കന്നഡ രാജ്യോത്സവാഘോഷം: സ്നേഹസഞ്ചാരവും പതാക ഉയർത്തലും നടന്നു
കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് എ.ഐ.കെ.എം.സി.സി – എസ്.ടി.സി.എച്ച് ബംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസഞ്ചാരം സംഘടിപ്പിച്ചു. കർണാടകയോടുള്ള ആദരവും മതസൗഹാർദ്ദവും സാഹോദര്യവും വിളംബരം ചെയ്തു സംഘടിപ്പിച്ച കാൽനടയാത്ര രാവിലെ 7 മണിക്ക് കബ്ബൺ പാർക്കിൽ നിന്ന് ആരംഭിച്ചു.രാവിലെ 9-ന് ശിഹാബ് തങ്ങൾ സെന്ററിൽ സമാപിച്ച യാത്രക്ക് ശേഷം എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡണ്ട് ടി.ഉസ്മാൻ കർണാടകയുടെ പതാക ഉയർത്തി ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് കർണാടക രാജ്യോത്സവ സന്ദേശം നൽകി സംസാരിച്ചു. നിരവധി പ്രവർത്തകർ
ബെംഗളൂരുവിൽ ലോൺ റിക്കവറി ഏജന്റുമാരുടെ അതിക്രമം; വൃക്കരോഗിയായ 39-കാരന് ദാരുണാന്ത്യം
വായ്പാ തിരിച്ചുപിടിക്കൽ ഏജന്റുമാരുടെ ആക്രമണം; റോഡിൽ വീണ് പരിക്കേറ്റ വൃക്കരോഗി മരിച്ചു, രണ്ടുപേർക്കെതിരെ കൊലക്കുറ്റം വായ്പാ തിരിച്ചുപിടിക്കാനെത്തിയ ഫിനാൻസ് കമ്പനി ഏജന്റുമാരുടെ ഇടപെടലിനെത്തുടർന്ന് റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ 39-കാരനായ വൃക്കരോഗി മരിച്ചു. സംഭവത്തിൽ എൽ ആൻഡ് ടി ഫിനാൻസിലെ രണ്ട് ലോൺ റിക്കവറി ഏജന്റുമാർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. നെലമംഗലയിലാണ് സംഭവം. ടി.ബേഗൂർ സ്വദേശിയായ മുരളി ഒക്ടോബർ 28-ന് നെലമംഗലയിൽനിന്ന് വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മടങ്ങുന്നതിനിടെയാണ് ഏജന്റുമാർ തടഞ്ഞത്.
കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ഇന്ന് അതിശക്ത ചുഴലിക്കാറ്റായി മാറി നാളെ രാവിലെ തെക്കൻ ആന്ധ്രാപ്രദേശ് തീരത്തു നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ മണിക്കൂറിൽ 100 – 110 കിലോമീറ്റർ
ഹൈലോ ഓപണ്‍ ബാഡ്മിന്റണില്‍ പി.വി. സിന്ധുവിനും ലക്ഷ്യ സെന്നിനും കിരീടം
ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി.വി. സിന്ധുവും ജേതാക്കളായി. ഫൈനലില്‍ രണ്ട് പേരും നേരിട്ട ഗെയിമുകള്‍ക്ക് ജയിച്ചു. ലോക ആറാം നമ്പര്‍ താരം ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റിയെയാണ് ലക്ഷ്യ സെന്‍ ഫൈനലില്‍ തോല്‍പ്പിച്ചത് (21-17, 21-10). ഡെന്മാര്ക്കിന്റെ ലൈന്‍ ക്യേര്സ്ഫെല്ഡിനെ 21-12,21-14എന്ന സ്കോറിന് പി.വി. സിന്ധു കീഴടക്കി. 39 മിനുട്ടില്‍ സിന്ധു ഫൈനല്‍ ജയിച്ചു. ഈ വര്‍ഷം
ആലപ്പുഴ ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി
പ്രശസ്ത നാഗരാജ ക്ഷേത്രമായ മണ്ണാറശാലയിലെ ആയില്യം മഹോത്സവം, പരുമല പളളി തിരുനാൾ എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിൽ അവധി. എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു രണ്ട് ആരാധനാലയങ്ങളിലും ആഘോഷങ്ങളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ഭക്തരെത്തും മണ്ണാറശാലയിൽ വലിയമ്മ സാവിത്രി അന്തർജ്ജനത്തിൻ്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ. ഇതു പരിഗണിച്ചാണ് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്ക്
ബെംഗളൂരുവിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ നിർദേശം; കിലോമീറ്ററിന് നികുതി ഈടാക്കുന്ന സംവിധാനം പരിഗണനയിൽ
