റഷ്യന്‍ എണ്ണക്കമ്പനികള്‍ ഉപരോധമേര്‍പ്പെടുത്തി അമേരിക്ക
അമേരിക്ക, റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി. റഷ്യന്‍-യുക്രയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് പ്രധാന റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കു നേരെ അമേരിക്ക നീക്കമാരംഭിച്ചത്. റോസ്നെഫ്റ്റ് ഓയില്‍, ലൂക്കോയില്‍ എന്നിവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് അമേരിക്കന്‍ ട്രഷറി വകുപ്പ് അറിയിച്ചു. യുക്രയിനുമായുള്ള യുദ്ധം അവാസനിപ്പിക്കാനുള്ള നിക്കങ്ങളില്‍ റഷ്യയുടേത് നിഷേധാത്മക നിലപാടാണെന്നു ഇത്തരമൊരു സാഹചര്യത്തിലാണ് ഈ നടപടിയെന്നും വകുപ്പ് വ്യക്തമാക്കി. ഉപരോധം റഷ്യയുടെ ഊര്‍ജ്ജ മേഖലയിലെ സമ്മര്‍ദ്ദം ശക്തമാക്കുകയും വരുമാനത്തിന് തിരിച്ചടിയുണ്ടാക്കുകയും ചെയ്യും. പ്രട്രോളിയം ഉത്പന്നങ്ങളുടേയും
കർണാടകയിൽ 29വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കർണാടകയിൽ ഈ മാസം 29വരെ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ. എം.ഡി) അറിയിച്ചു. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം മൂലമാണ് മഴ ദക്ഷിണ കന്നട, ഉത്തര കന്നട, ഉടുപ്പി തുടങ്ങിയ തിരദേശ ജില്ലകളിൽ രാത്രി ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളത്. കുടക്, ചിക്കമഗളൂരു, ഹാസൻ, ശിവമൊഗ്ഗ ജില്ലകളിൽ വൈകുന്നേരങ്ങളിൽ കനത്തമഴ ഉണ്ടാകും.ബെളഗാവി, വിജയപുര, ബാഗൽകോട്ട്, കലബുറഗി ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ധാർവാഡ്, ഹവേരി, ഗദഗ്,
ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്
ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്. അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പരമ്പരയില്‍ ഒപ്പമെത്തണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയിക്കേണ്ടതുണ്ട്. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയും രോഹിത് ശര്‍മയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാല്‍
യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം; മൂന്നുപേർ അറസ്റ്റിൽ
കൊൽക്കത്ത യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും പണവും മൊബൈലും കവർന്ന സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാർത്തിക്, ഗ്ലെൻ, സുയോഗ എന്നീ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു റൂറൽ എസ്പി സി.കെ. ബാബ സ്ഥിരീകരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ഒരു കുടുംബവും അവരുടെ സുഹൃത്തുക്കളും താമസിക്കുന്ന ഗംഗോണ്ടനഹള്ളിയിലെ മാരേഗൗഡ എന്ന വ്യക്തിയുടെ രണ്ട് വാടക വീടുകളിലാണ് സംഭവം നടന്നത്. അഞ്ച് പ്രതികൾ, കഞ്ചാവ്, വേശ്യാവൃത്തി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ
ചിക്കബെല്ലാപൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർഗോഡ് സ്വദേശിനിക്ക് ദാരുണാന്ത്യം
ചിക്കബെല്ലാപൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർഗോഡ് സ്വദേശിനിക്ക് ദാരുണാന്ത്യം. മധൂർ പട് ല സ്വദേശിനി ഫാത്തിമ ബീഗം (32) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിക്കാണ് അപകടം നടന്നത്. ഓട്ടോക്കെതിരെ കാർ വന്നിടിക്കുകയും ഓട്ടോ യാത്രക്കാരി മരിക്കുകയും ചെയ്തു. കൂടെയുള്ളവർക്ക് പരിക്കേറ്റു. പതിനഞ്ചു വർഷത്തോളമായി യലഹങ്ക എംഎസ് പാളയത്തായിരുന്നു ഫാത്തിമ ബീഗത്തിൻ്റെ താമസം. തുടർന്ന് ബാംഗ്ലൂർ എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ഇന്ന് ഉച്ചയോടെ യലഹങ്ക ഗവണ്മെന്റ് ആശുപത്രിയിൽ
കാബൂളില്‍ വീണ്ടും ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു
കാബൂളില്‍ വീണ്ടും ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഡമാക്കുന്നതിൻ്റെ ഭാഗമായാണ് കാബൂളില്‍ ഇന്ത്യന്‍ എംബസി തുറന്നത്. മുമ്പ് കാബൂള്‍ നയതന്ത്ര ദൗത്യം എന്ന പേരില്‍ ആരംഭിച്ച ഓഫിസാണ് എംബസിയായി മാറ്റിയത്. താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഇന്ത്യന്‍ നടപടി. 2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാൻ്റെ ഭരണം ഏറ്റെടുത്തത്.
രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കോട്ടയത്തും വർക്കല ശിവഗിരിയിലും
രാഷ്ട്രപതി ദ്രൗപദി മുർമു വ്യാഴാഴ്ച കോട്ടയത്തും വർക്കല ശിവഗിരിയിലും എത്തും. പാലാ സെന്‍റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ശിവഗിരി സന്ദർശനത്തിനും ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യും. 12.30ന് പാപനാശം ഹെലിപാഡിൽ എത്തുന്ന രാഷ്ട്രപതി റോഡ് മാർഗം ശിവഗിരിയിലെത്തും. 12.40ന് സമാധി മണ്ഡപം സന്ദർശിച്ച ശേഷം 12.50ന് തീർഥാടന സമ്മേളന വേദിയിലെത്തുന്ന രാഷ്ട്രപതി മഹാസമാധി ശതാബ്ദി ആചരണ സമ്മേളനം
ഐ.സി.സി വനിത ഏകദിന ലോകകപ്പ്; ഇന്ത്യ – ന്യൂസിലൻഡ് നിർണ്ണായക മത്സരം നാളെ
ഐ.സി.സി വനിത ഏകദിന ലോകകപ്പിൻ്റെ സെമി ഫൈനലിലേക്ക് ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് പ്രവേശിച്ചത്. നാലാമത്തെ ടീമിനായി കനത്ത പോരാട്ടമാണ് നടക്കുന്നത്. മൂന്നു ടീമുകൾക്ക് ഒരുപോലെ സാധ്യതുണ്ട്. ആതിഥേയരായ ഇന്ത്യക്ക് പുറമെ ന്യൂസിലൻഡിനും ശ്രീലങ്കക്കും അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങൾ ഈ ടീമുകൾക്ക് ഏറെ നിർണായകമാണ്.ലീഗ് റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ, പിന്നീടുള്ള മൂന്നു മത്സരങ്ങളും തോറ്റതാണ് തീരിച്ചടിയായത്. ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസീസിനോടും തോറ്റ
ആറ്റിങ്ങലിലെ ലോഡ്‌ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
ആറ്റിങ്ങലിലെ ലോഡ്‌ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കോഴിക്കോട് വടകര സ്വദേശിഅസ്മിന(37)യുടെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.ലോഡ്‌ജിലെ ക്ലീനിംഗ് സ്റ്റാഫായ പുതുപ്പള്ളി സ്വദേശി ബിബിൻ ജോർജാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലിന് യുവാവ് ലോഡ്‌ജിന് പുറത്തേക്ക് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
പിതാവിൻ്റെ രാഷ്ട്രീയ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ സതിഷ് ജാർക്കിഹോളിക്ക് കഴിയും: സിദ്ധരാമയ്യയുടെ മകൻ
തൻ്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹത്തിൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ സതിഷ് ജാർക്കിഹോളിയെപ്പോലുള്ള ഒരു നേതാവായിരിക്കും ഏറ്റവും അനുയോജ്യനെന്നും സിദ്ധരാമയ്യയുടെ മകൻ യതിന്ദ്ര പറഞ്ഞു. സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിൻ്റെ അവസാന ഘട്ടത്തിലെന്ന് മകനും എംഎൽസിയുമായ യതിന്ദ്ര. കർണാടകയിൽ നേത്യമാറ്റം സംബന്ധിച്ചുള്ള തർക്കങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെയാണ് യതിന്ദ്രയുടെ അപ്രതീക്ഷിത പ്രസ്താവന. മുഖ്യമന്ത്രിപദത്തിൽ കണ്ണ് വെച്ചിട്ടുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് തലവേദന സൃഷ്ടിക്കുന്നതാണ് യതിന്ദ്രയുടെ പ്രസ്താവന. സിദ്ധരാമയ്യയുടെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള ഒരാളെ കണ്ടെത്താൻ