റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്
India
0 min read
8.1k

റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഒക്ടോബർ 24, 2025
0

റഷ്യൻ എണ്ണ ഉത്പാദകർക്കെതിരായ യു.എസ് ഉപരോധത്തെത്തുടർന്ന് റഷ്യൻ എണ്ണയുടെ ഇറക്കുമതി കുത്തനെ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ നടപടി യുഎസുമായുള്ള വ്യാപാര കരാറിനുള്ള പ്രധാന തടസ്സം നീക്കാൻ സഹായിച്ചേക്കും. എണ്ണ ഉത്പാദകരായ ലുക്കോയിൽ, റോസ്‌നെഫ്റ്റ് എന്നിവയ്ക്കെതിരെയാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. റഷ്യൻ ക്രൂഡ് ഓയിലിൻ്റെ ഏറ്റവും വലിയ ഇന്ത്യൻ ഉപഭോക്താവായ റിലയൻസ് ഇൻഡസ്ട്രീസ് റോസ്‌നെഫ്റ്റുമായി നിലവിലുള്ള ദീർഘകാല കരാർ നിർത്തലാക്കാനോ ഇറക്കുമതി കുറയ്ക്കാനോ പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Continue Reading
ശബരിമലയിലെ സ്വർണ്ണക്കൊളള: അറസ്‌റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നു
Karnataka
0 min read
8.0k

ശബരിമലയിലെ സ്വർണ്ണക്കൊളള: അറസ്‌റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നു

ഒക്ടോബർ 24, 2025
0

ശബരിമലയിലെ സ്വർണ്ണക്കൊളളയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നു. പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോ റ്റിയുമായി ഇന്ന് പുലർച്ചെയോടെയാണ് റോഡുമാർഗം പുറപ്പെട്ടത്. ബംഗളൂരുവിൽ തെളിവെടുപ്പ് നടത്തിയതിനുശേഷം ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും കൊണ്ടുപോകും. സ്വർണപ്പാളികൾ മൂന്ന് സ്ഥലങ്ങളിൽ പ്രദർശിപ്പിച്ച് പണസമ്പാദിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായ മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ മൊഴിയും

Continue Reading
ഭാര്യ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവ്  ജീവനൊടുക്കി
Karnataka
0 min read
7.8k

ഭാര്യ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി

ഒക്ടോബർ 24, 2025
0

ഭാര്യ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. കർണാടക ബിഡദി സ്വദേശി രേവന്ത് കുമാറാണ് (30) തൻ്റെ മരണത്തിന് ഉത്തരവാദി ഭാര്യ മല്ലികയാണെന്ന് ആരോപിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനുശേഷം തീവണ്ടിക്കുമുന്നിൽ ചാടി ജീവനൊടുക്കിയത്. ഭാര്യ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അതിനാൽ, താൻ ജീവനൊടുക്കുന്നു എന്നുമാണ് വീഡിയോയിൽ ഇയാൾ പറയുന്നത്.അഞ്ച് മാസം മുൻപായിരുന്നു ബിഡദിയിലെ ഒരു ഫാക്ടറിയിൽ ജീവനക്കാരനായ രേവന്ത് കുമാറും മല്ലികയും തമ്മിലുള്ള വിവാഹം. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
രാഷ്‌ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തിൽ ഗതാഗത നിയന്ത്രണം
Kerala
0 min read
7.0k

രാഷ്‌ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തിൽ ഗതാഗത നിയന്ത്രണം

ഒക്ടോബർ 24, 2025
0

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ചു രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയില്‍ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എംജി റോഡ്, കൊച്ചി നേവല്‍ ബേസ്, തേവര, ജോസ് ജംഗ്ഷന്‍, പാര്‍ക്ക് അവന്യൂ റോഡ്, ബിടിഎച്ച്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാഷ്‌ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എറണാകുളം സെന്റ് തെരേസാസ് കോളജിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ

Continue Reading
‘കൊബ്ബാരി ഹോരി ഹബ്ബ’യിൽ കാളകളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു
Karnataka
1 min read
7.6k

‘കൊബ്ബാരി ഹോരി ഹബ്ബ’യിൽ കാളകളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു

ഒക്ടോബർ 24, 2025
0

ഹാവേരി ജില്ലയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പരമ്പരാഗത ‘കൊബ്ബാരി ഹോരി ഹബ്ബ’യിൽ കാളകളുടെ കുത്തേറ്റ് കാണികളായ മൂന്നുപേർ മരിച്ചു. മുന്നിടങ്ങളിലായാണ് സംഭവം നടന്നത്. ഹാവേരിയിലെ ദനേശ്വരി നഗറിലെ ചന്ദ്രശേഖർ കോടിഹള്ളി (70), ഹനഗൽ താലൂക്കിലെ തിലാവള്ളിയിലെ ഭരത് ഹിംഗമേരി (24), ഹവേരി താലൂക്കിലെ ദേവീഹോസൂർ ഗ്രാമത്തിലെ ഗാനിസാബ് ബങ്കാപൂർ (75) എന്നിവരാണ് മരിച്ചത്. ജെല്ലിക്കെട്ടിൻ്റെ മറ്റൊരു രൂപമായ ഹോരി ഹബ്ബ ഹട്ടി ഹബ്ബ എന്നീ പേരുകളിൽ

Continue Reading
ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ബസിന് തീപിടിച്ച് നിരവധി പേര്‍ക്ക് ദാരുണാന്ത്യം
India
1 min read
7.8k

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ബസിന് തീപിടിച്ച് നിരവധി പേര്‍ക്ക് ദാരുണാന്ത്യം

ഒക്ടോബർ 24, 2025
0

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് നിരവധി പേര്‍ക്ക് ദാരുണാന്ത്യം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നത്. പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപ്പെട്ടു. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കാവേരി ട്രാവല്‍സിൻ്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു.സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു. ‘കര്‍ണൂല്‍ ജില്ലയിലെ

Continue Reading
നമ്മ മെട്രോ ഏറ്റവും വലിയ ഇടനാഴി; സാധ്യത പഠനം പൂർത്തിയാക്കി
Karnataka
1 min read
8.0k

നമ്മ മെട്രോ ഏറ്റവും വലിയ ഇടനാഴി; സാധ്യത പഠനം പൂർത്തിയാക്കി

ഒക്ടോബർ 24, 2025
0

നമ്മ മെട്രോ തങ്ങളുടെ ഏറ്റവും വലിയ ഇടനാഴി വികസിപ്പിക്കാനൊരുങ്ങുന്നു. ബെംഗളൂരുവിലെ പുതിയ അന്താരാഷ്ട്ര കായിക സമുച്ചയത്തിലേക്ക് ഒരു പുതിയ ബ്രാഞ്ച് ലൈൻ സ്ഥാപിച്ചുകൊണ്ടാണ് ഈ വികസനം. ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബി എം ആർ സി എൽ)) 68 കിലോമീറ്റർ മെട്രോ പാതയുടെ സാധ്യത പഠനം പൂർത്തിയാക്കി. ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാരയെ വൈറ്റ്‌ഫീൽഡിനടുത്തുള്ള കടുകോടി ട്രീ പാർക്കുമായി ബന്ധിപ്പിക്കുന്നതായിരിക്കും പാത. ബന്നാർഘട്ട, ജിഗനി, സർജാപുർ, അത്തിബലെ, ദൊമ്മാസന്ദ്ര

Continue Reading
ന്യൂസിലാൻഡിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ ലോകകപ്പ് സെമിയിൽ
Sports
0 min read
7.5k

ന്യൂസിലാൻഡിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ ലോകകപ്പ് സെമിയിൽ

ഒക്ടോബർ 24, 2025
0

ന്യൂസിലാൻഡിനെതിരെ തകർപ്പൻ വിജയവുമായി ലോകകപ്പ് സെമി ബർത്ത് ഉറപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. മഴ മൂലം 44 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ 53 റൺസിനായിരുന്നു ഇന്ത്യൻ ടീമിൻ്റെ വിജയം. 44 ഓവറിൽ 325 പിന്തുടർന്ന ന്യൂസിലാൻഡ് വനിതകളുടെ പോരാട്ടം 271/8 എന്ന നിലയിൽ അവസാനിച്ചു. 95 പന്തിൽ 109 റൺസ് നേടിയ സ്മൃതി മന്ദാനയാണ് കളിയിലെ താരം. ന്യൂസിലാൻഡിനായി ബ്രൂക്ക് ഹാലിഡേ (81) മികച്ച പ്രകടനവുമായി തിളങ്ങി. ഇസ്സി

Continue Reading
ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18ന്
Karnataka
1 min read
7.7k

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18ന്

ഒക്ടോബർ 24, 2025
0

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18, 19, 20 തീയ്യതികളിലായി നടക്കും. ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിൽ ആണ് ടെക് സമ്മിറ്റ് 2025 നടക്കുക. മൂന്നുദിവസത്തെ സമ്മേളനത്തിൽ 60 രാജ്യങ്ങളിൽനിന്നുള്ള 600-ലധികം സംരംഭകരെത്തുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.ഫ്യൂച്ചറൈസ് (ഭാവിയിലേക്ക് മാറ്റുക) എന്ന പ്രമേയം മുൻനിർത്തി നടക്കുന്ന ഒരുലക്ഷം പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിൽ പുതിയ സംരംഭങ്ങളിലേക്കും കണ്ടുപിടിത്തങ്ങളിലേക്കും വെളിച്ചംവീശുന്ന പ്രദർശനവുമുണ്ടാകും. നിർമ്മിതബുദ്ധി, ക്വണ്ടാം ടെക്നോളജി, ആഗോള സ്റ്റാർട്ട് അപ് ആവാസ

Continue Reading
യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം; ആറുപേർ അറസ്റ്റിൽ
Karnataka
1 min read
8.1k

യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം; ആറുപേർ അറസ്റ്റിൽ

ഒക്ടോബർ 24, 2025
0

ബെംഗളൂരു മദനായകനഹള്ളിയിൽ കഴിഞ്ഞ ദിവസം കൊൽക്കത്ത സ്വദേശിനിയായ 34-കാരി യുവതിയെ കൂട്ടബലാത്സംഗംചെയ്‌ത കേസിൽ ആറുപേർ അറസ്റ്റിലായി. ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതി ഉറങ്ങിക്കിടക്കുമ്പോൾ അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകടന്ന സംഘം ആദ്യം പണവും വിലപിടിപ്പുള്ള സാധനങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പിന്നീട് ഇവരിൽ മൂന്നുപേർ യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവർ കാവൽനിൽക്കുകയുമായിരുന്നു. സംഘം യുവതിയെ പീഡിപ്പിച്ചതിനുശേഷം 25,000 രൂപയും വിലപിടിപ്പുള്ള ചിലസാധനങ്ങളും കവർന്ന് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം

Continue Reading