നഗരത്തിലെ ഗതാഗതക്കുരുക്കിന് നിയന്ത്രണം ഏർപ്പെടുത്താൻ തിരക്കേറിയ റോഡുകളിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് നികുതി ഈടാക്കണമെന്ന നിർദേശവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ISEC). യാത്ര ചെയ്യുന്ന റോഡും സമയവും പരിഗണിച്ച് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനമാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്.ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ലണ്ടൻ, സിംഗപ്പൂർ, മിലാൻ, ലോസ് ആഞ്ചലസ് തുടങ്ങിയ നഗരങ്ങൾ സ്വീകരിച്ച മാതൃകകൾ പഠനത്തിൽ വിശകലനം ചെയ്തിട്ടുണ്ട്. ബെംഗളൂരുവിൽ മൂന്ന് രീതികൾ സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ്
നന്ദിനി പാലിന് പിന്നാലെ ബെംഗളൂരുവിൽ ഹോട്ടൽ ഭക്ഷണത്തിനും വില കൂടും; ചായയ്ക്കും കാപ്പിക്കും അധികം നൽകേണ്ടിവരും
നന്ദിനി പാലിൻ്റെ വില ലിറ്ററിന് എട്ട് രൂപ വർധിപ്പിച്ചതോടെ ബെംഗളൂരുവിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണവില ഉയർന്നേക്കും. പാൽ വില വർധനയുടെ അധിക ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടിവരുമെന്ന് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചു. ചായ, കാപ്പി, പ്രഭാതഭക്ഷണം തുടങ്ങി പാൽ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണപാനീയങ്ങളുടെ വില വർധിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 29-ന് ചേർന്ന കർണാടക മന്ത്രിസഭാ യോഗത്തിലാണ് നന്ദിനി പാലിൻ്റെ വില ലിറ്ററിന് എട്ട് രൂപ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതോടെ ടോൺഡ്
കർണാടകയിൽ 15,000 സർക്കാർ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 16 വരെ നീട്ടി
കർണാടകയിലെ സർക്കാർ സ്കൂളുകളിൽ അധ്യാപക നിയമനത്തിനായി പ്രഖ്യാപിച്ച 15,000 ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 16 വരെ നീട്ടി. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലിൽ ലഭ്യമായ വിവരമനുസരിച്ച് അപേക്ഷയും ഫീസ് അടയ്ക്കലും നവംബർ 16 രാത്രി 11.59 വരെ നടത്താം. അധ്യാപക ക്ഷാമം പരിഹരിക്കുന്നതിൻ്റെ ഭാഗമായി പ്രഖ്യാപിച്ച നിയമനത്തിൽ വിവിധ തസ്തികകളിലായാണ് ഒഴിവുകൾ. തസ്തിക തിരിച്ചുള്ള ഒഴിവുകൾ: തസ്തിക ഒഴിവുകൾ ഗ്രാജ്വേറ്റ് പ്രൈമറി
എൻ.എസ്.എസ് കർണാടക, ജാലഹള്ളി വെസ്റ്റ് കരയോഗം കർണാടക രാജ്യോത്സവവും കേരളപ്പിറവി ദിനവും ആഘോഷിച്ചു
എൻ.എസ്.എസ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ കർണാടക രാജ്യോത്സവവും കേരളപ്പിറവി ദിനവും ആഘോഷിച്ചു. കരയോഗം പ്രസിഡണ്ട് കൃഷ്ണപിള്ള ദേശീയ ഐക്യത്തിൻ്റെയും ഭാഷാ സൗഹാർദത്തിൻ്റെയും സന്ദേശം പകർന്നുനൽകി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കർണാടകയുടെ രൂപീകരണദിനമായ രാജ്യോത്സവവും കേരളത്തിൻ്റെ പിറവിദിനവും ഒരുമിച്ച് ആഘോഷിച്ചത് മലയാളി സമൂഹത്തിന് ഇരട്ടിമധുരമായി. കന്നഡ മണ്ണിൽ ജീവിക്കുമ്പോഴും സ്വന്തം മാതൃഭാഷയുടെയും സംസ്കാരത്തിൻ്റെയും പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ആഘോഷം ഓർമിപ്പിച്ചു. പതാക ഉയർത്തലിന് ശേഷം അംഗങ്ങൾ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കന്നഡ രാജ്യോത്സവം – കേരളപ്പിറവി ദിനം ആഘോഷിച്ചു
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവം-കേരളപ്പിറവി ദിനം ആഘോഷിച്ചു. രാജ്യോത്സവത്തിൻ്റെ ഭാഗമായി സമാജം വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി ചെറിയാൻ കന്നഡ പതാക ഉയർത്തി. നമ്മെ വളർത്തിയ മണ്ണിനോടുള്ള ആദരവും ഭാഷാ-സാംസ്കാരിക വൈവിധ്യങ്ങളോടുള്ള ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്ന ഈ ദിനം സൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മാനവികതയുടെയും മനോഹരമായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി അജിത് കുമാർ നായർ, ജോയിന്റ് സെക്രട്ടറിമാരായ മുരളി.സി.പി, വിശ്വനാഥൻ പിള്ള, പ്രവർത്തക സമിതി അംഗങ്ങളായ