കേരള സമാജം കർണാടകയുടെ യൂത്ത് വിംഗിൻ്റെ ‘ഓണം യുവ ക്രിക്കറ്റ് കപ്പ് 2026’ സെപ്റ്റംബർ 20ന്
കേരള സമാജം (രജി.), കർണാടകയുടെ യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ “ഓണം യുവ ക്രിക്കറ്റ് കപ്പ് 2026” സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 8 മണി മുതൽ കട്ടിഗനഹള്ളിയിലെ ലുമ്പിനി സ്പോർട്സിൽ ക്രിക്കറ്റ് ടൂർണമെന്റ് നടക്കും.ടൂർണമെന്റിലെ ജേതാക്കൾക്ക് ₹10,000യും ട്രോഫിയും, റണ്ണേഴ്‌സ് അപ്പിന് ₹5,000യും ട്രോഫിയും സമ്മാനമായി നൽകും. മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വെച്ചുതന്നെ സമ്മാനദാനം നടത്തുന്നതായിരിക്കും. കേരള സമാജം (രജി.), കർണാടക യൂത്ത് വിംഗ് ചെയർമാൻ വിഘ്‌നേഷും കൺവീനർ
ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്; വിജയുമായി സെപ്റ്റംബർ 10ന് കൂടിക്കാഴ്ച
ബിജെപി വിട്ട നടൻ ദേവൻ തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിലേക്ക് ചേർന്നേക്കുമെന്ന് റിപ്പോർട്ട്. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. വെള്ളിയാഴ്ച ദേവൻ്റെ ചാലക്കുടിയിലെ വീട്ടിലെത്തിയാണ് രണ്ട് ടിവികെ നേതാക്കൾ ചർച്ച നടത്തിയത്. നടി പ്രിയങ്കയും നേതാക്കൾക്കൊപ്പമുണ്ടായിരുന്നു. സെപ്റ്റംബർ 10ന് ശേഷം ചെന്നൈയിൽ വച്ച് വിജയുമായി ദേവൻ കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും പാർട്ടി
കേരള റെയിൽവേയ്ക്ക് വേഗം കൂടും; തിരുവനന്തപുരം–മംഗളൂരു പാതയിൽ 160 കി.മീ ലക്ഷ്യം
തിരുവനന്തപുരം–മംഗളൂരു റെയിൽപാതയിൽ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കിലോമീറ്ററായി ഉയർത്തുന്നതിനുള്ള സർവേയ്ക്ക് റെയിൽവേ അനുമതി നൽകി. സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിൽ അതിവേഗ റെയിൽ പദ്ധതിക്ക് പകരം റെയിൽവേയുമായി സഹകരിച്ച് നിലവിലെ പാത വികസിപ്പിക്കാനാണ് സർക്കാർ നീക്കം. ഏഴ് റീച്ചുകളിലായാണ് സർവേ നടത്തുക. മംഗളൂരു–ഷൊർണൂർ, കോയമ്പത്തൂർ–ഷൊർണൂർ, ഷൊർണൂർ–എറണാകുളം, എറണാകുളം–കായംകുളം, കായംകുളം–തിരുവനന്തപുരം, തിരുവനന്തപുരം–നാഗർകോവിൽ, തുറവൂർ–അമ്പലപ്പുഴ എന്നീ റീച്ചുകളിലാണ് 160 കിലോമീറ്റർ വേഗം കൈവരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നത്. ആകെ 633 കിലോമീറ്റർ ദൈർഘ്യമുള്ള
ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; ഇന്നും നാളെയുമായി 70ലേറെ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം
ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 23) ഏഴ് മണിക്കൂർ വരെ വൈദ്യുതി മുടങ്ങും. കെപിടിസിഎല്ലിൻ്റെ അടിയന്തര അറ്റകുറ്റപ്പണികളെ തുടർന്നാണ് ബെസ്കോം വൈദ്യുതി വിതരണം നിർത്തിവയ്ക്കുന്നത്. നഗരത്തിലെ 70ലേറെ പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കുമെന്നാണ് റിപ്പോർട്ട്. മല്ലേശ്വരം ഡിവിഷനിലെ സി6 സബ് ഡിവിഷന് കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രധാനമായും വൈദ്യുതി തടസ്സപ്പെടുക. ആർ.എം.വി സബ്‌സ്റ്റേഷനിലെ അടിയന്തര അറ്റകുറ്റപ്പണികളാണ് കാരണം. പ്രധാനമായും ബാധിക്കുന്ന പ്രദേശങ്ങൾ
മലയാളം മിഷൻ്റെ സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ്റെ എസ് എസ് എഫ് സി സ്റ്റഡി സെൻറർ ഉദ്ഘാടനവും ക്ലാസുകളുടെ ആരംഭവും 2026 ഓഗസ്റ്റ് 22ന് വൈകുന്നേരം 4 30ന് നടന്നു. ഇടവക വികാരി ഫാ സെബാസ്റ്റ്യൻ ചെറുശ്ശേരിൽ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അസിസ്റ്റൻറ് വികാരി ഫാദർ ആൽബിൻ, ട്രസ്റ്റിമാർ എന്നിവർ പങ്കെടുത്തു. മലയാളം മിഷൻ്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തലും മാതൃകാ ക്ലാസ് അവതരണവും മലയാളം മിഷൻ്റെ നോർത്ത് വെസ്റ്റ്
പാലക്കാട് റെയിൽവേ ഡിവിഷൻ സംരക്ഷിക്കാൻ പോരാട്ടം; തിരുവോണദിനത്തിൽ എംപിമാരുടെ സത്യഗ്രഹം
മംഗളൂരു റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പാലക്കാട് ഡിവിഷന് കീഴിലെ ചില പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാർ രംഗത്ത്. തിരുവോണദിനത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്താനാണ് എംപിമാരുടെ തീരുമാനം. എംപിമാർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് പ്രതിഷേധ പരിപാടി സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. തിരുവോണദിനത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. യുഡിഎഫിലെ മുഴുവൻ എംപിമാരും സത്യഗ്രഹത്തിൽ പങ്കെടുക്കും.
ബെംഗളൂരുവിൽ മാലിന്യം ഇനി റോഡിൽ കെട്ടിക്കിടക്കില്ല; പുതിയ ട്രാൻസ്‌ഫർ സ്റ്റേഷൻ മന്ത്രി കൃഷ്ണ ബൈരേഗൗഡ ഉദ്ഘാടനം ചെയ്തു
ബെംഗളൂരുവിലെ മാലിന്യസംസ്‌കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി വസന്ത്‌നഗറിൽ പുതിയ സെക്കൻഡറി വേസ്റ്റ് ട്രാൻസ്ഫർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് മന്ത്രി കൃഷ്ണ ബൈരേഗൗഡ കേന്ദ്രം ഉദ്ഘാടനം ചെയ്തു. നിലവിൽ മാലിന്യം ശേഖരിക്കുന്ന ഹോൾഡിങ് പോയിന്റുകളിൽ മാലിന്യം റോഡിലേക്കും പരിസരത്തേക്കും ചിതറുന്ന സാഹചര്യമുണ്ട്. ചില സ്ഥലങ്ങളിൽ മാലിന്യം നേരിട്ട് നിലത്ത് നിക്ഷേപിച്ച ശേഷം വീണ്ടും വാഹനങ്ങളിലേക്ക് മാറ്റുന്ന രീതിയും തുടരുന്നുണ്ട്. ഇത്തരത്തിൽ മാലിന്യം ഏറെ നേരം സൂക്ഷിക്കുന്നത്
മജസ്റ്റിക്കിൽ ട്രാൻസ്‌ജെൻഡർ വ്യക്തിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
മജസ്റ്റിക് ബിഎംടിസി ബസ് സ്റ്റേഷന് സമീപം കവർച്ചാശ്രമത്തിനിടെ 31കാരിയായ ട്രാൻസ്‌ജെൻഡർ വ്യക്തിയെ കുത്തിക്കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ 29കാരനായ സ്ഥിരം കുറ്റവാളിയെ ഉപ്പാർപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. രാമമൂർത്തിനഗർ സ്വദേശിയായ ഗൗതം കവർച്ച ചെയ്യുന്നതിനായി ബസ് സ്റ്റേഷനിലെത്തിയതായാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ സങ്കടകട്ടെ സ്വദേശിയായ ദേവിയെ സമീപിച്ച് 200 രൂപ ആവശ്യപ്പെട്ടു. ദേവി പണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന്
മന്ത്രിസഭാ പുനഃസംഘടനയിൽ സിദ്ധരാമയ്യയുടെ നിർദേശം തള്ളി; ഹൈക്കമാൻഡിനോട് അതൃപ്തി
കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭാ പുനഃസംഘടനയിൽ ബ്യാദഗി എംഎൽഎ ബസവരാജ് ശിവണ്ണനവറിനെ ഉൾപ്പെടുത്താത്തതിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ.സി.വേണുഗോപാലിനോട് അതൃപ്തി അറിയിച്ചതായി റിപ്പോർട്ട്. ശിവണ്ണനവറിനെ ഉടൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് വേണുഗോപാൽ ഉറപ്പ് നൽകിയതായാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ബുധനാഴ്ച ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തോടനുബന്ധിച്ചാണ് സിദ്ധരാമയ്യയും വേണുഗോപാലും കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭയിലേക്ക് പരിഗണിച്ച പേരുകളിൽ തന്റെ നിർദേശം അവഗണിക്കപ്പെട്ടതിലാണ് സിദ്ധരാമയ്യ പ്രധാനമായും
ഓണയാത്രയ്ക്ക് ആശ്വാസമായി പ്രഖ്യാപിച്ച മലബാർ സ്പെഷ്യൽ ട്രെയിനിൽ സീറ്റുകൾ ബാക്കി
ഓണാവധിയിലെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് മലബാർ മേഖലയിലേക്ക് ഇന്ന് വൈകിട്ട് 4.40ന് സർവീസ് നടത്തുന്ന ദക്ഷിണ പശ്ചിമ റെയിൽവേയുടെ സ്പെഷ്യൽ ട്രെയിനിൽ 500ലേറെ സീറ്റുകൾ ഇപ്പോഴും ലഭ്യമാണ്. അതേസമയം, സ്ഥിരം ട്രെയിനുകളിലെ നൂറുകണക്കിന് ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലാണ്. നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാത്തതിനാൽ നിരവധി യാത്രക്കാർ യാത്ര ഒഴിവാക്കേണ്ട സാഹചര്യമുണ്ടായപ്പോഴാണ് അധിക സർവീസിൽ സീറ്റുകൾ ലഭ്യമായിരിക്കുന്നത്. ഓണദിവസങ്ങളിലേക്കുള്ള കേരള റൂട്ടിലെ പല ട്രെയിനുകളിലെയും ടിക്കറ്റുകൾ ജൂലൈയിൽ തന്നെ തീർന്നിരുന്നു.