കഴിഞ്ഞ ദിവസങ്ങളായി ബന്ധപ്പെടാനാകാതിരുന്ന കർണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു. ഉദ്യോഗസ്ഥൻ സർക്കാരുമായി വീണ്ടും ബന്ധപ്പെടുകയും സുരക്ഷിതനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥനെ സ്വന്തം നാട്ടിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ യാത്രാ വിവരങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്രയും തുടർന്ന് ദില്ലിയിലേക്കുള്ള നീക്കങ്ങളും സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിഷയം നിയന്ത്രണത്തിലാണെന്നും പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.