ബെംഗളൂരുവിൽ കാലാവസ്ഥ മാറുന്നു; ഇന്ന് മഴയ്ക്ക് സാധ്യത
ബെംഗളൂരുവിൽ ഇന്ന് പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ഇടവിട്ട് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനത്തിൽ പറയുന്നു. ഓഗസ്റ്റ് 22ന് നഗരത്തിൽ 21 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില. നിലവിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടില്ല. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിയ മഴ ലഭിക്കാനിടയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. മഴ ശക്തമാകുന്ന സമയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും ബെംഗളൂരുവിൽ
അർജുൻ ആയങ്കിക്ക് ജാമ്യം; കാപ്പാ നടപടിയിൽ ജയിൽവാസം തുടരും
നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചു. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കാപ്പാ നിയമപ്രകാരം നടപടി നേരിടുന്നതിനാൽ അർജുന് ജയിലിൽ തന്നെ തുടരേണ്ടിവരും. അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. അർജുന് ഇന്ന് കാപ്പാ നോട്ടീസും
വീണാ വിജയനെതിരായ ഇഡി അന്വേഷണം; പ്രതികരണവുമായി പിണറായി വിജയൻ
വീണാ വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. താനോ മകൾ വീണാ വിജയനോ മറ്റ് കുടുംബാംഗങ്ങളോ ഹവാല ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തൻ്റെ കൈകൾ ശുദ്ധമാണെന്നും അന്വേഷണം നേരിടുന്നതിൽ വീണാ വിജയൻ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും തുടർന്നും സഹകരിക്കുമെന്നും പിണറായി പറഞ്ഞു. വീണാ വിജയൻ തൻ്റെ മകളായതിനാലാണ് വിഷയത്തിൽ അസാധാരണമായ നടപടികൾ ഉണ്ടാകുന്നതെന്നാണ് പിണറായിയുടെ ആരോപണം. അന്വേഷണത്തിൽ പരാമർശിക്കുന്ന തുക വലിയതല്ലെന്നും വീണ വലിയ
മൈസൂർ കേരള സമാജം ഓണച്ചന്ത നാളെ മുതൽ
മൈസൂർ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണം 2026-ൻ്റെ ഭാഗമായി മൂന്ന് ദിവസത്തെ വിപുലമായ ഓണച്ചന്ത സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23 മുതൽ 25 വരെ 2026 (ഞായർ മുതൽ ചൊവ്വ വരെ) വിജയനഗർ കേരള സമാജം കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് ഓണച്ചന്ത നടക്കുന്നത്. ഓണച്ചന്തയുടെ ഓപചാരിക ഉദ്ഘാടനം നാളെ കാലത്ത് 10.30ന് സമാജം പ്രസിഡണ്ട് ബാസ്റ്റ്യൻ ജോസഫ്, മുൻ പ്രസിഡണ്ട് മൊയ്തീൻ. പി, ജനറൽ സെക്രട്ടറി എ.ആർ ജോസഫ്, കമ്മിറ്റി മെംബര്‍മാർ
അഭിമന്യു വധക്കേസ്: വിചാരണ ഒക്ടോബർ 15ന് ആരംഭിക്കും
എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസിൻ്റെ വിചാരണ ഒക്ടോബർ 15ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. ഹൈക്കോടതി നിർദേശപ്രകാരം നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കുന്നതിനായാണ് കോടതി സമയക്രമം തയ്യാറാക്കിയത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ പരിഗണിക്കുന്ന കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരാകും. കേസിൽ ആകെ 156 സാക്ഷികളാണുള്ളത്. അവധി ദിവസങ്ങൾ ഒഴിവാക്കി തുടർച്ചയായി നടക്കുന്ന വിചാരണ 18
മുംബൈയിൽ മക്ഡൊണാൾഡ്‌സ് ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളുടെ ഭക്ഷ്യ ലൈസൻസ് റദ്ദാക്കി
