ആഗോള ദൈവദശകം ഒരു മില്യൺ പ്രാർത്ഥനാ യജ്ഞത്തിൻ്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ജാലഹള്ളി ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ പ്രാർത്ഥനയും ഗുരുപൂജയും നടത്തി. ശാഖാംഗങ്ങളുടെയും ഗുരുഭക്തരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

ശാഖയിലെ ഗുരുപൂജ സുനിൽകുമാർ–രേഖ സുനിൽകുമാർ കുടുംബത്തിൻ്റെ വകയായാണ് നടത്തിയത്. ശാഖാ പ്രസിഡണ്ട് ചന്ദ്രബോസ്, യൂണിയൻ കൗൺസിലർ എം.ജി.വേണുഗോപാൽ, ശാഖാ കമ്മിറ്റി അംഗങ്ങളായ ജനാർദ്ദനൻ, ഉണ്ണികൃഷ്ണൻ, ദീപേഷ് കുമാർ, പഞ്ചായത്ത് അംഗം നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ലേഡീസ് വിങ് വൈസ് പ്രസിഡണ്ട് ഓമന രാജു, സെക്രട്ടറി അമ്പിളി വേണുഗോപാൽ, ട്രഷറർ ബിന്ദു ഉണ്ണികൃഷ്ണൻ, കോ-ഓർഡിനേറ്റർ ഷീബ ദീപേഷ്, ദീപ പ്രസാദ് എന്നിവരോടൊപ്പം ലേഡീസ് വിങ് അംഗങ്ങളും ശാഖാ അംഗങ്ങളും പ്രാർത്ഥനാ ചടങ്ങിൽ പങ്കുചേർന്നു.

Related Posts