ബെംഗളൂരുവിലെ ഹെബ്ബാളിലുള്ള കാർഷിക സർവകലാശാല (യുഎഎസ്) ജികെവികെയിൽ വർഷംതോറും നടക്കുന്ന കൃഷിമേള ഇത്തവണ ഒരു ദിവസം മാത്രമായി ചുരുക്കി. സാധാരണയായി നാല് ദിവസം നീണ്ടുനിൽക്കുന്ന മേള നവംബർ 13ന് മാത്രമായിരിക്കും നടക്കുക.

സംസ്ഥാനത്ത് മഴ കുറയുകയും കാർഷിക പ്രവർത്തനങ്ങളെ വരൾച്ച ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മേളയുടെ ദൈർഘ്യം കുറയ്ക്കാൻ സർവകലാശാല തീരുമാനിച്ചത്. സർവകലാശാലയുടെ പരിധിയിലുള്ള ആറ് ജില്ലകളിലെ 36 താലൂക്കുകളിൽ 34 എണ്ണവും സർക്കാർ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കുറവ് വിത്തിടൽ ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഇത്തവണത്തെ കൃഷിമേളയുടെ പരിപാടികൾ ഒരു ദിവസത്തേക്ക് ചുരുക്കിയത്.

Related Posts