അമേരിക്ക, റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തി. റഷ്യന്‍-യുക്രയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് പ്രധാന റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കു നേരെ അമേരിക്ക നീക്കമാരംഭിച്ചത്. റോസ്നെഫ്റ്റ് ഓയില്‍, ലൂക്കോയില്‍ എന്നിവര്‍ക്കെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് അമേരിക്കന്‍ ട്രഷറി വകുപ്പ് അറിയിച്ചു. യുക്രയിനുമായുള്ള യുദ്ധം അവാസനിപ്പിക്കാനുള്ള നിക്കങ്ങളില്‍ റഷ്യയുടേത് നിഷേധാത്മക നിലപാടാണെന്നു ഇത്തരമൊരു സാഹചര്യത്തിലാണ് ഈ നടപടിയെന്നും വകുപ്പ് വ്യക്തമാക്കി.
ഉപരോധം റഷ്യയുടെ ഊര്‍ജ്ജ മേഖലയിലെ സമ്മര്‍ദ്ദം ശക്തമാക്കുകയും വരുമാനത്തിന് തിരിച്ചടിയുണ്ടാക്കുകയും ചെയ്യും. പ്രട്രോളിയം ഉത്പന്നങ്ങളുടേയും പ്രകൃതിവാതകങ്ങളുടേയും ഖനനം,ശുദ്ധീകരണം, വില്‍പ്പന എന്നിവയാണ് റോസ്നെഫ്റ്റ് കമ്പനി പ്രധാനായും ചെയ്യുന്നത്. റഷ്യയിലും അന്താരാഷ്ട്ര തലത്തിലും എണ്ണ, വാതകങ്ങളുടെ കണ്ടെത്തല്‍, ഉത്പാദനം, ശുദ്ധീകരണം, വിപണനം, വിതരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എണ്ണക്കമ്പനിയാണ് ലൂക്കോയില്‍ ഒഎഒ എന്ന് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കുന്നുണ്ട്.