മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ കൊന്തമാസ സമാപനം ഭക്തിനിർഭരമായി
ബെംഗളൂരു മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ ഒരു മാസം നീണ്ടുനിന്ന കൊന്തമാസ ആചരണങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം. ഇന്നലെ വൈകിട്ട് 5.30ന് വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നടന്ന ജപമാലയോടെയാണ് സമാപന ചടങ്ങുകൾക്ക് തുടക്കമായത്. സെൻറ് വിൻസെൻറ് ഡി പോൾ സൊസൈറ്റി, യുവജന സംഘടനയായ സാബിയോ, നഴ്സസ് മിനിസ്ട്രി, മതബോധന അധ്യാപകർ, വിദ്യാർഥികൾ, ഗുഡ് സമരിറ്റൻ മിനിസ്ട്രി എന്നിവർ ജപമാലയ്ക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് വികാരി ഫാ.
എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്‌ണന്
സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്‌ണന്. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.എസ് അധ്യക്ഷനും കൽപ്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മേതിൽ നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ടാണ് കേരളത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നതെന്ന് സാംസ്‌കാരികമന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ഈ കാലത്തിൻ്റെ
പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും
ഇന്ത്യ–ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ന്യൂസിലൻഡിലെ ഹാമിൽട്ടണിലുള്ള സെഡൺ പാർക്കിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30-നാണ് കളി ആരംഭിക്കുക. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. നാലാം മത്സരത്തിൽ 87 റൺസിൻ്റെ വിജയം നേടി ന്യൂസിലൻഡ് തിരിച്ചടിച്ചു. നിലവിൽ 3–1ന് മുന്നിലുള്ള ഇന്ത്യ അവസാന മത്സരവും ജയിച്ച് പരമ്പര വിജയത്തോടെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇനി അജ്ഞാത നമ്പറുകളിൽനിന്ന് വിളിച്ചാലും പേര് അറിയാം; പുതിയ കോളർ ഐഡി സംവിധാനം ഇന്ന് മുതൽ
മൊബൈൽ ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറുകളിൽനിന്ന് വിളിയെത്തിയാലും വിളിക്കുന്നയാളുടെ പേര് സ്ക്രീനിൽ തെളിയുന്ന പുതിയ സംവിധാനം ഇന്ന് മുതൽ രാജ്യത്ത് നടപ്പാക്കുന്നു. കേന്ദ്ര ടെലികോം വകുപ്പിൻ്റെ നിർദേശപ്രകാരം ‘കോളിങ് നെയിം പ്രസന്റേഷൻ’ (CNAP) സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത്. സിം കാർഡ് എടുക്കാൻ നൽകിയ തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും കോളെത്തുമ്പോൾ ഫോണിൽ പ്രദർശിപ്പിക്കുക. നിലവിൽ ഫോണിൽ സേവ് ചെയ്ത പേരോ ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളിൽ ലഭിക്കുന്ന വിവരങ്ങളോ ആണ്
വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ല; എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തിൻ്റെ (എസ്ഐടി) കണ്ടെത്തൽ. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് എസ്ഐടി തലവൻ യു. പ്രേമൻ ഡിജിപിക്ക് കൈമാറി. കെഎസ്‌യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻ പോലും കഴിഞ്ഞിട്ടില്ലെന്നും റെയിൽവേ സ്റ്റേഷനിൽ നടന്നത് ഉന്തും തള്ളും മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവസമയത്ത് കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്നത് നേരിട്ട് കണ്ടെന്നായിരുന്നു ഗൺമാൻ അഭിലാഷ് ആദ്യ അന്വേഷണസംഘത്തിന് നൽകിയ
വാണിജ്യ പാചകവാതക വില വീണ്ടും കൂട്ടി; സിലിണ്ടറിന് 12.50 രൂപ വർധന
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് 12.50 രൂപയാണ് കൂട്ടിയത്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് പ്രകാരം കേരളത്തിലെ വിവിധ നഗരങ്ങളിലെ വാണിജ്യ സിലിണ്ടർ വില കൊച്ചിയിൽ 2,840 രൂപയും കോഴിക്കോട്ട് 2,870 രൂപയും തിരുവനന്തപുരത്ത് 2,860 രൂപയുമാണ്. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 66.50 രൂപ വർധിപ്പിച്ചിരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ
എഡിഫിസ് വണ്ണിൻ്റെ പ്രഥമ കുടുംബസംഗമം ഇന്ന് ബെംഗളൂരുവിൽ
എഡിഫിസ് വണ്ണിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കുടുംബസംഗമം ഇന്ന് (ഞായറാഴ്ച) വൈകിട്ട് 4 മുതൽ രാത്രി 8 വരെ ബെംഗളൂരു സ്പൈസ് ഗാർഡൻ ലേഔട്ടിലുള്ള എഡിഫിസ് വൺ ഇ1 ബാങ്ക്വെറ്റ്സിൽ നടക്കും. എഡിഫിസ് വണ്ണിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ഒരുമിച്ചുചേർക്കുക, കുടുംബബന്ധങ്ങൾക്കും പരസ്പര സൗഹൃദത്തിനും കൂടുതൽ ഊഷ്മളത പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രഥമ കുടുംബസംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പ്രമുഖ പ്രഭാഷകനും മോട്ടിവേഷണൽ സ്പീക്കറുമായ സുലൈമാൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.
എസ്‌ഐആർ നടപടിക്കെതിരെ ഇന്ത്യ സഖ്യത്തിൻ്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ വൻ ഒരുക്കങ്ങൾ
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്‌ഐആർ (Special Intensive Revision) നടപടിക്കെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ഇന്ന് ഡൽഹിയിൽ നടക്കും. ഉച്ചയ്ക്ക് 12ന് മിന്റോ റോഡ്–കൊണാട്ട് പ്ലേസ് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റാലി രാംലീല മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യത്തിലാണ് പ്രതിഷേധ പരിപാടി. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി
ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പുതിയ വന്ദേഭാരത്; നവംബർ മൂന്നാം വാരം സർവീസ് ആരംഭിച്ചേക്കും
ബെംഗളൂരുവിൽനിന്ന് ഗോവയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി യശ്വന്ത്പുര–മഡ്ഗാവ് റൂട്ടിൽ പുതിയ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നു. നവംബർ മൂന്നാം വാരത്തോടെ സർവീസ് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേ ബോർഡ് ഒക്ടോബർ 30ന് സർവീസിന് അനുമതി നൽകിയിട്ടുണ്ട്. ട്രെയിൻ നമ്പർ 26655, 26656 എന്നിങ്ങനെയാണ് സർവീസ് നടത്തുക. പശ്ചിമഘട്ടത്തിലെ മനോഹരമായ മലനിരകളിലൂടെയും തീരദേശ മേഖലയിലൂടെയുമാണ് ട്രെയിൻ കടന്നുപോകുന്നത്. യശ്വന്ത്പുരയിൽനിന്ന് മഡ്ഗാവിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 13 മണിക്കൂർ 20 മിനിറ്റ് വേണ്ടിവരും. ട്രെയിൻ
കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക്; നാളെ മുതൽ ലോഡ് ഷെഡിങ്ങിന് സാധ്യത
കേരളത്തിൽ വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഹിമാചൽ പ്രദേശിൽനിന്നുള്ള വൈദ്യുതി ലഭ്യത നിലയ്ക്കുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ മാസം വൈകുന്നേരങ്ങളിലെ ഉയർന്ന ആവശ്യകതയുള്ള സമയങ്ങളിൽ 850 മെഗാവാട്ട് വരെ വൈദ്യുതി അവിടെനിന്ന് ലഭിച്ചിരുന്നു. ഇത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വലിയ സഹായമായിരുന്നു. അതേസമയം, ഇന്നത്തെ അവധി ദിനമായതിനാൽ വൈദ്യുതി ഉപഭോഗം കുറയുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുകയും ഉൽപാദനം വർധിക്കുകയും ചെയ്യുമെന്ന