ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾ ആധുനിക കാലത്തും പ്രസക്തം: രാഷ്ട്രപതി
ജാതിക്കും മതത്തിനുമെതിരെ ശ്രീനാരായണ ഗുരുവെടുത്ത നിലപാടുകൾ നിർണായകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. വിദ്യാഭ്യാസം നൽകി സമൂഹത്തെ വളർത്തിയെടുത്ത ഗുരുവിൻ്റെ ദർശനങ്ങൾ ആധുനിക കാലത്തും പ്രസക്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ശതാബ്ദിയുടെ 2028 വരെ നീണ്ടുനിൽക്കുന്ന ആഗോളതല പരിപാടികളുടെ കേന്ദ്രതല ഉദ്ഘാടനം നിർവഹിക്കാനായിട്ടാണ് രാഷ്ട്രപതി ശിവഗിരിയിലെത്തിയത്. പാപനാശം ഹെലിപ്പാട് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ എത്തിച്ചേർന്ന രാഷ്ട്രപതി റോഡ് മാർഗമാണ് ശിവഗിരിയിലെത്തിയത്. ശിവഗിരിയിലെത്തിയ ദ്രൗപദി മുർമു മഹാസമാധിയിൽ ദർശനം നടത്തി. തീർത്ഥാടന
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഫാസില്‍, സിബി മലയില്‍, സിദ്ധിഖ് തുടങ്ങി മലയാളത്തിലെ മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രണ്ട്‌സ്, മൈഡിയര്‍ കരടി, കൈ എത്തും ദൂരത്ത്, അമൃതം, ബോഡി ഗാര്‍ഡ് എന്നിവയാണ് അദ്ദേഹം പ്രവര്‍ത്തിച്ച സിനിമകളില്‍ ചിലത്. സംസ്‌കാരം മലേഷ്യയില്‍.
മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍.നാരായണൻ്റെ പ്രതിമ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു
മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍.നാരായണൻ്റെ പ്രതിമ രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് പ്രതിമയില്‍ പുഷ്പാര്‍ചന നടത്തി. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേരള മുന്‍ ഗവര്‍ണറും ഇപ്പോള്‍ ബിഹാര്‍ ഗവര്‍ണറും ആയ ആരിഫ് മുഹമ്മദ് ഖാന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഇ.കെ.നാരായണന്‍ കുട്ടിയുടെ മേല്‍നോട്ടത്തില്‍ ഇടുക്കി സ്വദേശി സിജോയാണ് മൂന്നടി ഉയരമുള്ള അര്‍ധകായ സിമന്റ് പ്രതിമ നിര്‍മിച്ചത്. രാജ്ഭവനില്‍
ഷാഫി പറമ്പിലിൻ്റെ ആരോപണങ്ങൾ തെറ്റ്; സിഐ അഭിലാഷ് ഡേവിഡ്
ഷാഫി പറമ്പിലിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ്. ‘ഷാഫിപറമ്പിലിൻ്റെ ആരോപണങ്ങൾ തെറ്റാണ്. അടിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് കറുത്ത ഹെൽമറ്റ് ധരിച്ച ആളാണ്. അന്ന് ഞാൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റ് ആണ്. ഞാൻ നിന്നിരുന്നത് പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപമായിരുന്നു.’ സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു. തന്നെ സവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നില്ല. സവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിൻ്റെ വാദം തെറ്റാണ്. സസ്പെൻഷൻ മാത്രമാണ് ഉണ്ടായത്.
അഭിലാഷ് ഡേവിഡ് ആണ് പൊലീസ് അതിക്രമത്തിന് നേതൃത്വം നല്‍കിയത്: ഷാഫി പറമ്പില്‍
ശബരിമല ഉൾപ്പെടെ ഉള്ള വിഷയങ്ങൾ മറച്ചുവെക്കാൻ ആണ് പൊലീസ് മർദനം എന്ന് ഷാഫി പറമ്പിൽ എംപി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ”ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോർഡ് പ്രസിഡണ്ടിലും ഗൂഢാലോചന നിൽക്കുന്നില്ല. കട്ടവർ സർക്കാരിലും ഉണ്ട്. അയ്യപ്പൻ്റെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവർക്ക് സർക്കാരും ദേവസ്വവും കൂട്ടുനിന്നു. ഇതിനെ മറച്ചുവയ്ക്കാനാണ് പ്രകോപനമില്ലാതെ പേരാമ്പ്രയിൽ അടക്കം സംഘർഷം ഉണ്ടാക്കിയത്”- ഷാഫി പറഞ്ഞു. ”ഒരേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ആക്രമിച്ചത്. എസ്പി പറഞ്ഞത്
ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും; 812 കോടി അനുവദിച്ചു
ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.
പിഎം ശ്രീ പദ്ധതി; നിലപാട് കടുപ്പിക്കാൻ സിപിഐ
പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കങ്ങള്‍ക്കിടെ നിലപാട് കടുപ്പിക്കാൻ സിപിഐ. ഇന്ന് സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗം ചേരും. പാർട്ടി നിലപാടുകൾക്ക് സർക്കാരിൽ വേണ്ടത്ര അംഗീകാരം കിട്ടാത്ത സാഹചര്യം കൗൺസിലിൽ ചർച്ചയാകും. സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും പലതരം വിശദീകരണം നടത്തുമ്പോഴും പിഎം ശ്രീയോടുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന എക്സിക്യൂട്ടീവിലും പദ്ധതിക്കെതിരായ നിലപാട് കടുപ്പിക്കാനാണ് തീരുമാനം. ഇന്നലെ മന്ത്രിസഭാ
ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകി
ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം. ഡിജെ ഹള്ളി ഇൻസ്പെക്‌ടർ സുനിലിനെതിരെയാണ് യുവതിയുടെ പരാതി. സംസ്‌ഥാന പൊലീസ് മേധാവിക്കാണ് മുപ്പത്തിയാറുകാരിയായ യുവതിയുടെ പരാതി ലഭിച്ചത്. പോലീസ് സ്‌റ്റേഷനിൽ ഒരു പരാതിയുമായി എത്തിയ തന്നോട് അടുപ്പം കാണിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ് യുവതി പറയുന്നത്. നിരന്തരം ഫോണിൽ വിളിക്കാറുണ്ടെന്നും വിഡിയോ കോളിൽ വരാൻ ആവശ്യപ്പെടാറുണ്ടെന്നും
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് സംബർ 10നു മുമ്പ് നടന്നേക്കും
കേരളത്തിൽ ഡിസംബർ 10നു തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 10നു മുമ്പ് നടന്നേക്കും. നവംബർ 10 മുമ്പ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. 1200 തദ്ദേശസ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭഒഴികെയുള്ളിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. സംവരണവാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി കൊവീഡിൻ്റെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ 2020ൽ നവംബർ ആറിനായിരുന്നു വിജ്ഞാപനം ഡിസംബർ മൂന്നുഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ് ഇത്തവണയും ഒന്നിലധികം ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 20നകം പൂർത്തിയാക്കണം. 21ന് നിലവിലുള ഭരണസമിതികളുടെ കാലാവധി അവസാനിയ്ക്കും കണ്ണൂരിലെ മട്ടന്നൂർ
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു കസ്റ്റഡിയിൽ
സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ. ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ദ്വാരപാക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ പ്രതിയാണ് മുരാരി ബാബു. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. കേസില്‍ മുരാരി ബാബുവിന്‍റെ പങ്ക് വളരെ വ്യക്തമാണ്. ആരോപണങ്ങളിൽ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി