ശുചിമുറിയിൽ വെള്ളമില്ല; ടിക്കറ്റ് തുകയും പലിശയും തിരികെ നൽകാൻ ഉപഭോക്തൃ കമ്മീഷൻ്റെ ഉത്തരവ്
ട്രെയിനിലെ ശുചിമുറികളിൽ വെള്ളമില്ലാത്തതിനെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന 24 അംഗ കുടുംബത്തിന് അനുകൂലമായി ശിവമൊഗ്ഗ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ വിധി. യാത്രക്കാരന് 15,000 രൂപ നഷ്ടപരിഹാരവും നിയമനടപടികൾക്കുള്ള ചെലവും കൂടാതെ ടിക്കറ്റ് തുകയും പലിശയോടെ തിരികെ നൽകാൻ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതരോട് കമ്മീഷൻ നിർദേശിച്ചു. ഒക്ടോബർ 23നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശിവമൊഗ്ഗയിലെ ബസവനഗുഡി സ്വദേശിയായ നാഗേന്ദ്രയാണ് പരാതിക്കാരൻ. 23 കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം യാത്ര ചെയ്ത
എൻ എസ്സ് എസ്സ് കർണ്ണാടക അന്നസാന്ദ്രപാളയ കരയോഗം പുതിയ ഭാരവാഹികൾ
എൻ എസ്സ് എസ്സ് കർണ്ണാടകയുടെ (രജി.) അന്നസാന്ദ്രപാളയ കരയോഗത്തിൻ്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. ഭാരവാഹികളായി സുമേഷ് നമ്പ്യാർ എസ് കെ (പ്രസിഡണ്ട്)ഉദയകുമാർ (വൈസ് പ്രസിഡണ്ട്)സന്തോഷ് കുമാർ പി (സെക്രട്ടറി)രഞ്ജിത്ത് നമ്പ്യാർ (ജോയിന്റ് സെക്രട്ടറി)സുകേഷ് എസ് കെ (ട്രഷറർ)അനിൽ കെ (ജോയിന്റ് ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. എൻ.എസ്.എസ്.കെ ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ, തിരഞ്ഞെടുപ്പ് ഓഫീസർ ആർ വിജയൻ നായർ എന്നിവരുടെ സാന്നിധ്യത്തിലാണ്
അരിയിൽ ഷുക്കൂർ വധക്കേസ്: വിധി നവംബർ 12ന്
ഏറെക്കാലമായി കേരളം ഉറ്റുനോക്കുന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ നവംബർ 12ന് വിധി പറയും. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് കേസിൽ വിധി പ്രഖ്യാപിക്കുക. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ സ്വദേശിയും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി.ജയരാജൻ്റെയും ടി.വി.രാജേഷിൻ്റെയും വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ പി. ജയരാജനും മുൻ എംഎൽഎ ടി.വി. രാജേഷും ഉൾപ്പെടെ
ട്രെയിനുകളിൽ രാത്രി മൊബൈൽ ചാർജിങ്ങിന് വിലക്ക്; രാത്രി 11 മുതൽ പുലർച്ചെ 5 വരെ വൈദ്യുതി ബന്ധം വിച്ഛേദിക്കും
ട്രെയിൻ യാത്രയ്ക്കിടെ തീപിടിത്ത സാധ്യതകൾ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കാൻ രാത്രി 11 മുതൽ പുലർച്ചെ 5 വരെ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നത് തടയാൻ റെയിൽവേ ബോർഡിൻ്റെ കർശന നിർദേശം. ഈ സമയത്ത് ട്രെയിനുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതിബന്ധം നിർബന്ധമായും വിച്ഛേദിക്കണമെന്ന് എല്ലാ റെയിൽവേ സോണുകൾക്കും നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കാരൻ്റെ പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയും കോച്ചിൽ കറുത്ത
നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവ് ഉൾപ്പെടെ നാലുപേരുടെ ജാമ്യാപേക്ഷ തള്ളി
നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ സുഹൈൽ സജീവ് ഉൾപ്പെടെ നാലു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ച കോടതി, പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരുമെന്നും വ്യക്തമാക്കി. റിമാൻഡിൽ 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷ നൽകിയത്. അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് പ്രതിയുടെ പതിവാണെന്നും അപകടസമയത്ത് കാർ മണിക്കൂറിൽ 163 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും
ബെംഗളൂരു മലയാളികൾക്ക് നാടകവിരുന്നുമായി കേരളീയം; നാടകം ‘ഭ്രാന്തിപ്പൂവ്’ നവംബർ ഒന്നിന്
പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിലെ മലയാളി അസോസിയേഷനായ ‘കേരളീയ’ത്തിൻ്റെ ആഭിമുഖ്യത്തിൽ നാടകം – ‘ഭ്രാന്തിപ്പൂവ്’ അരങ്ങേറും. നവംബർ ഒന്നിന് ഞായറാഴ്ച വൈകിട്ട് ഏഴിന് നാഗസന്ദ്ര, തുമക്കുരു റോഡിലെ പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിൽ (ചിക്കബിദരകല്ലു മെട്രോ സ്റ്റേഷന് സമീപം) ആണ് നാടകം അരങ്ങേറുക. സുരേഷ് പാൽകുളങ്ങര രചന നിർവഹിച്ച നാടകം രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. കേരളീയത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി പാസ് മൂലം നിയന്ത്രിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7760320425, 8971186453.
