം

Continue Reading
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണത്തിന് നവംബർ അഞ്ചിന് തുടക്കമാകും
Kerala
0 min read
7.6k

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണത്തിന് നവംബർ അഞ്ചിന് തുടക്കമാകും

ഒക്ടോബർ 21, 2025
0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണത്തിന് നവംബർ അഞ്ചിന് തുടക്കമാകും. 10,000 മുതൽ 15,000 കോടിയോളം രൂപവരെയാണ് നിർമാണം നടത്തുന്ന അദാനി പോർട്ട് മുടക്കുക. രണ്ടുമുതൽ നാലുവരെ ഘട്ടം ഒന്നിച്ചാണ് നടപ്പാക്കുക. 2028 ഡിസംബറിനകം പൂർത്തീകരിക്കും. ഇതോടെ വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള തുറമുഖമാകും. ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് പണം മുടക്കേണ്ടതില്ല. 660 മീറ്റർ വീതമുള്ള മൾട്ടിപർപ്പസ് ബെർത്ത് നിർമാണം, കടൽ നികത്തി 77.17 ഹെക്ടർ

Continue Reading
ശക്തമായ മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
Kerala
0 min read
7.0k

ശക്തമായ മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി

ഒക്ടോബർ 21, 2025
0

ശക്തമായ കാറ്റും മഴയുമുള്ളതിനാൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചത്. അവധിമൂലം നഷ്‌ടപ്പെടുന്ന ക്ലാസുകൾ ഓൺലൈൻ വഴി നടത്തി ക്രമീകരിക്കാൻ അതത് വിദ്യാഭ്യാസ സ്‌ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ

Continue Reading
ശബരിമല സ്വർണക്കൊള്ളയിൽ വമ്പന്‍ സ്രാവുകളുണ്ടെന്ന് ഹൈക്കോടതി
Kerala
0 min read
7.9k

ശബരിമല സ്വർണക്കൊള്ളയിൽ വമ്പന്‍ സ്രാവുകളുണ്ടെന്ന് ഹൈക്കോടതി

ഒക്ടോബർ 21, 2025
0

ശബരിമല സ്വർണക്കൊള്ളയിൽ വമ്പന്‍ സ്രാവുകളുണ്ടെന്ന് ഹൈക്കോടതി. വലിയ സംഘത്തിൻ്റെ ഇങ്ങേയറ്റത്തെ കണ്ണി ആണ് ഉണ്ണികൃഷ്ണന്‍ പോറ്റി എന്നും പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദേവസ്വം കമ്മിഷണറുടെയും ബോര്‍ഡ് പ്രസിഡണ്ടിൻ്റെയും നടപടികള്‍ സംശയകരം എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബോര്‍ഡ് പ്രസിഡണ്ട് പോറ്റിക്ക് അനുകൂലമായി നിലപാടെടുത്തെന്നും ഇത് നിസാരമായി കാണാനാവില്ല എന്നും ഹൈക്കോടതി പറഞ്ഞു. രണ്ട് വര്‍ഷത്തെ കത്തിടപാടുകള്‍ എസ്ഐടി അന്വേഷിക്കണം. 500 ഗ്രാം സ്വര്‍ണം എങ്ങോട്ട് പോയി എന്ന്

Continue Reading
ഇരട്ട ന്യൂനമർദം; സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; റെഡ് അലർട്ട്
Kerala
0 min read
8.1k

ഇരട്ട ന്യൂനമർദം; സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; റെഡ് അലർട്ട്

ഒക്ടോബർ 21, 2025
0

നാളെ പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കാസർഗോഡ്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ഒൻപത് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര ബാധിച്ച് വയോധിക മരിച്ചു
Kerala
0 min read
7.6k

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര ബാധിച്ച് വയോധിക മരിച്ചു

ഒക്ടോബർ 21, 2025
0

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിനി ഹബൂസ ബീവിയാണ് മരിച്ചത്. 78 വയസായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. തലസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നറിയാൻ പഠനം നടക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ

Continue Reading
ഈ​ജി​പ്പു​ര മേ​ല്‍പ്പാ​ലം ഉ​ട​ന്‍ പൂ​ര്‍ത്തി​യാ​കും- ഡി.​കെ.ശി​വ​കു​മാർ
Karnataka
1 min read
7.9k

ഈ​ജി​പ്പു​ര മേ​ല്‍പ്പാ​ലം ഉ​ട​ന്‍ പൂ​ര്‍ത്തി​യാ​കും- ഡി.​കെ.ശി​വ​കു​മാർ

ഒക്ടോബർ 21, 2025
0

ഈജിപ്പുര മേൽപ്പാലം 2026 ജൂണോടെ പൂർത്തിയാകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ‘വോക് വിത്ത് ബംഗളുരു’ പരിപാടിയുടെ ഭാഗമായി പ്രദേശവാസികളുമായി സംസാരിക്കുകയായിരുന്നു ഡി.കെ. ശിവകുമാർ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാരും ഗതാഗതമന്ത്രി രാമലിംഗ റെഡ്‌ഡിയും പദ്ധതിയുടെ പുരോഗതി പരിശോധിച്ചു. 2019ൽ ആരംഭിച്ച പദ്ധതി പാതിയിൽ മുടങ്ങിയിരുന്നു അടുത്തിടെയാണ് പുനരാരംഭിച്ചത്. “ഈജിപുര മേൽപാല നിർമാണ സ്ഥലം സന്ദർശിച്ചു. ജോലികൾ പൂർണതോതിൽ ആരംഭിച്ചതിൽ സന്തോഷം. കോറമംഗല-ഈജിപ്പുര പാതയിലെ ഗതാഗതക്കുരുക്ക്ലഘുകരിക്കുന്നതിനാണിത്. 2026 ജൂണോടെ പദ്ധതി പൂർത്തിയാക്കാൻ

Continue Reading