174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് യുഎഇയുടെ ഉന്നത ബഹുമതി
World
0 min read
2.5k

174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് യുഎഇയുടെ ഉന്നത ബഹുമതി

ഒക്ടോബർ 28, 2026
0

സഹപൈലറ്റിൻ്റെ ആക്രമണത്തെ ധീരമായി ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള വിമാന ജീവനക്കാരെ യുഎഇ ഉന്നത ബഹുമതി നൽകി ആദരിച്ചു. ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് പുരസ്കാരമാണ് ഇവർക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡണ്ട് നേരിട്ടാണ് ബഹുമതി നൽകിയത്. കഴിഞ്ഞ സെപ്റ്റംബറിൽ ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം

Continue Reading
മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയുടെ വാദത്തെ എതിർത്ത് മൈസൂരു രാജ്ഞി; സ്വർണ അമ്പാരി രാജകുടുംബത്തിൻ്റെതെന്ന് പ്രമോദാദേവി
Karnataka
0 min read
2.4k

മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയുടെ വാദത്തെ എതിർത്ത് മൈസൂരു രാജ്ഞി; സ്വർണ അമ്പാരി രാജകുടുംബത്തിൻ്റെതെന്ന് പ്രമോദാദേവി

ഒക്ടോബർ 28, 2026
0

ദസറ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയുടെ വാദത്തെ എതിർത്ത് മൈസൂരു രാജ്ഞി പ്രമോദാദേവി വോഡയാർ രംഗത്ത്. മൈസൂരു കൊട്ടാരവും അതിലെ വസ്തുക്കളും സർക്കാരിൻ്റെ ഉടമസ്ഥതയിലാണെന്നും ദസറ എങ്ങനെ നടത്തണമെന്ന് സർക്കാർ തീരുമാനിക്കുമെന്നുമുള്ള മന്ത്രിയുടെ നിലപാടിനെതിരെയാണ് രാജ്ഞിയുടെ പ്രതികരണം. ജംബൂസവാരിയിൽ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിക്കുന്ന 750 കിലോ ഭാരമുള്ള സ്വർണ അമ്പാരി സർക്കാരിൻ്റെ സ്വത്തല്ലെന്നും രാജകുടുംബത്തിൻ്റെതാണെന്നും പ്രമോദാദേവി വ്യക്തമാക്കി. ജംബൂസവാരിക്കായി സിറ്റി പോലീസ് കമ്മിഷണറുടെ അഭ്യർഥനപ്രകാരമാണ് അമ്പാരി

Continue Reading
മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വാരാന്ത്യ സർവീസുകളുമായി കേരള ആർടിസി
Karnataka
0 min read
2.3k

മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വാരാന്ത്യ സർവീസുകളുമായി കേരള ആർടിസി

ഒക്ടോബർ 28, 2026
0

മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വാരാന്ത്യ ബസ് സർവീസുകൾ ആരംഭിക്കാൻ കേരള ആർടിസി ഒരുങ്ങുന്നു. വാരാന്ത്യങ്ങളിലും ഉത്സവകാലങ്ങളിലും നാട്ടിലേക്ക് പോകാൻ ബെംഗളൂരുവിൽ നിന്നുള്ള സ്പെഷൽ ബസുകളെ ആശ്രയിച്ചിരുന്ന മൈസൂരു മലയാളികൾക്ക് പുതിയ സർവീസുകൾ ആശ്വാസമാകും. കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ പരിമിതമായ സാഹചര്യത്തിൽ മധ്യ, തെക്കൻ കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ വേണമെന്ന ആവശ്യം വിവിധ മലയാളി കൂട്ടായ്മകൾ നേരത്തേ ഉന്നയിച്ചിരുന്നു. മൈസൂരുവിലെ ഐടി കമ്പനികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന

Continue Reading
‘അർണബ്’ ചുഴലിക്കാറ്റ് ഭീതിയിൽ ആന്ധ്രയും ഒഡീഷയും; വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി
India
0 min read
2.5k

‘അർണബ്’ ചുഴലിക്കാറ്റ് ഭീതിയിൽ ആന്ധ്രയും ഒഡീഷയും; വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി

ഒക്ടോബർ 28, 2026
0

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ആന്ധ്രപ്രദേശിലും ഒഡീഷയിലും ജാഗ്രത ശക്തമാക്കി. ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 125–135 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും വേഗം 150 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. വിശാഖപട്ടണം, വിജയവാഡ, രാജമഹേന്ദ്രവരം വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ചില വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസ്

Continue Reading
നോർക്ക കെയർ ഇൻഷുറൻസ് എൻറോൾമെന്റ് ഇന്ന് ആരംഭിക്കും
Karnataka
1 min read
2.3k

നോർക്ക കെയർ ഇൻഷുറൻസ് എൻറോൾമെന്റ് ഇന്ന് ആരംഭിക്കും

ഒക്ടോബർ 28, 2026
0

പ്രവാസി കേരളീയർക്കുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൻ്റെ എൻറോൾമെന്റ് ഇന്ന് (ഒക്ടോബർ 28) ആരംഭിക്കും. നിലവിലുള്ള ഇൻഷുറൻസ് പുതുക്കുന്നതിനും പുതിയതായി പദ്ധതിയിൽ ചേരുന്നതിനും അവസരമുണ്ട്. രാവിലെ 10 മുതൽ വെബ്സൈറ്റ്, ആപ് എന്നിവ വഴി രജിസ്റ്റർ ചെയ്യാം. എൻറോൾമെന്റിനുള്ള അവസാന തീയതി നവംബർ 30 ആണ്. മൂന്നു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ പരിരക്ഷ ലഭിക്കുന്ന വിവിധ ഇൻഷുറൻസ് സ്ലാബുകൾ പദ്ധതിയിലുണ്ട്.