ചേരാനല്ലൂർ അപകടം: 17കാരൻ ആഡംബര ബൈക്കും ഓടിച്ചിരുന്നതായി സംശയം; ജഡ്ജിയുടെ വീട്ടിൽ പരിശോധന
ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പുതിയ കണ്ടെത്തലുകളുമായി അന്വേഷണം. അപകടത്തിന് കാരണമായ കാർ ഓടിച്ച 17കാരൻ ആഡംബര ബൈക്കും ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘത്തിന് സംശയം. ബെൻസ് കാറിൻ്റെ ഉടമയായ അഡീഷണൽ ജഡ്ജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബൈക്ക് കണ്ടെത്തിയത്. കൗമാരക്കാരൻ ബൈക്ക് ഓടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഫ്ലാറ്റിലെ ജീവനക്കാരനും 17കാരൻ ബൈക്ക് ഓടിക്കാറുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. ബൈക്കിൻ്റെ രജിസ്ട്രേഷനിലും പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 17കാരൻ്റെ
ഇസ്രയേൽ തിരഞ്ഞെടുപ്പ്: നെതന്യാഹുവിനും പ്രതിപക്ഷത്തിനും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോൾ
ഇസ്രയേൽ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ, ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള ഭരണസഖ്യവും മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. ഇസ്രയേലിലെ പ്രമുഖ മാധ്യമങ്ങളായ ചാനൽ 12, കാൻ 11, ചാനൽ 13 എന്നിവ പുറത്തുവിട്ട എക്സിറ്റ് പോൾ കണക്കുകൾ പ്രകാരം, ഐസൻകോട്ടിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 52
ബെംഗളൂരുവിൽ ശാസ്ത്രജ്ഞൻ്റെ മരണം; തൊഴിൽസമ്മർദമെന്ന് കുടുംബം, ആരോപണം തള്ളി എഡിഎ
എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയിലെ (എഡിഎ) മുതിർന്ന ശാസ്ത്രജ്ഞൻ ശരത് കത്യാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് തൊഴിൽസമ്മർദം ആരോപിച്ച് കുടുംബം രംഗത്ത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എഡിഎയിൽ ജോലി ചെയ്തിരുന്ന 47കാരനായ ശരത്തിനെ സീഗേഹള്ളിയിലെ അപ്പാർട്ട്‌മെന്റിൽനിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിൻ്റെ (എൽസിഎ) എംകെ-2 ഗവേഷണ പദ്ധതിയിൽ പ്രവർത്തിച്ചിരുന്ന ശരത് ഒരു മാസത്തോളമായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതേത്തുടർന്ന് ഒക്ടോബർ 21ന് ബെംഗളൂരുവിലെ
കർണാടക എംഎൽസി തിരഞ്ഞെടുപ്പ്: മണ്ഡലം പിടിച്ചെടുത്ത് എൻഡിഎ
കർണാടക നിയമനിർമാണ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി–ജെഡിഎസ് സഖ്യം. ജെഡിഎസ് സ്ഥാനാർഥി എ.പി. രംഗനാഥ് സിറ്റിങ് എംഎൽസിയും അഞ്ച് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള നേതാവുമായ പുട്ടണ്ണയെ 908 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. രംഗനാഥിന് 10,810 വോട്ടും പുട്ടണ്ണയ്ക്ക് 9,902 വോട്ടും ലഭിച്ചു. ഒക്ടോബർ 23ന് നടന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച ബെംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ വീഥിയിലുള്ള ഗവൺമെന്റ് ആർട്സ് കോളജിലാണ് നടന്നത്. മണ്ഡലത്തിലെ 27,405