ലാൽബാഗിൽ പൂക്കളുടെ വസന്തത്തിന് ഇന്ന് സമാപനം
ബെംഗളൂരുവിലെ 220-ാമത് ലാൽബാഗ് ഫല-പുഷ്പ പ്രദർശനത്തിന് ഇന്ന് സമാപനം. ഓഗസ്റ്റ് 6ന് ആരംഭിച്ച 12 ദിവസത്തെ പ്രദർശനമാണ് ഇന്ന് അവസാനിക്കുന്നത്. ഈ വർഷത്തെ പ്രദർശനം ‘ഗംഗ സാമ്രാജ്യ വൈഭവ’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്. ഞായറാഴ്ചയായ ഓഗസ്റ്റ് 16ന് മാത്രം 1,46,000 പേർ ലാൽബാഗിലെത്തി. ഇതിൽ 97,950 മുതിർന്നവരും 32,400 കുട്ടികളും 15,650 വിദ്യാർഥികളും ഉൾപ്പെടുന്നു. ഒറ്റദിവസത്തെ പ്രവേശന ടിക്കറ്റ് വിൽപ്പനയിലൂടെ ഏകദേശം 70 ലക്ഷം രൂപ വരുമാനവും ലഭിച്ചു. ഗംഗ
ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ഏഴുമരണം
ബിഹാറിലെ ലഖിസരായി ജില്ലയിലെ അശോക് ധാം ക്ഷേത്രത്തിലുണ്ടായ വൻ തിരക്കിലും തിക്കിലും പെട്ട് ഏഴുപേർ മരിച്ചു. ഇന്ന് രാവിലെ 6.30നും 6.45നും ഇടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി. ശ്രാവണ മാസത്തിലെ പ്രത്യേക ദിവസമായതിനാൽ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നു. ഇതിനിടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായത്. തിരക്കിനിടെ വൈദ്യുത തൂൺ വീണ് ചിലർക്ക് ഷോക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൻ്റെ കൃത്യമായ കാരണം
കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
കരുനാഗപ്പള്ളിയിൽ നിന്ന് ശനിയാഴ്ച കാണാതായ ഏഴാം ക്ലാസ് വിദ്യാർഥി ബിലാലിനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിനിടെ കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ്–ഷെമീമ ദമ്പതികളുടെ മകനാണ് ബിലാൽ. ശനിയാഴ്ച ഫുട്ബോൾ കളിക്കാനായി വീട്ടിൽ നിന്ന് പുറത്തുപോയതായിരുന്നു. രാത്രി വൈകിയും കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ കന്നേറ്റി കായലിലെ വള്ളംകളി പവിലിയന് സമീപത്തുനിന്ന്
കെ എൻ എസ് എസ് ജാലഹള്ളി കരയോഗത്തിൻ്റെ രാമായണ പാരായണം
കെ എൻ എസ് എസ് ജാലഹള്ളി കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാമായണ പാരായണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. രാത്രി 8.45ന് ദീപാരാധനയോടെ പരിപാടി സമാപിച്ചു. ശ്രീലത, അരുണ, സുരേഷ് ദാമോദരൻ, ബാലസുബ്രഹ്മണ്യം എന്നിവർ രാമായണ പാരായണം അവതരിപ്പിച്ചു. പരിപാടിയുടെ സംഘാടനവും ഏകോപനവും കരയോഗം പ്രസിഡണ്ട് രാജശേഖരൻ പിള്ള, സെക്രട്ടറി രമേഷ് മേനോൻ, വൈസ് പ്രസിഡണ്ട് എ.രാമകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ഗിരീഷ് കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുധാകരൻ എന്നിവർ നിർവഹിച്ചു.
