കേരളസമാജം ദൂരവാണിനഗർ(രജി) ആഗസ്റ്റ് 22 മുതൽ 25 വരെ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം വിജിനപുര ജൂബിലി സ്കൂളിൽ കെ ആർ പുരം എം എൽ എ ബസവരാജും എൻ ആർ ഐ ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ സി ബി എസ് ഇ യിൽ കോലാർ എം എൽ എ കൊത്തൂർ ജി മഞ്ജുനാഥ്, സോഷ്യൽ വർക്കർ കൃഷ്ണമൂർത്തി എന്നിവരും നിർവഹിച്ചു.
സമാജം ഭാരവാഹികൾ, സോണൽ സെക്രട്ടറിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, വനിതാ വിഭാഗം, യുവജന വിഭാഗം ഭാരവാഹികൾ, പ്രവർത്തകർ, ഓണച്ചന്ത കൺവീനർമാർ, ജോയന്റ് കൺവീനർമാർ, മുൻ ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
മാർക്കറ്റ് നിരക്കിനെക്കാൾ വളരെ കുറഞ്ഞ വിലക്കാണ് ചന്തയിൽ നേന്ത്രപ്പഴം, പലതരം ചിപ്സുകൾ എന്നിവ വിൽക്കുന്നത്. തുടക്ക ദിവസമായിട്ടും രണ്ടിടത്തും ചന്തയിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.
