കന്നഡനാട് – ഭാഷാവൈവിധ്യവും മനുഷ്യസ്നേഹവും അലിഞ്ഞുചേർന്ന മണ്ണ്: പി.എം.അബ്‌ദുൽ ലത്തീഫ് ഹാജി
Association News
0 min read
2.4k

കന്നഡനാട് – ഭാഷാവൈവിധ്യവും മനുഷ്യസ്നേഹവും അലിഞ്ഞുചേർന്ന മണ്ണ്: പി.എം.അബ്‌ദുൽ ലത്തീഫ് ഹാജി

നവംബർ 1, 2026
0

കർണാടക സംസ്ഥാന രൂപീകരണത്തിന് മുമ്പുതന്നെ കന്നഡ കവികളും സാഹിത്യകാരന്മാരും ഭാഷയുടെ വളർച്ചയ്ക്കും സമ്പന്നതയ്ക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ഭാഷാ വൈവിധ്യവും മനുഷ്യസ്‌നേഹവും അലിഞ്ഞുചേർന്ന മണ്ണാണ് കന്നഡ നാടെന്നും മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി പറഞ്ഞു. എം.എം.എ ക്രസന്റ് ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിച്ച കന്നഡ രാജ്യോത്സവാഘോഷത്തിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജീവനമാർഗം തേടി ഇതര സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലെത്തിയവരെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിലെല്ലാം ചേർത്തുപിടിക്കുകയും

Continue Reading
ഡ്രൈ ഡേയിൽ മദ്യവിൽപന; 62 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ
Kerala
0 min read
2.3k

ഡ്രൈ ഡേയിൽ മദ്യവിൽപന; 62 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ

നവംബർ 1, 2026
0

ഡ്രൈ ഡേയിൽ രഹസ്യമായി മദ്യം വിറ്റഴിച്ച സംഭവത്തിൽ ഓച്ചിറയിൽ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചങ്ങൻകുളങ്ങര കൊച്ചുമഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (49) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 124 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 62 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേ ദിവസങ്ങളിൽ ഉയർന്ന വിലയ്ക്ക് മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസിൻ്റെ പരിശോധന. മദ്യശേഖരം കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Continue Reading
ഗ്യാനേഷ് കുമാർ പുറത്തുപോകും, ജയിലിലുമാകും; ഡൽഹി റാലിയിൽ രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
India
1 min read
2.4k

ഗ്യാനേഷ് കുമാർ പുറത്തുപോകും, ജയിലിലുമാകും; ഡൽഹി റാലിയിൽ രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്

നവംബർ 1, 2026
0

എസ്‌ഐആർ (SIR) വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ സ്ഥാനത്തുനിന്ന് പുറത്താകുമെന്നും ജയിലിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാ സഖ്യം സംഘടിപ്പിച്ച ‘ചലോ ഡൽഹി’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടുമോഷണം രാജ്യത്തെ ജനങ്ങളുടെ ശബ്ദം കവർന്നെടുക്കുന്നതിന് തുല്യമാണെന്നും ഇത് രാജ്യദ്രോഹമാണെന്നും രാഹുൽ ആരോപിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിഎമ്മുകൾ

Continue Reading
അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി; ന്യൂസിലൻഡിൻ്റെ ജയം ഏഴു വിക്കറ്റിന്
Sports
0 min read
2.4k

അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി; ന്യൂസിലൻഡിൻ്റെ ജയം ഏഴു വിക്കറ്റിന്

നവംബർ 1, 2026
0

അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യയെ ഏഴു വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ്. ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യക്ക് അവസാന രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങേണ്ടിവന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3–2ന് സ്വന്തമാക്കി. 50 പന്തിൽ 93 റൺസെടുത്ത ടിം സെയ്ഫർട്ടും 38 പന്തിൽ പുറത്താകാതെ 65 റൺസെടുത്ത ഗ്ലെൻ

Continue Reading
നോർക്ക ഇൻഷുറൻസ് വിഷയത്തിൽ മുഖ്യമന്ത്രിയെ കാണാൻ ബെംഗളൂരുവിലെ മലയാളി സംഘടനകൾ
Association News
0 min read
2.3k

നോർക്ക ഇൻഷുറൻസ് വിഷയത്തിൽ മുഖ്യമന്ത്രിയെ കാണാൻ ബെംഗളൂരുവിലെ മലയാളി സംഘടനകൾ

നവംബർ 1, 2026
0

ബാംഗ്ലൂർ മലയാളി സംഘടനകളുടെ സംയുക്ത യോഗം ജയനഗറിലെ ബാംഗ്ലൂർ മലയാളി ഫോറം ഓഫീസിൽ വെച്ച് ചേർന്നു. യോഗത്തിൽ നോർക്ക കെയർ, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പ്രീമിയം വർധനവിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബംഗ്ലൂരു മലയാളി ഫോറം പ്രസിഡണ്ട് ജോജോ.പി.ജെ അധ്യക്ഷത വഹിച്ചു. ബി.എം.എഫ് സെക്രട്ടറി ഷിബു ശിവദാസ് സ്വാഗതം പറഞ്ഞു. നവംബർ 3ന് രാവിലെ 10:30ന് ബാംഗ്ലൂർ ശിവാജിനഗർ, ഇൻഫന്ററി റോഡിലുള്ള നോർക്ക സോണൽ ഓഫീസിൽ എല്ലാ സംഘടനകളും

Continue Reading
കന്നഡ പതാകയ്ക്ക് ഔദ്യോഗിക പദവി നൽകും; നിയമനിർമാണം നടത്തുമെന്ന് ഡി.കെ.ശിവകുമാർ
Karnataka
0 min read
2.5k

കന്നഡ പതാകയ്ക്ക് ഔദ്യോഗിക പദവി നൽകും; നിയമനിർമാണം നടത്തുമെന്ന് ഡി.കെ.ശിവകുമാർ

നവംബർ 1, 2026
0

മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക പദവി നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. സംസ്ഥാനത്തെ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാകയ്ക്കൊപ്പം കന്നഡ പതാകയും ഉയർത്താൻ നിയമപരമായ ചട്ടക്കൂട് കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. നവംബർ 30 മുതൽ ഡിസംബർ 11 വരെ ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യും. നേരത്തെ പതാകയ്ക്ക് അംഗീകാരം നൽകാനുള്ള നിർദേശം കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും അംഗീകാരം

Continue Reading
ബെംഗളൂരു – മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു
Karnataka
0 min read
2.1k

ബെംഗളൂരു – മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു

നവംബർ 1, 2026
0

ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരുവിലെ സർ എം.വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, എച്ച്.ഡി.കുമാരസ്വാമി, ശോഭ കരന്ദ്‌ലാജെ, വി.സോമണ്ണ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ ഐടി, സ്റ്റാർട്ടപ്പ് കേന്ദ്രമായ ബെംഗളൂരുവിനെ രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. 16 കോച്ചുകളുള്ള ട്രെയിൻ ഏകദേശം

Continue Reading
അഞ്ചാം ടി20: ന്യൂസിലൻഡിന് 192 റൺസ് വിജയലക്ഷ്യം; ഇഷാൻ കിഷനും ശ്രെയസ് അയ്യർക്കും അർധസെഞ്ചുറി
Sports
0 min read
2.3k

അഞ്ചാം ടി20: ന്യൂസിലൻഡിന് 192 റൺസ് വിജയലക്ഷ്യം; ഇഷാൻ കിഷനും ശ്രെയസ് അയ്യർക്കും അർധസെഞ്ചുറി

നവംബർ 1, 2026
0

ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. ഇന്ത്യക്കായി ഇഷാൻ കിഷൻ 32 പന്തിൽ 61 റൺസെടുത്ത് തിളങ്ങി. അഞ്ച് വീതം ഫോറും സിക്സും താരത്തിൻ്റെ ഇന്നിങ്സിലുണ്ടായിരുന്നു. ശ്രേയസ് അയ്യർ 23 പന്തിൽ 50 റൺസുമായി മികച്ച പിന്തുണ നൽകി. നാല് സിക്സും മൂന്ന് ഫോറും അയ്യർ നേടി. നമൻ

Continue Reading
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി; ഇന്ത്യ സഖ്യത്തിൻ്റെ ‘ചലോ ഡൽഹി’ റാലിക്ക് തുടക്കമായി
India
1 min read
2.4k

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി; ഇന്ത്യ സഖ്യത്തിൻ്റെ ‘ചലോ ഡൽഹി’ റാലിക്ക് തുടക്കമായി

നവംബർ 1, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന ‘ചലോ ഡൽഹി’ റാലിക്ക് തുടക്കമായി. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷ നേതാക്കൾ ഡൽഹിയിലെ രാംലീല മൈതാനിയിലേക്ക് മാർച്ച് നടത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽനിന്നാണ് റാലി ആരംഭിച്ചത്. രാഹുൽ ഗാന്ധി, ഖാർഗെ, അഖിലേഷ് യാദവ്, മമത ബാനർജി തുടങ്ങിയ ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ മുദ്രാവാക്യം പതിച്ച

Continue Reading
ബെംഗളൂരുവിൽ അന്തരിച്ചു
Obituary
0 min read
2.5k

ബെംഗളൂരുവിൽ അന്തരിച്ചു

നവംബർ 1, 2026
0

ആലപ്പുഴ സ്വദേശി വിജയലക്ഷ്മി (79) ബെംഗളൂരുവിൽ അന്തരിച്ചു. കെ.ആർ.പുരം കൊടിഗെഹള്ളിയിലെ ശിൽപിത റോയൽ ഫ്ലാറ്റിലായിരുന്നു താമസം. ഭർത്താവ് : പരേതനായ രാജപ്പൻ നായർമക്കൾ : ജിനേഷ്, ജ്യോതി മൃതദേഹം നാളെ രാവിലെ 11മണിക്ക് വസതിയിൽനിന്ന് കൽപള്ളി ഇലക്ട്രിക് ശ്മശാനത്തിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ഉച്ചയ്ക്ക് 12നും ഒരു മണിക്കും ഇടയിൽ.

Continue Reading