മൈസൂർ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണം 2026-ൻ്റെ ഭാഗമായി മൂന്ന് ദിവസത്തെ വിപുലമായ ഓണച്ചന്ത സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23 മുതൽ 25 വരെ 2026 (ഞായർ മുതൽ ചൊവ്വ വരെ) വിജയനഗർ കേരള സമാജം കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് ഓണച്ചന്ത നടക്കുന്നത്.

ഓണച്ചന്തയുടെ ഓപചാരിക ഉദ്ഘാടനം നാളെ കാലത്ത് 10.30ന് സമാജം പ്രസിഡണ്ട് ബാസ്റ്റ്യൻ ജോസഫ്, മുൻ പ്രസിഡണ്ട് മൊയ്തീൻ. പി, ജനറൽ സെക്രട്ടറി എ.ആർ ജോസഫ്, കമ്മിറ്റി മെംബര്‍മാർ സമാജം അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മെെസൂർ പോലീസ് സുപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി IPS, നിർവ്വഹിക്കും.

കേരളത്തിൻ്റെ തനത് രുചികളും സംസ്കാരവും പാരമ്പര്യവും മൈസൂരിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരളീയ പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ, കൈത്തറി-വസ്ത്രങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, ഓണം അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഓണച്ചന്തയിൽ ഒരുക്കിയിട്ടുണ്ട്.

കേരളീയ കൈത്തറി-വസ്ത്രങ്ങളുടെ വിപുലമായ ശേഖരം
സാരികൾ, സെറ്റ് മുണ്ട്, ദാവണി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള വിവിധതരം വസ്ത്രങ്ങൾ, ജെന്റ്സ് മുണ്ട് & ഷർട്ട്, ലുങ്കി, ബെഡ്ഷീറ്റ്, ടവൽ, പട്ടുപാവാട, ബ്ലൗസ് പീസുകൾ, ഫ്രോക്ക്, ചുരിദാർ, കുട്ടികളുടെ പട്ടുപാവാട, കുട്ടിമുണ്ട് തുടങ്ങിയ കേരളീയ പരമ്പരാഗത വസ്ത്രങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ഒരുക്കിയിട്ടുണ്ട്.

കേരളത്തിൻ്റെ തനത് രുചികൾ
വാഴക്കായ ചിപ്സ്, ശർക്കരവരട്ടി, അച്ചപ്പം, പയ്യോളി മിക്സ്ചർ, അരി മുറുക്ക്, തക്കാളി മുറുക്ക്, എള്ളുണ്ട, ഉണ്ണിയപ്പം, നേന്ത്രപ്പഴം, പച്ചക്കായ, കാന്താരി മുളക്, വിവിധതരം കേരളീയ പച്ചക്കറികൾ എന്നിവയും ലഭ്യമാകും.
കൂടാതെ വാഴയില, വാഴക്കുളം കൈതച്ചക്ക, തൊടുപുഴ ചേന, മറയൂർ ശർക്കര, തൊടുപുഴ കപ്പ,കോഴിക്കോട് ഹൽവയുടെ വിവിധ ഇനങ്ങൾ, കേരള പപ്പടം,തെെര് കൊണ്ടാട്ടം,വിവിധ പരമ്പരാഗത കേരളീയ കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയും ഓണച്ചന്തയുടെ പ്രത്യേകതകളാണ്.

ഓണത്തിൻ്റെ ആഘോഷഭാവം കൂടുതൽ മനോഹരമാക്കുന്നതിനായി “Ley by Leya” അവതരിപ്പിക്കുന്ന പരമ്പരാഗത ആഭരണങ്ങളും ഓണം കളക്ഷനുകളും, വിവിധതരം പരമ്പരാഗത മൺപാത്രങ്ങളും, Ajmi Foods-ൻ്റെ ഉൽപ്പന്നങ്ങളും ലഭ്യമാകും.

“Janani” ഒരുക്കുന്ന വീട്ടിൽ തയ്യാറാക്കുന്ന കറിക്കൂട്ടുകളും കേരളീയ തനത് വിഭവങ്ങളായ കടുമാങ്ങ, പുളിയിഞ്ചി, മധുരനാരങ്ങ, കാളൻ , Chutney പൊടി, ചമ്മന്തിപ്പൊടി തുടങ്ങിയവയും ഓണച്ചന്തയിൽ ലഭ്യമാകും.മൂന്ന് ദിവസങ്ങളിലും വിവിധതരം കേരളീയ പരമ്പരാഗത പായസങ്ങളും ലഭിക്കുന്നതാണ്.

മൈസൂരും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും കുടുംബസമേതം ഓണച്ചന്ത സന്ദർശിച്ച് കേരളത്തിൻ്റെ തനത് രുചികളും കൈത്തറി പാരമ്പര്യവും സാംസ്കാരിക പൈതൃകവും ഓണത്തിൻ്റെ ആഘോഷഭാവവും അനുഭവിച്ചറിയാൻ മൈസൂർ കേരള സമാജം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങൾക്ക്- 8197444444, 8088889288, 9741831619. 9845471355

Related Posts