തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ മാനവമൈത്രി റാലി സംഘടിപ്പിച്ചു
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമൂഹത്തിന് ‘നാമെല്ലാം ഒന്നാണ്’ എന്ന സന്ദേശം പകരുന്നതിനു വേണ്ടി, ആർ വി പിള്ള മഹാത്മാഗാന്ധിയുടെ ഫോട്ടോ കയ്യിലെന്തിക്കൊണ്ട് ഹോളിക്രോസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മാനവമൈത്രി റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ആഘോഷത്തിൻ്റെ ഭാഗമായിട്ടാണ് റാലി സംഘടിപ്പിച്ചത്. അസോസിയേഷൻ ഓഫീസ് അങ്കണത്തിൽ, പ്രസിഡണ്ട് മോഹൻദാസ് ദേശീയ പതാക ഉയർത്തി. ദേശീയ ഗാനാലാപനവും നടന്നു. ഉച്ചയ്ക്കുശേഷം ഇന്ദിരാനഗർ ഇ സി എ ഹാളിൽ ആരംഭിച്ച ആഘോഷ പരിപാടിയിൽ
കൈരളി കലാസമിതി മഹിളാവേദിയുടെ പായസമേള ശ്രദ്ധേയമായി
ബെംഗളൂരുവിൽ കൈരളി കലാസമിതി മഹിളാവേദിയുടെ നേതൃത്വത്തിൽ പായസമേള സംഘടിപ്പിച്ചു. കൈരളി നിലയം സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത രുചികളിലും രീതികളിലുമുള്ള പായസങ്ങളുമായി 14 ടീമുകളാണ് പായസമേളയിൽ പങ്കെടുത്തത്. പരമ്പരാഗത പായസങ്ങൾക്കൊപ്പം വിവിധതരം പായസങ്ങളും മേളയിൽ ഒരുക്കിയിരുന്നു. കൈരളി കലാസമിതിയുടെ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും കൈരളി കലാസമിതി മഹിളാവേദി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. മലയാളി സമൂഹത്തിൻ്റെ കൂട്ടായ്മയും പാചക
നന്മ അസോസിയേഷൻ ‘ഓണസംഗമം-2026’ സംഘടിപ്പിച്ചു
നന്മ അസോസിയേഷൻ്റെ ‘ഓണസംഗമം-2026’ ആഗസ്റ്റ് 16ന് ബൈലിക്കരയുള്ള കടക്കൽ ഫാം ഹൗസിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമൃദ്ധമായ ഓണസദ്യ, നന്മ ലേഡീസ് വിംഗിൻ്റെ തിരുവാതിര, യൂത്ത് വിംഗിൻ്റെ നൃത്തപരിപാടി, വടംവലി, മ്യൂസിക് ചെയർ തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. മലയാളം മിഷൻ കോ-ഓർഡിനേറ്റർ മിസ്റ്റർ. ടോമി ആലുങ്കൽ അവതരിപ്പിച്ച യുവതലമുറയ്ക്കുള്ള ബോധവൽക്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി നടന്നു. നന്മ അസോസിയേഷൻ്റെ അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും നടത്തി. പ്രസിഡണ്ട് ശ്രീധരൻ നായർ,
കർണാടകയിൽ അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; ബെംഗളൂരുവിലും ജാഗ്രതാ നിർദേശം
കർണാടകയിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. ഓഗസ്റ്റ് 22വരെ സംസ്ഥാനത്തെ 15ലേറെ ജില്ലകളിൽ വിവിധ ഘട്ടങ്ങളിലായി മഴ ലഭിക്കുമെന്നാണ് പ്രവചനം. തീരദേശ കർണാടകയിൽ ഓഗസ്റ്റ് 22 വരെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായ മഴ തുടരാൻ സാധ്യതയുണ്ട്. ഉത്തര ഉൾനാടൻ, മലനാട്, ദക്ഷിണ ഉൾനാടൻ മേഖലകളിലും വരും ദിവസങ്ങളിൽ മഴ ലഭിക്കും. ഓഗസ്റ്റ് 17 മുതൽ ഹാവേരി, ബെലഗാവി,
സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാനവും
കെ എൻ എസ് എസ് യുവജന വിഭാഗം കോർ കമ്മിറ്റിയും, ബെംഗളൂരു മെട്രോ ലയൺസ് ക്ലബ്ബും, സ്പർശ് ഹോസ്പിറ്റലും, ഡോ. ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ രക്ത ദാനം, സ്പീച് ആൻഡ് ഹിയറിങ്ങ് ചെക്കപ്പ്, ജനറൽ ഹെൽത്ത് & ബോഡി ചെക്കപ്പ്, നേത്ര ആരോഗ്യ പരിശോധന എന്നിവ നടത്തി. ക്യാമ്പിൽ 200 ൽ പരം കരയോഗ അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു.
