കേരള സമാജം (രജി.), കർണാടകയുടെ ഈസ്റ്റ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഇമ്മടിഹള്ളി, വൈറ്റ്ഫീൽഡിലെ സമാജം ഹാളിൽ നടന്നു. കേരള സമാജം (രജി.), കർണാടക പ്രസിഡണ്ട് എസ്. കെ. പിള്ള ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

ഈസ്റ്റ് ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് ആവശ്യമായ ആരോഗ്യപരിശോധനയും വിദഗ്ധ മെഡിക്കൽ നിർദേശങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് വിവിധ ആരോഗ്യപരിശോധനകളും മെഡിക്കൽ സേവനങ്ങളും പ്രയോജനപ്പെടുത്തി.

സമൂഹത്തിലെ അർഹരായവർക്ക് ആരോഗ്യപരിരക്ഷാ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള കേരള സമാജത്തിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ചടങ്ങിൽ കേരള സമാജം ജോയിന്റ് സെക്രട്ടറി കെ. നടരാജൻ, ട്രഷറർ യു. ഡി. നായർ, നോർത്ത് ഡിവിഷൻ കൺവീനർ സുമോദ്, യൂത്ത് വിംഗ് ചെയർമാൻ വിഘ്നേഷ്, ഈസ്റ്റ് ഡിവിഷൻ കൺവീനർ ഷാജി, ഫിനാൻസ് കൺവീനർ ജിജു, വൈസ് ചെയർമാൻ മഹേഷ് ചെല്ലപ്പൻ, അനിൽ കുമാർ എന്നിവർ സംബന്ധിച്ചു.

Related Posts