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ പ്രമുഖ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. മക്ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഭക്ഷ്യ ലൈസൻസാണ് റദ്ദാക്കിയത്. ദി ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്, കൊളാബയിലെ മക്ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റ്, നരിമാൻ പോയിന്റിലെ സ്റ്റാറ്റസ് റെസ്റ്റോറന്റ്, ഖാർ ജിംഖാന എന്നിവിടങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. സ്ഥാപനങ്ങളിൽ ഗുരുതരമായ ശുചിത്വ വീഴ്ചകളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ്
നിയമന തട്ടിപ്പ്; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ
പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളിൽ രാജ്ഭവൻ ശക്തമായ ഇടപെടൽ നടത്തി. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ നേരിട്ട് വിളിച്ചുവരുത്തി. പി.എസ്.സി ചെയർമാൻ്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുടെ വിളിപ്പിനെ തുടർന്ന് രാജ്ഭവനിലെത്തിയത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും ഇതുവരെ സ്വീകരിച്ച നടപടികളും ഗവർണർ സെക്രട്ടറിയോട് വിശദമായി ചോദിച്ചറിഞ്ഞു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണവുമായി പി.എസ്.സി പൂർണമായി സഹകരിക്കുന്നുണ്ടെന്നും
മൈലാഞ്ചി രാവിൽ ഒരുമയുടെ സൗരഭ്യവുമായി സ്നേഹസംഗമം സെപ്റ്റംബർ 5ന്
ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു സംഘടിപ്പിക്കുന്ന സമൂഹവിവാഹത്തിൻ്റെ ഭാഗമായി ‘മൈലാഞ്ചി രാവ്’ എന്ന പേരിൽ സ്നേഹസംഗമം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 5ന് വൈകിട്ട് 5ന് ഖുദ്ദൂസ് ഈദ്ഗാഹ് മൈതാനിയിലാണ് പരിപാടി. സംഘടനയുടെ അഭ്യുദയകാംക്ഷികൾ, സഹയാത്രികർ, പ്രമുഖ നേതാക്കൾ, പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന സംഗമം സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും സഹകരണത്തിൻ്റെയും വേദിയാകും. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഡോ.റാഷിദ് ഗസാലി, പ്രഭാഷകനും പരിശീലകനുമായ റിയാസ് ഹക്കീം എന്നിവർ നയിക്കുന്ന പ്രചോദനാത്മക സെഷനുകളും പരിപാടിയുടെ ഭാഗമായി
അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡണ്ട്
അമേരിക്കയുമായി മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ. നിലവിൽ അമേരിക്കയെക്കാൾ ശക്തമായ നിലപാടിലാണ് ഇറാനെന്നും യുദ്ധത്തിൽ തങ്ങൾക്കാണ് വിജയമെന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. ടെഹ്‌റാനിൽ നടന്ന ഇറാനിയൻ മെഡിക്കൽ സൊസൈറ്റിയുടെ 31-ാമത് ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു പെസെഷ്കിയാൻ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് അമേരിക്ക ഇറാനിലെ സ്‌കൂളുകൾ, ആശുപത്രികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ആക്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ജൂണിൽ
ബി-ഖാത്ത ഉടമകൾക്ക് ആശ്വാസം; എ-ഖാത്തയിലേക്ക് മാറ്റാൻ അവസരം
ബി-ഖാത്ത രേഖകളുമായി വർഷങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് പരിഹാരമൊരുക്കുന്ന നിർണായക നീക്കവുമായി കർണാടക സർക്കാർ. കർണാടക മുനിസിപ്പൽ കോർപ്പറേഷൻസ് ഭേദഗതി ബിൽ 2026 നിയമസഭ പാസാക്കി. ഇതോടെ നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന ബി-ഖാത്ത സ്വത്തുക്കൾ എ-ഖാത്തയിലേക്ക് മാറ്റുന്നതിനുള്ള നിയമപരമായ വഴി തുറക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലെ നിരവധി ഭൂവുടമകൾക്കും കെട്ടിട ഉടമകൾക്കും പുതിയ ഭേദഗതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നിലവിൽ ബി-ഖാത്ത വിഭാഗത്തിലുള്ള സ്വത്തുക്കൾക്ക് വിൽപ്പന, ബാങ്ക് വായ്പ, കെട്ടിട നിർമാണം തുടങ്ങിയ