ബെംഗളൂരുവിൽ ട്രാഫിക് നിയമലംഘനം കുതിച്ചുയർന്നു; എട്ട് മാസത്തിൽ 24.54 ലക്ഷം കേസുകൾ
ബെംഗളൂരുവിൽ 2026 ജനുവരി മുതൽ ഓഗസ്റ്റ് വരെ പ്രധാനപ്പെട്ട അഞ്ച് ട്രാഫിക് നിയമലംഘനങ്ങളിലായി 24.54 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ഈ വിഭാഗങ്ങളിലെ മുഴുവൻ വർഷത്തെ കണക്കിനേക്കാളും കൂടുതലാണിത്. ജനുവരി–ഓഗസ്റ്റ് കാലയളവിൽ 10.99 ലക്ഷം തെറ്റായ പാർക്കിങ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിന് പുറമെ ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിന് 1.16 ലക്ഷം കേസുകളും എടുത്തു. പ്രധാന അഞ്ച് നിയമലംഘനങ്ങളിൽ സിഗ്നൽ ലംഘനം, നോ എൻട്രി,
ബെംഗളൂരുവിൽ കാർഷിക മേള ഇത്തവണ ഒരു ദിവസം മാത്രം; തീരുമാനം വരൾച്ചയെ തുടർന്ന്
ബെംഗളൂരുവിലെ ഹെബ്ബാളിലുള്ള കാർഷിക സർവകലാശാല (യുഎഎസ്) ജികെവികെയിൽ വർഷംതോറും നടക്കുന്ന കൃഷിമേള ഇത്തവണ ഒരു ദിവസം മാത്രമായി ചുരുക്കി. സാധാരണയായി നാല് ദിവസം നീണ്ടുനിൽക്കുന്ന മേള നവംബർ 13ന് മാത്രമായിരിക്കും നടക്കുക. സംസ്ഥാനത്ത് മഴ കുറയുകയും കാർഷിക പ്രവർത്തനങ്ങളെ വരൾച്ച ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മേളയുടെ ദൈർഘ്യം കുറയ്ക്കാൻ സർവകലാശാല തീരുമാനിച്ചത്. സർവകലാശാലയുടെ പരിധിയിലുള്ള ആറ് ജില്ലകളിലെ 36 താലൂക്കുകളിൽ 34 എണ്ണവും സർക്കാർ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കുറവ് വിത്തിടൽ
കർണാടകയിൽ കടുത്ത വരൾച്ച; 7,142 കോടി രൂപയുടെ കേന്ദ്രസഹായം തേടി സർക്കാർ
കർണാടകയിലെ രൂക്ഷമായ വരൾച്ച നേരിടാൻ ദേശീയ ദുരന്തനിവാരണ നിധി (NDRF) മാനദണ്ഡങ്ങൾ പ്രകാരം 7,142.64 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭാവത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച വരൾച്ചാ സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും സംഘത്തിലുണ്ടായിരുന്നു. സംസ്ഥാനത്തെ 240 താലൂക്കുകളിൽ 217 എണ്ണവും വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 177 താലൂക്കുകളിലായി 46,324.50 കോടി
ബെംഗളൂരു റേസ് കോഴ്‌സ് റോഡിൽ 60 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; ബദൽ പാതകൾ പ്രഖ്യാപിച്ചു
ബെംഗളൂരു റേസ് കോഴ്‌സ് റോഡിൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനെ തുടർന്ന് ഒക്ടോബർ 5 മുതൽ 60 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ നേതൃത്വത്തിൽ മൗര്യ ജങ്ഷൻ മുതൽ ഹരേ കൃഷ്ണ റോഡ് ജങ്ഷൻ വരെയാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്. ശിവാനന്ദ ജങ്ഷനിൽനിന്ന് മൗര്യ ജങ്ഷനിലേക്കും റേസ് കോഴ്‌സ് റോഡിലെ ട്രൈലൈറ്റ് ജങ്ഷനിൽനിന്ന് മൗര്യ ജങ്ഷനിലേക്കും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. യാത്രക്കാർക്കുള്ള ബദൽ പാതകൾ: ഗതാഗതക്കുരുക്ക്
ബാംഗ്ലൂരിൽ അക്ഷരശ്ലോക പാരമ്പര്യത്തിന് പുതുജീവൻ; സമിതിക്ക് തുടക്കം
ബാംഗ്ലൂർ മലയാളി സമൂഹത്തിൽ അക്ഷരശ്ലോക പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച അക്ഷരശ്ലോക വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനവും ആദ്യ സമ്മേളനവും ഇന്ദിരാനഗർ ഇസിഎ ക്ലബ്ബിൽ നടന്നു. ബാംഗ്ലൂരിൽ അക്ഷരശ്ലോക പാരമ്പര്യം സജീവമാക്കണമെന്ന എ.പത്മനാഭൻ്റെ ആശയത്തിന് പിന്തുണയേകി, കൈരളി ടി.വിയിലെ ‘മാമ്പഴം’ പരിപാടിയിലൂടെ ശ്രദ്ധേയയായ നീതു കുറ്റിമാക്കലും, മലയാള മിഷൻ്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച് ബാംഗ്ലൂരിലെ മലയാളി കുട്ടികളെ കവിതകളിലൂടെ മലയാളഭാഷയോട് അടുപ്പിക്കുന്ന മീരാ നാരായണനും ചേർന്നാണ് കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. ഉത്തര കേരള അക്ഷരശ്ലോക
ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി കേരളത്തിൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,
യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം: ഇന്ത്യൻ മരുന്ന് കമ്പനിയുടെ പ്ലാന്‍റ് തകർന്നു, ഒരാൾ കൊല്ലപ്പെട്ടു
യുക്രെയ്നിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയായ കുസും ഫാർമയുടെ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. സുമിയിൽ പ്രവർത്തിക്കുന്ന പ്ലാന്റാണ് ആക്രമണത്തിൽ തകർന്നത്. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ പ്ലാന്റിന് വലിയ തോതിൽ നാശനഷ്ടമുണ്ടായതായും ഏകദേശം 400 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യക്കാരനായ രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും ഫാർമ 2009 മുതൽ യുക്രെയ്നിൽ പ്രവർത്തിച്ചുവരികയാണ്.
