ഓണാഘോഷം സംഘടിപ്പിച്ചു
Association News
0 min read
3.4k

ഓണാഘോഷം സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 24, 2026
0

മലയാളക്കരയുടെ ദേശീയ ഉത്സവമായ തിരുവോണത്തോടനുബന്ധിച്ച് കെ.ജി. ഹള്ളി സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ അമ്പാടി ബാലഗോകുലം ഓണാഘോഷം സംഘടിപ്പിച്ചു. ബാലഗോകുലം കുട്ടികൾ, മാതൃസമിതി, സ്ഥാനീയ സമിതി ഭാരവാഹികൾ എന്നിവർ ചേർന്ന് പൂക്കളം ഒരുക്കി തിരുവോണനാളിനെ സ്വാഗതം ചെയ്തു. ആഘോഷത്തിൻ്റെ ഭാഗമായി തിരുവാതിര, കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട്, ഓണപ്പാട്ട്, കുട്ടികൾക്കുള്ള വിനോദ കളികൾ എന്നിവ വിപുലമായ രീതിയിൽ നടത്തി. പരിപാടിക്ക് ശേഷം എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി പ്രകാശൻ നന്ദി അറിയിച്ചു.

Continue Reading
തമിഴ്‌നാട്ടില്‍ വൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സൗജന്യ ഗ്യാസ് സിലിണ്ടറും ബസ് യാത്രയും
India
0 min read
4.0k

തമിഴ്‌നാട്ടില്‍ വൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സൗജന്യ ഗ്യാസ് സിലിണ്ടറും ബസ് യാത്രയും

ഓഗസ്റ്റ്‌ 24, 2026
0

തമിഴ്‌നാട്ടില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്. കുടുംബങ്ങൾക്ക് വർഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്ന പദ്ധതിയും സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നതുമാണ് പ്രധാന പ്രഖ്യാപനങ്ങൾ. 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് സൗജന്യ ഗ്യാസ് സിലിണ്ടർ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അടുത്ത പൊങ്കൽ മുതൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമുള്ള സ്ത്രീകളുടെ സൗജന്യ യാത്രാ സൗകര്യം

Continue Reading
ചണ്ഡീഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; മൂന്ന് പേർ പിടിയിൽ
India
0 min read
3.5k

ചണ്ഡീഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; മൂന്ന് പേർ പിടിയിൽ

ഓഗസ്റ്റ്‌ 24, 2026
0

നഗരത്തിൽ നടക്കാനിരുന്ന ഭീകരാക്രമണ നീക്കം പൊലീസ് തകർത്തു. സെക്ടർ 43ലെ ബസ് ടെർമിനലിന് സമീപത്തുനിന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലവ്പ്രീത് സിംഗ് (19), ജഷൻപ്രീത് സിംഗ് (21), പ്രഭ്പ്രീത് സിംഗ് (19) എന്നിവരാണ് പിടിയിലായത്. പ്രാഥമിക അന്വേഷണത്തിൽ ഇവർ നിരോധിത വിഘടനവാദി സംഘടനയായ ബബർ ഖൽസയുമായി ബന്ധമുള്ളവരാണെന്നാണ് പൊലീസിൻ്റെ നിഗമനം. ഇവരുടെ പക്കൽനിന്ന് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ടിഫിൻ ബോക്സിൽ ഒളിപ്പിച്ച നിലയിൽ ഐഇഡിയെന്ന് സംശയിക്കുന്ന

Continue Reading
മഹാരാഷ്ട്രയിൽ ജില്ലാ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാതശിശുക്കൾ മരിച്ചു
India
0 min read
3.3k

മഹാരാഷ്ട്രയിൽ ജില്ലാ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാതശിശുക്കൾ മരിച്ചു

ഓഗസ്റ്റ്‌ 24, 2026
0

അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ പൊള്ളലേറ്റും പുക ശ്വസിച്ചും മരിച്ചു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് വാർഡിൽ 39 നവജാതശിശുക്കളുണ്ടായിരുന്നു. തീയും കനത്ത പുകയും പടർന്നതോടെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ചേർന്ന് കുഞ്ഞുങ്ങളെ അടിയന്തരമായി വാർഡിൽ നിന്ന് പുറത്തേക്ക് മാറ്റി.

Continue Reading
നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് മ​ര​ണം
Kerala
0 min read
3.5k

നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് മ​ര​ണം

ഓഗസ്റ്റ്‌ 24, 2026
0

ക​ണ്ണൂ​ർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നോടെയാണ് അപകടം. തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു. ടാങ്കർ ലോറി പൂർണമായും കത്തിനശിച്ചു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
കർണാടകയിൽ വോട്ടർ പട്ടിക പരിഷ്കരണം; 43.8 ലക്ഷം വോട്ടർമാർക്ക് നോട്ടീസ് നൽകുന്ന നടപടി ഇന്ന് ആരംഭിക്കും
Karnataka
1 min read
4.0k

കർണാടകയിൽ വോട്ടർ പട്ടിക പരിഷ്കരണം; 43.8 ലക്ഷം വോട്ടർമാർക്ക് നോട്ടീസ് നൽകുന്ന നടപടി ഇന്ന് ആരംഭിക്കും

ഓഗസ്റ്റ്‌ 24, 2026
0

കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ SIR ഇന്ന് നിർണായക ഘട്ടത്തിലേക്ക് കടക്കും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടൊപ്പം വിശദാംശങ്ങൾ സ്ഥിരീകരിക്കേണ്ട 43.8 ലക്ഷം വോട്ടർമാർക്ക് ഇന്ന് നോട്ടീസ് നൽകുന്ന നടപടിയും ആരംഭിക്കും. സംസ്ഥാനത്ത് SIR നടപടിയുടെ ഭാഗമായി 5.54 കോടി വോട്ടർമാരുടെ വിവരങ്ങൾ മാപ്പ് ചെയ്തിരുന്നു. ഇതിൽ 1.07 കോടി പേരെ Absent, Shifted, Dead, Duplicate and Other (ASDDO) വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ കരട് വോട്ടർപട്ടികയിൽ ഉൾപ്പെടില്ല.

