ആറ്റിങ്ങലിലെ ലോഡ്‌ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കോഴിക്കോട് വടകര സ്വദേശിഅസ്മിന(37)യുടെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
ലോഡ്‌ജിലെ ക്ലീനിംഗ് സ്റ്റാഫായ പുതുപ്പള്ളി സ്വദേശി ബിബിൻ ജോർജാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലിന് യുവാവ് ലോഡ്‌ജിന് പുറത്തേക്ക് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

Related Posts