എം.ജെ. ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ ഓണാഘോഷം വർണാഭമായി സംഘടിപ്പിച്ചു. കമ്പനിയുടെ CMD ഡോ. പി. അനിൽകുമാർ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സന്ധ്യ അനിൽകുമാർ, ഡയറക്ടർ അഞ്ജു അനിൽ, വിഷ്ണു അനിൽ, CEO ബാബ പ്രസാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എം.ജെ കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ തിരുവാതിര, നൃത്തം, സംഗീതം, മിമിക്രി, നാടകം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് ജീവനക്കാർ എല്ലാവരും ഒരുമിച്ച് പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.
ഐക്യത്തിൻ്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്ന ഓണാഘോഷം ജീവനക്കാരുടെ ആവേശകരമായ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ആഘോഷം എം.ജെ കുടുംബാംഗങ്ങൾക്കിടയിൽ സന്തോഷവും സൗഹൃദവും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായി മാറി.