എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര അന്വേഷണ ബ്യൂറോയ്ക്ക് (സിബിഐ) കൈമാറാൻ സംസ്ഥാന സർക്കാർ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുന്നു.

നിലവിലെ അന്വേഷണ പുരോഗതിയിൽ കുടുംബം തുടർച്ചയായി അതൃപ്‌തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ ഈ നിർണായക നീക്കം.

കേസിൽ കൃത്യമായ നിഷ്‌പക്ഷത ഉറപ്പാക്കാനും മരണത്തിന് പിന്നിലെ യഥാർത്ഥ വസ്‌തുതകൾ പുറത്തുകൊണ്ടുവരാനും കേന്ദ്ര ഏജൻസിയുടെ അന്വേഷണം തന്നെയാണ് ഉചിതമെന്ന വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പ് ഈ തീരുമാനത്തിലേക്ക് എത്തിയത്.

ഇ​തോ​ടെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സി​ബി​ഐ​യ്ക്ക് വി​ടു​ന്ന ആ​ദ്യ​ത്തെ കേ​സാ​കും ഇ​ത്. പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പി.​പി. ദി​വ്യ​യാ​ണ് ഏ​ക പ്ര​തി. ഇ​നി സി​ബി​ഐ​യാ​ണ് കേ​സി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

Related Posts