അൽഫോസ് ഗ്രൂപ്പ് ഏർപ്പെടുത്തിയ റഹ്മ പുരസ്കാരം എം.കെ.നൗഷാദിന്
ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽഫോസ് ഗ്രൂപ്പ് ഏർപ്പെടുത്തിയ ‘റഹ്മ പുരസ്കാര’ത്തിന് ഓൾ ഇന്ത്യ കെ എം സി സി നാഷണൽ & ബെംഗളൂരു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം കെ നൗഷാദ് അർഹനായി. ജീവകാരുണ്യ – സാമൂഹിക സേവന രംഗത്തെ നിസ്വാർത്ഥമായ സേവനത്തിനാണ് അവാർഡ്. 25,000രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ജീവകാരുണ്യ-സാമൂഹിക സേവന രംഗത്തെ ഈ അംഗീകാരം കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ട് നയിക്കാൻ പ്രചോദനമാകുമെന്ന് എം കെ
ഓണക്കാല ചെലവുകൾക്ക് പണം കണ്ടെത്താൻ കേരളം 2,200 കോടി കൂടി കടമെടുക്കുന്നു
ഓണക്കാലത്തെ വൻ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി കേരളം 2,200 കോടി രൂപ കൂടി കടമെടുക്കുന്നു. ഇതിനായുള്ള കടപ്പത്ര ലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, ബോണസ്, ഉത്സവബത്ത തുടങ്ങിയ ഇനങ്ങളിലായി ഓണക്കാലത്ത് സംസ്ഥാനത്തിന് ഏകദേശം 10,000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് അധിക വായ്പയെടുക്കുന്നത്. പുതിയ വായ്പ കൂടി ഉൾപ്പെടുന്നതോടെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയശേഷം ഇതുവരെ എടുത്ത കടം ഏകദേശം 14,400 കോടി രൂപയായി ഉയരും. സംസ്ഥാനത്തിൻ്റെ
കേരള സമാജം ‘കന്നഡ കലിയോണ’ക്ക് ഉജ്ജ്വല തുടക്കം
ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം ഒരുക്കുന്ന കന്നഡ പഠന ക്ലാസ് “കന്നഡ കലിയോണ” എന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്‌ഘാടനം ഇന്ദിരാ നഗറിലുള്ള കെ എൻ ഇ ട്രസ്റ്റ് ക്യാമ്പസിൽ നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം കന്നഡ വികസന അതോറിറ്റി ചെയർമാൻ ഡോ പുരുഷോത്തമ ബിളിമലെ നിർവഹിച്ചു. കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ ഡോ സന്തോഷ് ഹങ്കാൽ
ഓണാഘോഷത്തിന് വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി
ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് യൂണിഫോമിന് പകരം അവരുടെ ഇഷ്ടാനുസരണമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. ഓഗസ്റ്റ് 21ന് സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കേണ്ടതില്ലെന്ന് നിർദേശം നൽകി. ഓണാഘോഷ പരിപാടികളിൽ വിദ്യാർഥികൾക്ക് താൽപര്യമുള്ള വസ്ത്രങ്ങൾ ധരിച്ച് പങ്കെടുക്കാൻ അവസരം നൽകുന്നതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങൾ സ്കൂളുകൾക്ക് നൽകുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. തീരുമാനം കുട്ടികൾക്ക് കൂടുതൽ സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കും.
എസ്.എൻ.ഡി.പി യോഗം ബംഗ്ലൂരു യൂണിയൻ വനിതാ സംഘത്തിൻ്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു
എസ്.എൻ.ഡി.പി യോഗം ബംഗ്ലൂരു യൂണിയൻ വനിതാ സംഘത്തിൻ്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു എസ്.എൻ.ഡി.പി യോഗം ബംഗ്ലൂരു യൂണിയൻ വനിതാ സംഘത്തിൻ്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും തമ്മനഹള്ളി ഗുരുമന്ദിരം ഓഫീസിൽ വച്ചു നടന്നു. വൈസ് പ്രസിഡണ്ട് ശോഭ സൗന്ദർ രാജ് അധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡണ്ട് എൻ.വത്സൻ ഉദ്ഘാടനം നിർവഹിച്ചു.കോർഡിനേറ്റർ ശ്രീജ രാജീവ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ബിന്ദു രവിലാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രവീണ സുജൻ വരവ് ചെലവ്
ബ്ലൂ ലൈൻ മെട്രോ വൈകും; സിൽക്ക് ബോർഡ്–കെ.ആർ. പുരം പാത 2027 മധ്യത്തോടെ
നമ്മ മെട്രോയുടെ ബ്ലൂ ലൈൻ (സിൽക്ക് ബോർഡ്–കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം) പാതയുടെ ആദ്യഘട്ടമായ സിൽക്ക് ബോർഡ്–കെ.ആർ. പുരം ഭാഗം തുറക്കുന്നത് വൈകും. ഈ വർഷം അവസാനത്തോടെ സർവീസ് ആരംഭിക്കാനായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ പുരോഗമിക്കാത്ത സാഹചര്യത്തിൽ 2027 മധ്യത്തോടെ മാത്രമേ പാത തുറക്കാനാകൂ എന്നാണ് ഇപ്പോഴത്തെ സൂചന. ഐടി കമ്പനികൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന