സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്‌ണന്. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.എസ് അധ്യക്ഷനും കൽപ്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മേതിൽ നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ടാണ് കേരളത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നതെന്ന് സാംസ്‌കാരികമന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ഈ കാലത്തിൻ്റെ മാത്രമല്ല, വരുംകാലത്തിൻ്റെ എഴുത്തുകാരൻ കൂടിയാണ് മേതിൽ രാധാകൃഷ്ണൻ എന്ന് അദ്ദേഹം പറഞ്ഞു.

Related Posts