മാദവരയിൽ നിന്ന് തുമകൂരിലേക്ക് മെട്രോ; നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചതായി പരമേശ്വര
ബെംഗളൂരുവിലെ നമ്മ മെട്രോ മാദവരയിൽ നിന്ന് തുമകൂരിലേക്ക് നീട്ടുന്നതിനുള്ള നിർദേശം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര അറിയിച്ചു. നിലവിലെ ഗ്രീൻ ലൈനിൻ്റെ വടക്കേ അറ്റമായ മാദവരയിൽ നിന്നാണ് തുമകൂരിലേക്ക് പുതിയ മെട്രോ പാത നിർദേശിച്ചിരിക്കുന്നത്. ഏകദേശം 60 കിലോമീറ്റർ ദൈർഘ്യമുള്ള പാത നെലമംഗല, ദാബസ്പേട്ട്, ക്യാത്തസാന്ദ്ര എന്നിവിടങ്ങളിലൂടെ തുമകൂരിലെത്തും. നിർദേശത്തിൽ 16 സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി നടപ്പായാൽ ബെംഗളൂരുവിനും തുമകൂരിനുമിടയിലെ യാത്രാസമയം ഏകദേശം ഒരു മണിക്കൂറായി കുറയ്ക്കാൻ കഴിയുമെന്നാണ്
200ലേറെ സാഹിത്യ-സാംസ്കാരിക പ്രതിഭകൾ ഒത്തുചേർന്നു; ‘സുരഭിലം 2026’ ശ്രദ്ധേയമായി
സുരഭിലം ഗ്ലോബലും, ബാംഗ്ളൂർ കേരള സമാജവും സംയുക്തമായി സംഘടിപ്പിച്ച സുരഭിലം സർഗ്ഗ സംഗമം വിജയകരമായി പര്യവസാനിച്ചു. ബാംഗ്ളൂർ കൈരളി നികേതൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ലേറെ സാഹിത്യ സംസ്കാരിക പ്രതിഭകൾ പങ്കെടുത്തു. കാവ്യ വേദി, സർഗ്ഗ സംഗമ സംവാദം, പുസ്തക പ്രകാശനം, എഴുത്താൾ പരിചയം, തുടങ്ങി വിവിധ സെഷനുകളിലായി വൈവിധ്യം നിറഞ്ഞ സർഗ്ഗാത്മക പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു സുരഭിലം 2026.
എസ്.ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്‌മ കർണാടക
അന്തരിച്ച പ്രശസ്ത ഗായിക എസ്.ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടക സംഘടിപ്പിച്ച ‘സ്വരാഞ്ജലി –സംഗീതസന്ധ്യ ബെംഗളൂരുവിൽ നടന്നു. ഏയ്മ കർണാടക പ്രസിഡണ്ട് ലിൻകൺ വാസുദേവൻ ദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനു തോമസ് സ്വാഗതം ആശംസിക്കുകയും പരിപാടിയുടെ ലക്ഷ്യവും വിശദീകരിക്കുകയും ചെയ്തു. എയ്മ രക്ഷാധികാരി പി.എ.ശ്രീകുമാർ ജാനകിയമ്മയെ കുറിച്ച് സംസാരിച്ചു. നാഷണൽ സീനിയർ വൈസ് പ്രസിഡണ്ട് ബിനു ദിവാകരൻ, ട്രഷറർ
കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധം; നാല് എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈസ് ചാൻസലർ സി.എസ്. തോമസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് കസ്റ്റഡിയിലായത്. വിസിയെ കൈയേറ്റം ചെയ്തെന്ന പരാതിയിലും പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലുമാണ് നാല് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. രണ്ട് കേസുകളിലായാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയേറ്റം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ആരോപിച്ചാണ് വിസി മുഖ്യമന്ത്രിക്കും
കേരള സമാജം മാഗഡി റോഡ് സോണിൻ്റെ കായികമേള ആവേശമായി
കേരള സമാജം മാഗഡി റോഡ് സോണിൻ്റെ നേതൃത്വത്തിൽ ഓണോത്സവ് 2026 ഓണാഘോഷ പരിപാടികളുടെ ഭാഗമായി കായികമേള സംഘടിപ്പിച്ചു. സോൺ അംഗങ്ങളുടെ മികച്ച പങ്കാളിത്തത്തോടെ നടന്ന കായികമേള ആവേശകരമായി. നൂറ്റമ്പതിലധികം സോൺ അംഗങ്ങൾ പങ്കെടുത്ത കായികമേളയിൽ വിവിധ ഇനങ്ങളിലായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ മികവേകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് മെഡലുകൾ നൽകി ആദരിച്ചു. സോൺ ചെയർമാൻ അനിൽ കുമാർ, സിണ്ടിക്കേറ്റ്
കേരളസമാജം ദൂരവാണിനഗർ(രജി) സ്വാതന്ത്ര്യദിനാഘോഷം നടത്തി
കേരളസമാജം ദൂരവാണിനഗറിൻ്റെ ജൂബിലി സ്കൂൾ, ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ – സി ബി എസ് ഇ, ജൂബിലി പി യു കോളേജ്, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി എൻ ആർ ഐ ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ ക്യാമ്പസിൽ നടത്തിയ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മേജർ ജനറൽ യു സുരേഷ് കുമാർ യു, (എ വി എസ് എം, വൈ
ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യ സന്ദർശനത്തിന് നിബന്ധനയുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറുന്നതുവരെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്ത ആഴ്ച താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ എ.കെ.എം. ഷാഹിദുൽ കരീം തള്ളി. ഉഭയകക്ഷി സന്ദർശനത്തിന് അനുയോജ്യമായ അന്തരീക്ഷം ആദ്യം സൃഷ്ടിക്കപ്പെടണമെന്നും അതിനായി ഷെയ്ഖ് ഹസീനയെയും മറ്റ് പിടികിട്ടാപ്പുള്ളികളെയും കൈമാറുന്നതിനുള്ള നടപടികൾ ഇന്ത്യ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024ലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന്
അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം
എറണാകുളം വടക്കൻ പറവൂരിൽ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം. ചെറിയ പല്ലംതുരുത്ത് സ്വദേശികളായ അടിമപ്പറമ്പിൽ സനീഷ്–നീതു ദമ്പതികളുടെ മകൾ സ്വാതിയാണ് മരിച്ചത്. പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സ്വാതി. യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്കാരം
വന്ദേമാതരത്തെ അപമാനിച്ചെന്ന് ആരോപണം; സോണിയ ഗാന്ധിക്കെതിരെ ബിജെപി പരാതി നൽകി
ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരത്തെ അപമാനിച്ചെന്നാരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ബിജെപി പരാതി നൽകി. മംഗളൂരുവിലെ ഉർവ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ബിജെപി നേതാവ് വികാസ് പുത്തൂരാണ് പരാതിക്കാരൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധിയുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പരസ്പരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് വിവാദത്തിന് കാരണമായത്. ഇത് ദേശീയ ഗാനത്തോടുള്ള അനാദരവാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ വന്ദേമാതരം ശരിയായ
ബിജെപിയുമായി വേർപിരിഞ്ഞ് നടൻ ദേവൻ; രാജിക്കത്ത് ഉടൻ കൈമാറും
നടൻ ദേവൻ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് ദേവൻ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. “ഗുരുദേവ ദർശനങ്ങളാണ് എൻ്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ കഴിയുന്നില്ല” എന്ന് ദേവൻ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടതായും അദ്ദേഹം പറഞ്ഞു. 2004ൽ നവകേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ച ദേവൻ പിന്നീട് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു.