ഗ്യാനേഷ് കുമാറിൻ്റെ നടപടികൾ ചോദ്യം ചെയ്ത് സുപ്രീംകോടതി; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. തീരുമാനങ്ങൾ നിയമപ്രകാരം ഏകകണ്ഠമായോ ഭൂരിപക്ഷാടിസ്ഥാനത്തിലോ എടുത്തതാണോ എന്ന് വ്യക്തമാക്കണമെന്നാണ് കോടതി നിർദേശിച്ചത്. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവിൻ്റെയും വിവേക് ജോഷിയുടെയും അംഗീകാരമില്ലാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തെന്ന ആരോപണമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങളിൽ വ്യക്തത വരുത്താൻ
സമന്വയ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ‘ഓണവിരുന്ന് 2026’ ആഘോഷിച്ചു
സമന്വയ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം “ഓണവിരുന്ന് 2026” ഒക്ടോബർ 4 ഞായറാഴ്ച ബാംഗ്ലൂർ ജാലഹള്ളി ഷെട്ടിഹള്ളിയിലെ DRLS പാലസിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് വിളക്ക് കൊളുത്തൽ ചടങ്ങോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബിജെപി കേരളം ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സപ്തഗിരി യൂണിവേഴ്സിറ്റി മാനേജിങ് ഡയറക്ടർ പ്രശാന്ത് കുമാർ എച്ച്.പി, Schunk (I) Pvt. Ltd. മാനേജർ ബാബു
അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയാൻ മെസി; അവസാന മത്സരത്തിന് വേദിയൊരുങ്ങി
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടപറയാനൊരുങ്ങി അർജന്റീന ഇതിഹാസ താരം ലയണൽ മെസി. ആഫ്രിക്കൻ ടീമായ ബെനിനെതിരെയാണ് മെസിയുടെ അവസാന അന്താരാഷ്ട്ര മത്സരം. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30ന് ബ്യൂണസ് അയേഴ്സിലെ മോൺമെന്റൽ സ്റ്റേഡിയത്തിലാണ് മത്സരം. തകർപ്പൻ ഗോളുകളും അസിസ്റ്റുകളും റെക്കോർഡുകളും കിരീടങ്ങളും നിറഞ്ഞ മെസിയുടെ അന്താരാഷ്ട്ര കരിയറിനാണ് മത്സരത്തോടെ വിരാമമാകുന്നത്. ഇതിഹാസ താരത്തിന് അർഹമായ യാത്രയയപ്പ് നൽകുന്നതിനായാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 2022ലെ ലോകകപ്പ് നേടിയ
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ബ്രാഞ്ച് ഉദ്ഘാടനം
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ബ്രാഞ്ചിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാൻഡ് കോണ്ടിനെന്റൽ ഹോട്ടലിൽ വെച്ച് നടന്നു. സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് ജനറൽ സെക്രട്ടറി രാഗേഷ് വിശദീകരിച്ചു. രമേശ് കുമാൻ്റെ അദ്ധ്യക്ഷതയിൽ അരുണ്‍ കുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് മാറത്തഹള്ളി ബ്രാഞ്ചിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി പ്രജോഷ്, സെക്രട്ടറിയായി ബൃജേഷ്, ജോയിന്റ് സെക്രട്ടറിയായി ഷൈജു, വൈസ് പ്രസിഡണ്ടായി ദിവ്യ, ട്രഷററായി ബാലകൃഷ്ണൻ, കോഓർഡിനേറ്ററായി ശശികുമാർ എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി
എസ്എൻഡിപി ജാലഹള്ളി ശാഖ സ്പോർട്സ് ഡേ സംഘടിപ്പിച്ചു
എസ്എൻഡിപി ജാലഹള്ളി ശാഖയുടെ സ്പോട്സ് ഡേ നാഷണൽ സ്കൂൾ ബോക്സിങ് ഗോൾഡ് ചാമ്പ്യൻ സാധന സുനിൽ നാട മുറിച്ച് ഉൽഘാടനം ചെയ്തു. വിവധ മത്സരങ്ങളിൽ ശാഖ മെമ്പർമാരും കുട്ടികളും പങ്കെടുത്തു. യൂണിയൻ്റെ കീഴിലുള്ള ശാഖകൾ തമ്മിലുള്ള വടംവലി മത്സരം നടന്നു. ജാലഹള്ളി ശാഖ യൂത്ത് ടീം ഒന്നാം സ്ഥാനവും എസ്എൻഡിപി യൂണിയൻ യൂത്ത് ടീം രണ്ടാം സ്ഥാനവും എം എസ് പാളയം ശാഖ മൂന്നാം സ്ഥാനവും നേടി. പരിപാടികൾക്ക് യൂണിയൻ
