സർക്കാർ പ്രസവാശുപത്രിയിൽ സ്വകാര്യ പരിപാടി; എംഎൽഎയുടെ കുടുംബത്തിനെതിരെ ആരോപണം
മണ്ഡ്യ ശ്രീരംഗപട്ടണയിലെ അരകെരെ ഗ്രാമത്തിലെ സർക്കാർ പ്രസവാശുപത്രി സ്വകാര്യ പരിപാടിക്കായി ദുരുപയോഗം ചെയ്തതായി ആരോപണം. എംഎൽഎ രമേശ് ബണ്ഡിസിദ്ധേഗൗഡയുടെ അമ്മയുടെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട കലാപരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് ആശുപത്രിക്കുള്ളിൽ താമസസൗകര്യം ഒരുക്കിയെന്നാണ് പ്രദേശവാസികളുടെ ആരോപണം. ആശുപത്രി കെട്ടിടത്തിനുള്ളിൽ നാടക കലാകാരന്മാർക്ക് താമസിക്കാനും പരിപാടിക്ക് മുന്നോടിയായി മേക്കപ്പ് ചെയ്യാനും സൗകര്യം നൽകിയെന്നാണ് ആരോപണം. ഇതിനിടെ വനിതാ കലാകാരി ആശുപത്രിക്കുള്ളിൽ ചിത്രീകരിച്ച റീൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സർക്കാർ ആശുപത്രി
കാണാതായ ഐഎഎസ് ഉദ്യോഗസ്ഥനെ കണ്ടെത്തി; സുരക്ഷിതനെന്ന് പ്രിയങ്ക് ഖാർഗെ
കഴിഞ്ഞ ദിവസങ്ങളായി ബന്ധപ്പെടാനാകാതിരുന്ന കർണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു. ഉദ്യോഗസ്ഥൻ സർക്കാരുമായി വീണ്ടും ബന്ധപ്പെടുകയും സുരക്ഷിതനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥനെ സ്വന്തം നാട്ടിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ യാത്രാ വിവരങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്രയും തുടർന്ന് ദില്ലിയിലേക്കുള്ള നീക്കങ്ങളും സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു. നിലവിൽ
കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു
കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ സൗജന്യ ഓണക്കിറ്റ് വിതരണം ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഷൈജു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സുരേന്ദ്രൻ നായർ ഫിനാൻസ് കൺവീനർ പ്രദീപൻ, സെൻട്രൽ കമ്മിറ്റി മെമ്പർ പുഷ്പ രാജൻ, വനിതാ വിഭാഗം ചെയർപേർസൺ സുധാ സുധീർ, വൈസ് ചെയർ പേർസൺ ശോഭനാ പുഷ്പ്പരാജൻ എന്നിവർ ആശംസ അർപ്പിച്ചു. കൺവീനർ പി. ആർ. ഉണ്ണികൃഷ്ണൻ
എം.ജെ. ഇൻഫ്രാസ്ട്രക്ചറിൽ ഓണാഘോഷം സംഘടിപ്പിച്ചു
എം.ജെ. ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ ഓണാഘോഷം വർണാഭമായി സംഘടിപ്പിച്ചു. കമ്പനിയുടെ CMD ഡോ. പി. അനിൽകുമാർ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സന്ധ്യ അനിൽകുമാർ, ഡയറക്ടർ അഞ്ജു അനിൽ, വിഷ്ണു അനിൽ, CEO ബാബ പ്രസാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എം.ജെ കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ തിരുവാതിര, നൃത്തം, സംഗീതം, മിമിക്രി, നാടകം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് ജീവനക്കാർ എല്ലാവരും ഒരുമിച്ച്
കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ആരംഭിച്ചു
കേരളസമാജം ദൂരവാണിനഗർ(രജി) ആഗസ്റ്റ് 22 മുതൽ 25 വരെ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം വിജിനപുര ജൂബിലി സ്കൂളിൽ കെ ആർ പുരം എം എൽ എ ബസവരാജും എൻ ആർ ഐ ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ സി ബി എസ് ഇ യിൽ കോലാർ എം എൽ എ കൊത്തൂർ ജി മഞ്ജുനാഥ്, സോഷ്യൽ വർക്കർ കൃഷ്ണമൂർത്തി എന്നിവരും നിർവഹിച്ചു. സമാജം ഭാരവാഹികൾ, സോണൽ സെക്രട്ടറിമാർ, പ്രവർത്തക
പുന്നമടയിൽ ആവേശക്കൊടുമുടി; അരോമ ചുണ്ടന് നെഹ്റു ട്രോഫി
പുന്നമടക്കായലിൽ നടന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടന് കിരീടം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് അരോമ ജയം സ്വന്തമാക്കിയത്. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് അരോമ ഒന്നാമതെത്തിയത്. ആദ്യ ഹീറ്റ്സിൽ വീയപുരം 4 മിനിറ്റ് 20 സെക്കൻഡിൽ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തിയപ്പോൾ നാല് വള്ളങ്ങളും അഞ്ച്
ബെംഗളൂരുവിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
ബെംഗളൂരുവിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോർട്ട്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഉദ്യോഗസ്ഥൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വിമാനത്താവളം വരെയുള്ള ഉദ്യോഗസ്ഥൻ്റെ യാത്രാ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഉദ്യോഗസ്ഥൻ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. അതേസമയം, ഉദ്യോഗസ്ഥനെ കാണാതായതായി കുടുംബാംഗങ്ങളോ ബന്ധുക്കളോ ഇതുവരെ പൊലീസിൽ ഔദ്യോഗികമായി
‘നിയമസഭയെ സിനിമാ സെറ്റായി കാണുന്നു’; വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിജയ് നിയമസഭയെ സിനിമാ സെറ്റ് പോലെയാണ് കാണുന്നതെന്നും പഞ്ച് ഡയലോഗുകൾ പറയുന്നതിലാണ് കൂടുതൽ ശ്രദ്ധയെന്നും സ്റ്റാലിൻ ആരോപിച്ചു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു വിമർശനം. ഡിഎംകെ ഭരണകാലത്ത് നടപ്പാക്കിയ പദ്ധതികളുടെ പേരുകൾ വിജയ് തിടുക്കത്തിൽ മാറ്റുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതാണ് ഡിഎംകെയുടെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഒരു തെരഞ്ഞെടുപ്പിൽ മാത്രമാണ്
കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കേരള സമാജം (രജി.), കർണാടകയുടെ ഈസ്റ്റ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഇമ്മടിഹള്ളി, വൈറ്റ്ഫീൽഡിലെ സമാജം ഹാളിൽ നടന്നു. കേരള സമാജം (രജി.), കർണാടക പ്രസിഡണ്ട് എസ്. കെ. പിള്ള ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഈസ്റ്റ് ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് ആവശ്യമായ ആരോഗ്യപരിശോധനയും വിദഗ്ധ മെഡിക്കൽ നിർദേശങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് വിവിധ
ബെംഗളൂരുവിൽ ട്രെയിൻ യാത്രക്കാരെ ലക്ഷ്യമിട്ട് മാല മോഷണം; പ്രതി അറസ്റ്റിൽ
ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുകയോ പുറപ്പെടുകയോ ചെയ്യുന്നതിനിടെ ജനലിനരികിൽ ഇരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് സ്വർണമാല മോഷ്ടിച്ചിരുന്നയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. SMVT ബെംഗളൂരു റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ മോഷണരീതി. ട്രെയിൻ പതുക്കെ നീങ്ങുന്ന സമയത്ത് ജനലിനരികിൽ ഇരിക്കുന്ന യാത്രക്കാരുടെ ആഭരണങ്ങൾ അതിവേഗം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു പതിവ്. അറസ്റ്റിലായ പ്രതിയിൽ നിന്ന് 91 ഗ്രാം