ദസറ യാത്ര മുടങ്ങുമോ? ബെംഗളൂരുവിൽ നിന്നുള്ള പകൽ ട്രെയിനുകൾ റദ്ദാക്കി
ദസറ, അവധിക്കാല യാത്രകൾക്ക് തയ്യാറെടുക്കുന്ന യാത്രക്കാർക്ക് തിരിച്ചടിയായി ദക്ഷിണ പശ്ചിമ റെയിൽവേയുടെ നടപടി. ബെംഗളൂരു–മംഗളൂരു, ബെംഗളൂരു–കാർവാർ റൂട്ടുകളിലെ പകൽ ട്രെയിനുകൾ വിവിധ ദിവസങ്ങളിൽ റദ്ദാക്കി. ഒക്ടോബർ 4 മുതൽ നവംബർ 4 വരെയാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ യാത്രക്കാർ ആശങ്കയിലായി. യശ്വന്ത്പുർ–മംഗളൂരു ജങ്ഷൻ ഗോമതേശ്വര എക്സ്പ്രസ്, യശ്വന്ത്പുർ–കാർവാർ എക്സ്പ്രസ്, യശ്വന്ത്പുർ–മംഗളൂരു ജങ്ഷൻ പ്രതിവാര എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളെയാണ് വിവിധ ദിവസങ്ങളിൽ റദ്ദാക്കിയത്. ആകെ 26 റൗണ്ട് ട്രിപ്പുകളെ നിയന്ത്രണം
ഏഷ്യൻ കായിക മാമാങ്കത്തിന് കൊടിയിറക്കം
രണ്ടാഴ്ചയിലേറെ നീണ്ട കായിക പോരാട്ടങ്ങൾക്ക് വിരാമമിട്ട് 2026 ഏഷ്യൻ ഗെയിംസിന് സമാപനം. നഗോയ സിറ്റി മിസുഹോ പാർക്ക് അത്‌ലറ്റിക് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. ഏഷ്യൻ ഗെയിംസിൻ്റെ പതാകയും ആദ്യ ഏഷ്യൻ ഗെയിംസിൻ്റെ ദീപശിഖയും 2030ലെ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് കൈമാറി. ഐചി പ്രിഫെക്‌ചർ ഗവർണർ ഹിഡെകി ഒമുറയും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡണ്ട് ഷെയ്‌ഖ് ജുവാൻ ബിൻ ഹമദ് അൽ താനിയും ചടങ്ങിൽ കായികതാരങ്ങളെ അഭിസംബോധന ചെയ്തു. മത്സരങ്ങളിലുടനീളം
മക്കൾക്ക് നൽകേണ്ട മഹാധനം മലയാള ഭാഷ: കെ.പി.രാമനുണ്ണി
നമ്മൾ മക്കൾക്ക് നൽകേണ്ട മഹാധനം ബാങ്ക് ബാലൻസോ റിയൽ എസ്റ്റേറ്റോ ഒന്നുമല്ല. മലയാള ഭാഷയാണെന്ന് എഴുത്തുകാരനായ കെ.പി.രാമനുണ്ണി ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോൽസവത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ സായാഹ്നത്തിൽ “മലയാള മാഹാത്മ്യം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു.. മലയാളമെന്നാൽ ഒരു ഭാഷയുടെ പേരു മാത്രമല്ല മഹത്തായൊരു സംസ്കാരത്തിൻ്റെ നാമധേയം കൂടിയാണ്. ഏതൊരു വിദേശഭാഷാപദവും അതുപോലെ ഉച്ചരിക്കാൻ സിദ്ധിയേകുന്ന 51 അക്ഷരങ്ങൾ മലയാണ്മക്കുണ്ട്. എല്ലാറ്റിനെയും ഉൾക്കൊള്ളാനുള്ള ഇൻക്ലൂസീവ്നെസ്സ് അഥവാ സർവ്വാശ്ലേഷശേഷിയാണ് മലയാള