മലയാളി ഫാമിലി അസ്സോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
2.9k

മലയാളി ഫാമിലി അസ്സോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ഒക്ടോബർ 4, 2026
0

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ 6-ാംമത് ഓണാഘോഷം “പൊന്നോണ സംഗമം 2026” അതിവിപുലമായി അഘോഷിച്ചു. ഇന്ദിരാനഗർ മെട്രോ സ്‌റ്റേഷന് സമീപമുള്ള രാഘവേന്ദ്ര പരിമള ഹാളിൽ വച്ച് നടത്തിയ ആഘോഷത്തിൽ താലപ്പൊലിയേന്തി മഹാബലി വരവേൽപ്പ്, ചെണ്ടമേളത്തോടെ ഘോഷയാത്രയും, തുടർന്ന് പ്രസിഡണ്ട് കേണൽ ഗംഗാധരൻ ഭദ്രദീപം കൊളുത്തി ആലോഷത്തിന് തുടക്കം കുറിയ്ക്കുകയും ഭരതനാട്യം , മോഹിനിയാട്ടം, തിരുവാതിരകളി, നവരസ സ്കൂൾ അബിഗരെ അവതരിപ്പിച്ച നൃത്തങ്ങൾ, ബ്രേക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കോമഡി നാടകം, ഗാനമേള

Continue Reading
കോഴിക്കോട് വെള്ളയിൽ വെടിവെപ്പ്; യുവാവ് പൊലീസ് കസ്റ്റഡിയിൽ
Kerala
0 min read
2.9k

കോഴിക്കോട് വെള്ളയിൽ വെടിവെപ്പ്; യുവാവ് പൊലീസ് കസ്റ്റഡിയിൽ

ഒക്ടോബർ 4, 2026
0

കോഴിക്കോട് വെള്ളയിൽ ബിജി റോഡിൽ അയൽവാസിക്ക് നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. വെള്ളയിൽ സ്വദേശിനി പുഷ്പലതയ്ക്കാണ് വെടിയേറ്റ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ ഷിംജിത്തിനെയാണ് വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷിംജിത്ത് വളർത്തുന്ന കുതിര ഉൾപ്പെടെയുള്ള മൃഗങ്ങൾ നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശത്ത് പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകാൻ പുഷ്പലത സ്റ്റേഷനിലെത്തിയിരുന്നു. പരാതി നൽകി വീട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സംഭവം. ഷിംജിത്ത് സൗഹൃദപൂർവം വിളിച്ചുവരുത്തിയ ശേഷം

Continue Reading
ആർ. ശ്രീലേഖ രാജിക്കത്ത് നൽകിയിട്ടില്ല; ലഭിച്ചത് പ്രവർത്തനം സുഗമമാക്കാനുള്ള നിർദേശങ്ങൾ: മേയർ വി.വി.രാജേഷ്
Kerala
0 min read
2.8k

ആർ. ശ്രീലേഖ രാജിക്കത്ത് നൽകിയിട്ടില്ല; ലഭിച്ചത് പ്രവർത്തനം സുഗമമാക്കാനുള്ള നിർദേശങ്ങൾ: മേയർ വി.വി.രാജേഷ്

ഒക്ടോബർ 4, 2026
0

ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജിക്കത്ത് നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ കത്താണ് ശ്രീലേഖ നൽകിയതെന്നും മേയർ വ്യക്തമാക്കി. ഇതോടെ ശ്രീലേഖ കൗൺസിലറായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ കൗൺസിലർമാരും മേയർക്ക് കത്തുകൾ നൽകാറുണ്ടെന്നും കൗൺസിലർ എന്ന നിലയിൽ ശ്രീലേഖയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും രാജേഷ് പറഞ്ഞു. കോർപ്പറേഷൻ്റെ ഭരണം സുഗമമായി മുന്നോട്ടുപോകണമെന്നതാണ് ശ്രീലേഖയുടെ ആവശ്യമെന്നും നിലവിൽ ഭരണപരമായ പ്രതിസന്ധികളൊന്നുമില്ലെന്നും അദ്ദേഹം

