ഡ്രൈ ഡേയിൽ രഹസ്യമായി മദ്യം വിറ്റഴിച്ച സംഭവത്തിൽ ഓച്ചിറയിൽ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചങ്ങൻകുളങ്ങര കൊച്ചുമഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (49) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 124 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 62 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു.

ഡ്രൈ ഡേ ദിവസങ്ങളിൽ ഉയർന്ന വിലയ്ക്ക് മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസിൻ്റെ പരിശോധന. മദ്യശേഖരം കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Related Posts