ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു.
ഇന്ത്യക്കായി ഇഷാൻ കിഷൻ 32 പന്തിൽ 61 റൺസെടുത്ത് തിളങ്ങി. അഞ്ച് വീതം ഫോറും സിക്സും താരത്തിൻ്റെ ഇന്നിങ്സിലുണ്ടായിരുന്നു. ശ്രേയസ് അയ്യർ 23 പന്തിൽ 50 റൺസുമായി മികച്ച പിന്തുണ നൽകി. നാല് സിക്സും മൂന്ന് ഫോറും അയ്യർ നേടി.
നമൻ ധിർ 23 പന്തിൽ 33 റൺസെടുത്തു. നിതീഷ് കുമാർ റെഡ്ഡി 17 പന്തിൽ 22 റൺസും നേടി. ന്യൂസിലൻഡിനായി ആദം മിൽനെ നാല് വിക്കറ്റെടുത്തു.