Continue Reading
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടിയെ ഉപയോഗിച്ചെന്ന് ആരോപണം; ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആർ
India
0 min read
2.7k

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടിയെ ഉപയോഗിച്ചെന്ന് ആരോപണം; ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആർ

ഒക്ടോബർ 4, 2026
0

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ പൊലീസ് കേസെടുത്തു. ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ധാരാപുരത്ത് നടത്തിയ പൊതുയോഗത്തിൽ കുട്ടിയെ ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ശനിയാഴ്ച ധാരാപുരത്തെ പെരിയാർ പ്രതിമയ്ക്ക് സമീപം ഉദയനിധി പങ്കെടുത്ത പൊതുയോഗത്തിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത് ലംഘിച്ച് ഉദയനിധി കുട്ടിയെക്കൊണ്ട്

Continue Reading
അമ്പതാമത് വയലാർ പുരസ്കാരം ആർ. രാജശ്രീയുടെ ‘ആത്രേയകം’ നോവലിന്
Kerala
1 min read
3.0k

അമ്പതാമത് വയലാർ പുരസ്കാരം ആർ. രാജശ്രീയുടെ ‘ആത്രേയകം’ നോവലിന്

ഒക്ടോബർ 4, 2026
0

അമ്പതാമത് വയലാർ സാഹിത്യ പുരസ്കാരം ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിന്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. സമകാലിക മലയാള സാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കൃതികളിലൊന്നാണ് ‘ആത്രേയകം’. പുരസ്കാര നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ആർ. രാജശ്രീ പ്രതികരിച്ചു. എഴുത്ത് നിർത്തിയശേഷം

Continue Reading
കർണാടകയിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ എട്ടുപേരെ ‘മരിച്ചവരാക്കി’; എസ്‌ഐആറിൽ വീണ്ടും വിവാദം
Karnataka
0 min read
2.6k

കർണാടകയിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ എട്ടുപേരെ ‘മരിച്ചവരാക്കി’; എസ്‌ഐആറിൽ വീണ്ടും വിവാദം

ഒക്ടോബർ 4, 2026
0

കർണാടകയിലെ വിജയപുരയിൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൻ്റെ(എസ്‌ഐആർ) ഭാഗമായി ജീവിച്ചിരിക്കുന്ന എട്ടുപേരെ മരിച്ചതായി രേഖപ്പെടുത്തി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷ നൽകിയ സംഭവം വിവാദത്തിൽ. സർക്കാർ സ്കൂൾ അധ്യാപിക അല്ലമ ബഗ്വാൻ ഉൾപ്പെടെയുള്ളവരുടെ പേരിലാണ് വ്യാജ അപേക്ഷകൾ സമർപ്പിച്ചത്. ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ടെത്തി വിവരം അറിയിച്ചപ്പോഴാണ് തങ്ങളെ മരിച്ചവരായി രേഖപ്പെടുത്തി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടക്കുന്നതായി ഇവർ അറിഞ്ഞത്. അല്ലമ ബഗ്വാനെ കൂടാതെ മലൻബി ജമാദാർ, മുംതാജ് മുല്ല

Continue Reading
ഗൂഗിൾ പേ വഴി കൈക്കൂലി; അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
India
0 min read
2.7k

ഗൂഗിൾ പേ വഴി കൈക്കൂലി; അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഒക്ടോബർ 4, 2026
0