Continue Reading
ഇമ്രാൻ ഖാന് ആശ്വാസം; നാടുകടത്തൽ നടപടി താൽക്കാലികമായി തടഞ്ഞ് ബോംബെ ഹൈക്കോടതി
India
0 min read
2.3k

ഇമ്രാൻ ഖാന് ആശ്വാസം; നാടുകടത്തൽ നടപടി താൽക്കാലികമായി തടഞ്ഞ് ബോംബെ ഹൈക്കോടതി

ഒക്ടോബർ 27, 2026
0

ഒക്ടോബർ 28നകം രാജ്യം വിടണമെന്ന ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ) ഉത്തരവിനെതിരെ നടൻ ഇമ്രാൻ ഖാൻ നൽകിയ ഹർജിയിൽ താൽക്കാലിക ആശ്വാസം. എഫ്ആർആർഒയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും. അതുവരെ ഇമ്രാൻ ഖാനെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇമിഗ്രേഷൻ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് അധികൃതർ ലീവ്

Continue Reading
പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി കാറോടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു
Kerala
0 min read
2.5k

പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി കാറോടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

ഒക്ടോബർ 27, 2026
0

തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിൽ പിഞ്ചുകുഞ്ഞിൻ്റെ കൈകളിൽ സ്റ്റിയറിങ് നൽകി അമിതവേഗതയിൽ കാറോടിച്ച സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ അടിയന്തര ഇടപെടൽ. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച കമ്മീഷൻ, ജില്ലാ പൊലീസ് മേധാവിയോടും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറോടും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കഴക്കൂട്ടം എയർപോർട്ട് റോഡിലെ മേൽപ്പാലത്തിലൂടെ കാർ കടന്നുപോകുമ്പോഴാണ്

Continue Reading
കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം
Karnataka
0 min read
2.3k

കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

ഒക്ടോബർ 27, 2026
0

കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയെ ശ്വാസതടസ്സത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ബെംഗളൂരുവിലെ കർണാടക സ്റ്റേറ്റ് ബാഡ്മിന്റൺ അസോസിയേഷനിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. കായികവകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന പരമേശ്വരയ്ക്ക് ശ്വാസസംബന്ധമായ ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആരോഗ്യപ്രശ്നത്തിൻ്റെ കൃത്യമായ കാരണം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Continue Reading
കർണാടകയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; പേരുണ്ടോയെന്ന് പരിശോധിക്കണം
Karnataka
1 min read
2.3k

കർണാടകയിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; പേരുണ്ടോയെന്ന് പരിശോധിക്കണം

ഒക്ടോബർ 27, 2026
0

കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൻ്റെ (SIR) ഭാഗമായി 129 ദിവസം നീണ്ട നടപടികൾക്കൊടുവിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിലൂടെ വോട്ടർമാർക്ക് പട്ടികയിൽ സ്വന്തം പേരും പുതുക്കിയ വിവരങ്ങളും പരിശോധിക്കാം. 2026 ജൂൺ 16ലെ കണക്കുപ്രകാരം കർണാടകയിൽ 5.54 കോടി വോട്ടർമാരുണ്ടായിരുന്നു. ഓഗസ്റ്റ് 24ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 4.46 കോടി പേരാണ് ഉൾപ്പെട്ടിരുന്നത്. താമസം മാറിയവർ, മരിച്ചവർ, ഇരട്ട എൻട്രികളുള്ളവർ, മറ്റ് വിഭാഗങ്ങൾ എന്നിവയിലായി 1.07

Continue Reading
ആഗോള ദൈവദശകം പ്രാർത്ഥനയിൽ പങ്കുചേർന്ന് എസ്.എൻ.ഡി.പി ജാലഹള്ളി ശാഖ
Association News
1 min read
2.7k

ആഗോള ദൈവദശകം പ്രാർത്ഥനയിൽ പങ്കുചേർന്ന് എസ്.എൻ.ഡി.പി ജാലഹള്ളി ശാഖ

ഒക്ടോബർ 27, 2026
0

ആഗോള ദൈവദശകം ഒരു മില്യൺ പ്രാർത്ഥനാ യജ്ഞത്തിൻ്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ജാലഹള്ളി ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ പ്രാർത്ഥനയും ഗുരുപൂജയും നടത്തി. ശാഖാംഗങ്ങളുടെയും ഗുരുഭക്തരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ശാഖയിലെ ഗുരുപൂജ സുനിൽകുമാർ–രേഖ സുനിൽകുമാർ കുടുംബത്തിൻ്റെ വകയായാണ് നടത്തിയത്. ശാഖാ പ്രസിഡണ്ട് ചന്ദ്രബോസ്, യൂണിയൻ കൗൺസിലർ എം.ജി.വേണുഗോപാൽ, ശാഖാ കമ്മിറ്റി അംഗങ്ങളായ ജനാർദ്ദനൻ, ഉണ്ണികൃഷ്ണൻ, ദീപേഷ് കുമാർ, പഞ്ചായത്ത് അംഗം നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Continue Reading