കേരള സമാജം കർണാടകയുടെ നമ്മ ഓണോത്സവം-2026 ആഘോഷിച്ചു
കേരള സമാജം (രജി.), കർണാടകയുടെ ബാംഗ്ലൂർ നോർത്ത് ഡിവിഷൻ്റെ നേതൃത്വത്തിൽ യെലഹങ്കയിലെ അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച “നമ്മ ഓണോത്സവം 2026” വിപുലമായ പരിപാടികളോടെ വർണാഭമായി ആഘോഷിച്ചു. ISRO മുൻ ചെയർമാൻ ഡോ.എസ്.സോമനാഥ് ഓണോത്സവം ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള അധ്യക്ഷത വഹിച്ചു. “ഒരുമയുടെയും സൗഹൃദത്തിൻ്റെയും കേരളീയ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും മനോഹരമായ സംഗമമായി ‘നമ്മ ഓണോത്സവം 2026’ മാറിയിരിക്കുന്നു,” എന്ന് ഡോ.എസ്.സോമനാഥ് അഭിപ്രായപ്പെട്ടു. സമാജം അഡ്വൈസർ ഡോ.സി.പി.രാധാകൃഷ്ണൻ, വൈസ്
സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതോടെ പേരുമാറ്റം നിയമമായി. പാർലമെന്റിൻ്റെ ഇരുസഭകളും പാസാക്കിയ ബില്ലാണ് രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചിരുന്നത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തിയാണ് സംസ്ഥാനത്തിൻ്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കിയത്. 2024 ജൂണിലാണ് സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രസർക്കാരിന് അയച്ചത്. തുടർന്ന് രാഷ്ട്രപതിയുടെ നിർദേശപ്രകാരം സംസ്ഥാന
നെടുമ്പാശേരിയിൽ വൻ തീപിടിത്തം; ഹോട്ടൽ പൂർണമായി കത്തിനശിച്ചു
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 11.30ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഹോട്ടലിൻ്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. ഹോട്ടലിനോട് ചേർന്നുള്ള ചായക്കടയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. ഹോട്ടലിൽ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ ഹോട്ടലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റി. അങ്കമാലിയിൽ നിന്നും ആലുവയിൽ നിന്നുമുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ നടത്തി. തീ
ചിക്കബാനവാരയിൽ യുവാവിനെയും നാലുവയസുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരുവിലെ ചിക്കബാനവാരയിൽ 35കാരനെയും നാലുവയസുകാരനായ മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ഇരുവരുടെയും മരണം സംശയാസ്പദ സാഹചര്യത്തിലാണെന്നും പൊലീസ് അറിയിച്ചു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അഭിനന്ദനും മകനുമാണ് മരിച്ചത്. ഭാര്യ ബന്ധുവീട്ടിൽ പോയി ഞായറാഴ്ച വൈകിട്ട് മടങ്ങിയെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഭർത്താവിനെയും മകനെയും അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇരുവരുടെയും ശരീരത്തിൽ വലിയ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മരണത്തിന്റെ കൃത്യമായ
എയർ ഇന്ത്യയിൽ ആശങ്ക; രണ്ടുപേരുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവ്
ഫുക്കറ്റ്–ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ഡ്രഗ് പരിശോധനയിൽ പോസിറ്റീവായതിന് പിന്നാലെ നടത്തിയ നിർബന്ധിത പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ ‘നോൺ-നെഗറ്റീവ്’ ഫലം രേഖപ്പെടുത്തി. ഇവരുടെ അന്തിമ സ്ഥിരീകരണ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. അതുവരെ ഇരുവരെയും വിമാന സർവീസിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള AI2379 വിമാനം ഏകദേശം 300 അടി ഉയരം പെട്ടെന്ന് നഷ്ടപ്പെട്ട സംഭവത്തിന് പിന്നാലെയാണ് എയർ ഇന്ത്യയും