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തമിഴ്‌നാട്ടിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിലായി റിപ്പോർട്ട് ചെയ്ത വിവിധ സംഭവങ്ങളിൽ 1,000 മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി ആവശ്യപ്പെട്ടതും വാങ്ങിയതും. ആഭ്യന്തര അന്വേഷണങ്ങൾക്ക് പിന്നാലെയാണ് നടപടി. തിരുനെൽവേലി സിറ്റി മേലപ്പാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സ്വർണ രാജിനെ സസ്പെൻഡ് ചെയ്തു. വാഹനപരിശോധനയ്ക്കിടെ രേഖകൾ ഹാജരാക്കിയ ഇരുചക്രവാഹന യാത്രക്കാരനോട് 1,000 രൂപ ആവശ്യപ്പെട്ട

Continue Reading
ഇന്ത്യയെ വീഴ്ത്തി വെസ്റ്റ് ഇൻഡീസ്; മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റ് ജയം
Sports
1 min read
2.5k

ഇന്ത്യയെ വീഴ്ത്തി വെസ്റ്റ് ഇൻഡീസ്; മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റ് ജയം

ഒക്ടോബർ 4, 2026
0

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്തു. മറുപടിയിൽ വെസ്റ്റ് ഇൻഡീസ് 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. പരമ്പര നേരത്തേ 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇൻഡീസ് വിജയത്തിൻ്റെ ശിൽപി ക്യാപ്റ്റൻ ഷായ് ഹോപ്പായിരുന്നു. 143 പന്തിൽ 17 ഫോറും മൂന്ന് സിക്‌സും

Continue Reading
ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്നത് കുറ്റമല്ലെന്ന് കർണാടക ഹൈക്കോടതി
Karnataka
1 min read
3.1k

ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്നത് കുറ്റമല്ലെന്ന് കർണാടക ഹൈക്കോടതി

ഒക്ടോബർ 4, 2026
0

ശരീരപ്രകൃതിയെ പരിഹസിക്കുന്നതോ വാക്കാലുള്ള അധിക്ഷേപമോ മാത്രം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 509-ാം വകുപ്പ് പ്രകാരം സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. കേസിലെ സാഹചര്യങ്ങളും ലഭ്യമായ തെളിവുകളും 509-ാം വകുപ്പ് പ്രകാരമുള്ള കുറ്റം നിലനിൽക്കാൻ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു.രണ്ട് യുവതികൾക്കെതിരെ ബെംഗളൂരു സ്വദേശിനി നൽകിയ കേസിലാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിൻ്റെ ഉത്തരവ്. 2023 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേർന്ന് തന്നെയും സുഹൃത്തുക്കളെയും അധിക്ഷേപിച്ചെന്നായിരുന്നു

Continue Reading
കാവേരി ജലവിതരണം പകുതിയായി കുറയ്ക്കണമെന്ന് കർണാടക; സിഡബ്ല്യുഎംഎയെ സമീപിച്ചു
Karnataka
0 min read
3.1k

കാവേരി ജലവിതരണം പകുതിയായി കുറയ്ക്കണമെന്ന് കർണാടക; സിഡബ്ല്യുഎംഎയെ സമീപിച്ചു

ഒക്ടോബർ 4, 2026
0

തമിഴ്‌നാടിന് കാവേരി നദിയിൽ നിന്ന് പ്രതിദിനം നൽകേണ്ട ജലത്തിൻ്റെ അളവ് 4,000 ക്യുസെക്സിൽ നിന്ന് 2,000 ക്യുസെക്സായി കുറയ്ക്കണമെന്ന് കർണാടക സർക്കാർ ആവശ്യപ്പെട്ടു. കടുത്ത വരൾച്ചയും അണക്കെട്ടുകളിലെ ജലലഭ്യത കുറഞ്ഞതും ചൂണ്ടിക്കാട്ടി കാവേരി ജല മാനേജ്മെന്റ് അതോറിറ്റിക്ക് (സിഡബ്ല്യുഎംഎ) സംസ്ഥാനം പരാതി നൽകി. ജലവിഭവ വകുപ്പ് മന്ത്രി എൻ. ചെലുവരായസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ അളവിൽ തമിഴ്‌നാടിന് വെള്ളം നൽകുന്നത് പ്രയാസമാണെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading