അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ചറി; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം ജയം
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ആറു വിക്കറ്റിൻ്റെ തകർപ്പൻ ജയവുമായി ഇന്ത്യ. ന്യൂസിലൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 3–0ന് മുന്നിലെത്തി. പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 35 പന്തിൽ സെഞ്ചറി തികച്ച അഭിഷേക് ശർമയാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്. 38 പന്തിൽ 113 റൺസുമായി അഭിഷേക് മിന്നും പ്രകടനം കാഴ്ചവച്ചു. ഒമ്പത് ഫോറും 11 സിക്സും
ഗ്യാനേഷ് കുമാറിനെതിരായ ഹർജി: തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. കമ്മീഷൻ്റെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ ഹർജിക്കാർക്ക് 10 ദിവസം കൂടി കോടതി അനുവദിച്ചു. ദീപാവലി അവധിക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാർക്ക് നിർദേശം നൽകിയ കോടതി, വിശദമായ അധിക സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. വോട്ടർപട്ടികയുടെ പ്രത്യേക
നോർക്ക കെയർ ഇൻഷുറൻസ് പുതുക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സുവർണ്ണ കർണാടക കേരള സമാജം
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് സുവർണ്ണ കർണാടക കേരള സമാജം ചിക്കബാനവാര–അബ്ബിഗെരെ സോണിൻ്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഒക്ടോബർ 30ന് ഇൻഷുറൻസ് കാലാവധി അവസാനിക്കാനിരിക്കെ, പുതുക്കൽ നടപടികളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തത് പ്രവാസി മലയാളികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയിൽ നിരവധി പ്രവാസി കുടുംബങ്ങളും വ്യക്തികളും അംഗങ്ങളായിട്ടുണ്ട്. സാധാരണഗതിയിൽ
ഹെന്നൂർ–ബാഗലൂർ റോഡ് പണി ഡിസംബറിനകം പൂർത്തിയാക്കും
ഒന്നര വർഷത്തിലേറെയായി നീളുന്ന ഹെന്നൂർ–ബാഗലൂർ പ്രധാന റോഡിൻ്റെ നവീകരണപ്രവൃത്തികൾ ഡിസംബറിനകം പൂർത്തിയാക്കാൻ പുതിയ സമയപരിധി നിശ്ചയിച്ചു. റോഡ് പണി വൈകുന്നതിനെ തുടർന്ന് യാത്രക്കാരും പ്രദേശവാസികളും നേരിടുന്ന ദുരിതം പരിഹരിക്കാൻ നിർമാണം വേഗത്തിലാക്കണമെന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ 86 കോടി രൂപ ചെലവിൽ 4.6 കിലോമീറ്റർ ദൂരത്തിലാണ് റോഡിൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ നടത്തുന്നത്.
ഡ്രൈവിങ് സീറ്റിൽ സ്റ്റിയറിങ് പിടിച്ച് കൊച്ചുകുട്ടി; കൂസലില്ലാതെ മാതാപിതാക്കൾ; സംഭവം തിരുവനന്തപുരത്ത്
ദേശീയപാതയിൽ അതിവേഗത്തിൽ പായുന്ന കാറിൻ്റെ സ്റ്റിയറിങ് മൂന്നോ നാലോ വയസ്സുള്ള കുഞ്ഞിനെക്കൊണ്ട് നിയന്ത്രിപ്പിച്ച് പിതാവ്. കഴക്കൂട്ടം അനന്തപുരി ആശുപത്രിക്ക് മുന്നിലെ ഫ്ലൈഓവറിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടിയെ ഡ്രൈവർ സീറ്റിലിരിക്കുന്ന പിതാവിൻ്റെ മടിയിലിരുത്തി സ്റ്റിയറിങ് കൈകാര്യം ചെയ്യാൻ അനുവദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിലാണ് കാർ സഞ്ചരിച്ചിരുന്നത്. സമീപത്തുകൂടി പോയ മറ്റൊരു കാറിലുണ്ടായിരുന്ന കൊല്ലം ഇളമ്പൽ സ്വദേശികളാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ 8-ാമത് ഇന്റർ-സ്കൂൾ ക്വിസ് മത്സരം നവംബർ 15ന്
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 8-ാമത് എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ ഇന്റർ-സ്കൂൾ ക്വിസ് മത്സരം നവംബർ 15ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12:30 വരെ അബ്ബിഗരെയിലുള്ള ശ്രീ അയ്യപ്പ എഡ്യുക്കേഷൻ സെന്റർ (CBSE) സ്‌കൂളിൽ നടക്കും. ബെംഗളൂരുവിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓരോ സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാൻ അവസരം. മത്സരത്തിൽ
കുന്ദലഹള്ളി കേരളസമാജം ഭാരവാഹികൾ
കുന്ദലഹള്ളി കേരളസമാജത്തിൻ്റെ വാർഷിക പൊതുയോഗം സമാപിച്ചു. യോഗത്തിൽ പ്രസിഡണ്ട് രജിത്ത് ചെനാരത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത് കോടോത്ത് അവതരിപ്പിച്ച കഴിഞ്ഞ വർഷത്തെ സെക്രട്ടറി റിപ്പോർട്ടും സാമ്പത്തികാവലോകന കണക്കുകളും പൊതുയോഗം അംഗീകരിച്ചു.തുടർന്ന് നടന്ന പൊതുചർച്ചയിൽ ക്രീയാത്മകമായി അംഗങ്ങൾ പങ്കെടുത്തു. യു കെ അത്തിക്കൽ, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ 2026 – 28 വർഷങ്ങളിലേക്കുള്ള സമാജത്തിൻ്റെ പ്രവർത്തനങ്ങൾക്കായി ഇരുപത്തഞ്ച് പ്രവർത്തകസമിതി അംഗങ്ങളേയും യോഗം തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് ശാന്ത എൻ കെ
ന്യൂസിലൻഡിനെതിരെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; മൂന്നാം ടി20 ഇന്ന്
ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നത്തെ വിജയം പരമ്പര സ്വന്തമാക്കാൻ സഹായിക്കും. വെല്ലിങ്ടണിലെ എച്ച്എൻആർവൈ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന് ബാറ്റിങ്ങിലെ മികവ് നിലനിർത്തുന്നതിനൊപ്പം ബൗളിങ്ങിലെ പോരായ്മകൾ പരിഹരിക്കേണ്ടതുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ നാല് വിക്കറ്റിനാണ് വിജയിച്ചത്. യുവതാരം വൈഭവ് സൂര്യവംശിക്ക് മികച്ച
നോർക്ക കെയർ ഇൻഷുറൻസ് പുതുക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സുവർണ്ണ കർണാടക കേരള സമാജം
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് സുവർണ്ണ കർണാടക കേരള സമാജം ചിക്കബാനവാര–അബ്ബിഗെരെ സോണിൻ്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഒക്ടോബർ 30ന് ഇൻഷുറൻസ് കാലാവധി അവസാനിക്കാനിരിക്കെ, പുതുക്കൽ നടപടികളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തത് പ്രവാസി മലയാളികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയിൽ നിരവധി പ്രവാസി കുടുംബങ്ങളും വ്യക്തികളും അംഗങ്ങളായിട്ടുണ്ട്. സാധാരണഗതിയിൽ
ബെംഗളൂരുവിൽ മെട്രോ യാത്രക്കാർക്ക് ആശ്വാസം; പിങ്ക് ലൈൻ ഉടൻ തുറന്നേക്കും
നന്മ മെട്രോയുടെ പിങ്ക് ലൈൻ പാതയിലെ കലേന അഗ്രഹാര–തവരേക്കരെ എലിവേറ്റഡ് ഭാഗത്തിന് അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ പ്രവർത്തനാനുമതി ലഭിച്ചേക്കുമെന്ന് കർണാടക വികസനമന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു. ഒക്ടോബർ 22ന് മെട്രോ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 7.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎംബി, ജെ.പി. നഗർ നാലാം ഘട്ടം, ജയദേവ ആശുപത്രി, തവരേക്കരെ എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണുള്ളത്. സുരക്ഷാ പരിശോധനയിൽ