ഫ്ലൈദുബായ് വിമാനം റാഞ്ചാൻ വൻ ഗൂഢപദ്ധതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഫ്ലൈദുബായ് വിമാനത്തിൽ അട്ടിമറിക്ക് ശ്രമിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോ-പൈലറ്റ് ഹമ്മാം അൽ-ഹമ്മാമി വിമാനം റാഞ്ചി 9/11 മാതൃകയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ. കോക്‌പിറ്റിലുണ്ടായിരുന്ന ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കൊലപ്പെടുത്തിയ ശേഷം വിമാനം ടെൽ അവീവിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഒമാൻ പൗരനായ അൽ-ഹമ്മാമി ഒറ്റയ്ക്കാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ഇസ്രയേൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ക്യാപ്റ്റനെ ആക്രമിച്ച ശേഷം വിമാനം സാധാരണ
ആർ.ശ്രീലേഖയുമായിരാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും
കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം പിൻവലിച്ചതിന് പിന്നാലെ ആർ.ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജി പ്രഖ്യാപിച്ചതെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ വിശദീകരണം. അതേസമയം, രാജി സംബന്ധിച്ച് ശ്രീലേഖ തന്നെ വിശദീകരണം നൽകുമെന്ന സൂചനയുണ്ട്. ഫേസ്ബുക്ക് പേജിലൂടെയോ ശാസ്തമംഗലം വാർഡിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയോ വിശദീകരണം നൽകാനാണ് നീക്കമെന്നാണ് വിവരം. കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയാണെന്ന് അറിയിച്ച് വാർഡിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ പങ്കുവച്ച സന്ദേശം
നീതി നിഷേധം മൂലം ജനാധിപത്യം കൊല ചെയ്യപ്പെടുന്നു: അഡ്വ. പി.ഉസ്‌മാൻ
നീതി നിഷേധം ജനാധിപത്യ ധ്വംസനമാണെന്നും നീതി തേടാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനും മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡണ്ടുമായ അഡ്വ.പി.ഉസ്‌മാൻ പറഞ്ഞു. നീതി എല്ലാവർക്കും ഒരുപോലെ ലഭിക്കുമ്പോഴാണ് ജനാധിപത്യം അർത്ഥവത്താകുന്നത്. അധികാരവും സ്വാധീനവും നീതിയുടെ വഴിയിൽ തടസ്സമാകുന്ന സാഹചര്യം ഒരു സമൂഹത്തിനും അംഗീകരിക്കാനാവില്ല. നീതി നിഷേധിക്കപ്പെടുമ്പോൾ ജനാധിപത്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളാണ് തകർന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൗവ്വഞ്ചേരി മഹല്ല് സംഗമത്തിൽ പാറമ്മൽ
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം തുടരും; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിൽ തുടരും. പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ തുടർച്ചയായ നാലാം ദിവസവും ജന്തർ മന്തറിൽ പ്രതിഷേധത്തിന് എത്തും. ഒക്ടോബർ 4ലെ പ്രതിഷേധത്തിൽ നൂറുകണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ സമർപ്പിച്ച രണ്ട് ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
പാമ്പുകളെ കാട്ടി ട്രെയിനിൽ ഭീഷണിപ്പെടുത്തി പണം തട്ടി; ആറുപേർ പിടിയിൽ
ബിഹാറിൽ പാമ്പുകളുമായി ട്രെയിനിൽ കയറി യാത്രക്കാരെ ഭയപ്പെടുത്തി പണം തട്ടിയ സംഘം പിടിയിൽ. ജനസേവ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന ആറുപേരെയാണ് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 10 വിഷപ്പാമ്പുകളെയും പിടിച്ചെടുത്തു. ജനറൽ കോച്ചിൽ കയറി യാത്രക്കാരെ പാമ്പുകളെ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു സംഘത്തിൻ്റെ രീതിയെന്ന് യാത്രക്കാർ പറഞ്ഞു. പണം നൽകാത്തവരെ പാമ്പുകളെ തുറന്നുവിട്ട് ഭയപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സംഘം പാമ്പുകളുമായി ട്രെയിനിൽ