Continue Reading
എസ് എൻ ഡി പി ജാലഹള്ളി ശാഖയുടെ ഗുരു പൂജ
Association News
1 min read
3.5k

എസ് എൻ ഡി പി ജാലഹള്ളി ശാഖയുടെ ഗുരു പൂജ

ഓഗസ്റ്റ്‌ 24, 2026
0

എസ് എൻ ഡി പി ജാലഹള്ളി ശാഖയുടെ ഗുരു പൂജ ചന്ദ്രബോസ് & സുധ ചന്ദ്രബോസ് ഫാമലി വകയായി നടന്നു. വൈസ് പ്രസിഡണ്ട് ബിജു എസ്, ശാഖ സെക്രട്ടറി സുനിൽകുമാർ, യൂണിയൻ കൗൺസിലർ എം ജി വേണുഗോപാൽ, ശാഖകമ്മറ്റി മെമ്പർമാരായ കെ പ്രസാദ്, ജനാർദ്ദനൻ, ഉണ്ണികൃഷ്ണൻ, ഷിജു, ദീപേഷ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ രമേശ് കുമാർ, നാരയണൻ, ലേഡീസ് വിങ് പ്രസിഡണ്ട് രേഖ സുനിൽ. വൈസ് പ്രസിഡണ്ട് ഓമന രാജു,

Continue Reading
ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും
Karnataka
1 min read
3.9k

ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും

ഓഗസ്റ്റ്‌ 24, 2026
0

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് (ഓഗസ്റ്റ് 24) നിരവധി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. KPTCLൻ്റെ ആർ.എം.വി സബ്‌സ്റ്റേഷനിൽ നടക്കുന്ന അടിയന്തര അറ്റകുറ്റപ്പണികളാണ് പ്രധാന കാരണം. ഇന്ന് ചില പ്രദേശങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി വിതരണം നിർത്തിവെക്കുമെന്നാണ് അറിയിപ്പ്. ഗോവിന്ദപുര, ഹെഗ്ഡെ നഗർ, ബ്രിന്ദാവൻ നഗർ, കാർലെ, ടൈറ്റൻ ഗാരേജ്, ഗാന്ധിനഗർ, ഭൈരവി അപ്പാർട്ട്മെന്റ്സ്, ബി.എം.ടി.സി ഡിപ്പോ എന്നിവയ്ക്ക് സമീപമുള്ള

Continue Reading
ഓണയാത്രക്കിടെ വന്ദേ ഭാരതിന് പണി; ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത് 6 മണിക്കൂർ വൈകി
Karnataka
0 min read
3.7k

ഓണയാത്രക്കിടെ വന്ദേ ഭാരതിന് പണി; ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത് 6 മണിക്കൂർ വൈകി

ഓഗസ്റ്റ്‌ 24, 2026
0

ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിന് ഓഗസ്റ്റ് 23ന് സാങ്കേതിക തകരാറിനെ തുടർന്ന് ആറ് മണിക്കൂറിലേറെ വൈകി. ട്രെയിനിലെ ഒരു കോച്ചിൻ്റെ ആക്സിൽ അമിതമായി ചൂടായതായി കണ്ടെത്തിയതോടെയാണ് പുറപ്പെടൽ മാറ്റിവെച്ചത്. രാവിലെ 5.10ന് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ആദ്യം 8.45ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് സമയം വീണ്ടും മാറ്റി. ഒടുവിൽ രാവിലെ 11.45നാണ് ട്രെയിൻ പുറപ്പെട്ടത്. ഇതോടെ പുറപ്പെടുന്നതിന് മുമ്പുതന്നെ ഏകദേശം ആറ് മണിക്കൂർ

Continue Reading
ബെംഗളൂരു ടണൽ റോഡ്: ഗൗതം അദാനി മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി
Karnataka
1 min read
3.8k

ബെംഗളൂരു ടണൽ റോഡ്: ഗൗതം അദാനി മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി

ഓഗസ്റ്റ്‌ 23, 2026
0

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. സദാശിവനഗറിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂർ നീണ്ടു. മുഖ്യമന്ത്രി ഓഫീസ് കൂടിക്കാഴ്ചയെ സൗഹൃദ സന്ദർശനം എന്നാണ് വിശേഷിപ്പിച്ചത്. ആർട്ട് ഓഫ് ലിവിംഗ് സന്ദർശിച്ച ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അദാനി മുഖ്യമന്ത്രിയെ സന്ദർശിച്ചതെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനമേറ്റശേഷം അദാനി തന്നെ നേരിട്ട് വന്ന് കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.

Continue Reading