പ്രവാസി കേരളീയർക്കുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൻ്റെ എൻറോൾമെന്റ് ഇന്ന് (ഒക്ടോബർ 28) ആരംഭിക്കും. നിലവിലുള്ള ഇൻഷുറൻസ് പുതുക്കുന്നതിനും പുതിയതായി പദ്ധതിയിൽ ചേരുന്നതിനും അവസരമുണ്ട്. രാവിലെ 10 മുതൽ വെബ്സൈറ്റ്, ആപ് എന്നിവ വഴി രജിസ്റ്റർ ചെയ്യാം. എൻറോൾമെന്റിനുള്ള അവസാന തീയതി നവംബർ 30 ആണ്.
മൂന്നു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ പരിരക്ഷ ലഭിക്കുന്ന വിവിധ ഇൻഷുറൻസ് സ്ലാബുകൾ പദ്ധതിയിലുണ്ട്. 18 മുതൽ 110 വയസ്സുവരെയുള്ളവർക്ക് എൻറോൾ ചെയ്യാം. പോളിസിയുടെ നിബന്ധനകൾ അനുസരിച്ച് പോളിസി ഉടമയുടെ പങ്കാളിയെയും മാതാപിതാക്കളെയും ഉൾപ്പെടുത്താനും സൗകര്യമുണ്ട്.
സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ്സ് ഐഡി, എൻആർകെ ഐഡി എന്നിവയിൽ ഏതെങ്കിലുമുള്ള പ്രവാസി കേരളീയർക്ക് പദ്ധതിയിൽ ചേരാം.
രജിസ്ട്രേഷൻ: https://norkaroots.kerala.gov.in ഹെൽപ് ലൈൻ: 1860 419 1401, 1860 419 1402