വൃന്ദാവനം ബാലഗോകുലത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
സമന്വയ ദാസറഹള്ളി ഭാഗ് ടെമ്പിൾ ഏരിയ സ്ഥാനീയ സമിതിയിലെ വൃന്ദാവനം ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം ആവേശഭരിതമായി ആഘോഷിച്ചു. കുട്ടികൾ, കാര്യകർത്താക്കൾ, രക്ഷിതാക്കൾ എന്നിവരെ ഒരുമിച്ച് പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ആഘോഷം കൂട്ടായ്മയുടെയും സ്നേഹത്തിൻ്റെയും സംസ്കാരബോധത്തിൻ്റെയും മനോഹരമായ സംഗമമായി.
ബെംഗളൂരുവിൽ 22.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കാണാതായി; അയൽവാസിയെ കേന്ദ്രീകരിച്ച് അന്വേഷണം
വരമഹാലക്ഷ്മി ഉത്സവത്തിനുള്ള ഒരുക്കങ്ങൾക്കിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 22.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായതായി പരാതി. ബെംഗളൂരു ജിഗണിക്ക് സമീപം തിരുപാള്യ സ്വദേശിനിയായ സ്വകാര്യ സ്ഥാപന ജീവനക്കാരി മഞ്ജുളയാണ് ഹെബ്ബഗോഡി പൊലീസിൽ പരാതി നൽകിയത്. ഓഗസ്റ്റ് 15 മുതൽ 17 വരെ കുടുംബം നാട്ടിലേക്ക് പോയിരുന്നു. പോകുന്നതിനുമുമ്പ് വീടിൻ്റെ താക്കോൽ അയൽവാസിയെ ഏൽപ്പിച്ചിരുന്നതായാണ് പരാതിയിൽ പറയുന്നത്. അടുക്കളയിലെ ലോഫ്റ്റിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയിലാണ് സ്വർണം ഉണ്ടായിരുന്നത്. ഓഗസ്റ്റ് 17ന് കുടുംബം വീട്ടിൽ
കേന്ദ്രസർക്കാർ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപണം; സെപ്റ്റംബർ 5ന് വീണ്ടും രാജ്യവ്യാപക സമരവുമായി സിജെപി
കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് സിജെപി വീണ്ടും സമരത്തിനൊരുങ്ങുന്നു. സെപ്റ്റംബർ 5ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഡൽഹിയിൽ ഇന്ത്യാഗേറ്റിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ജൂലൈ 25ന് സമരം അവസാനിപ്പിക്കുന്നതിനിടെ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുന്നതെന്ന് സിജെപി അറിയിച്ചു. പൊലീസ് അതിക്രമത്തിൽ പരുക്കേറ്റവരും ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ സമരത്തിൽ പങ്കെടുത്ത പ്രതിഷേധക്കാർക്കെതിരെ
സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 4ന് വിവിധ പരിപാടികളോടെ നടക്കും. ഷെട്ടിഹള്ളി DRLS പാലസിൽ രാവിലെ 9.30 മുതൽ നടക്കുന്ന പരിപാടിയിൽ സമന്വയ കുടുംബാംഗങ്ങളുടെ കലാവൈഭവം മാറ്റുരയ്ക്കുന്ന കലാപരിപാടികൾക്ക് ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഒട്ടേറെ വിശിഷ്ടാതിഥികൾ പങ്കെടുക്കും. ഉച്ചയ്ക്ക് നടക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കലാസ്വാദകർക്കായി കേരളത്തിൽ നിന്നെത്തുന്ന കലാകാരന്മാരുടെ കലാപരിപാടികൾ ഉണ്ടായിരിക്കും.എല്ലാ സമന്വയ കുടുംബാംഗങ്ങളെയും ഹാർദ്ദവമായി സ്വാഗതം
ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടർന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; 3 ദിവസത്തിൽ 61.37 കോടി
ഓണക്കാലത്ത് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 61.37 കോടി രൂപ സ്വന്തമാക്കിയതായി അണിയറ പ്രവർത്തകർ അറിയിച്ചു. ഓണത്തിന് ഒരാഴ്ച മുമ്പാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഓണ ദിവസങ്ങളിലും തുടർന്നുള്ള ദിവസങ്ങളിലേക്കുമുള്ള ടിക്കറ്റുകൾക്ക് മികച്ച ബുക്കിങ് ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജിസിസി ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണവും കളക്ഷനും ലഭിക്കുന്നുണ്ട്. ഭാവന സ്റ്റുഡിയോസും സംവിധായകൻ
കെ എൻ എസ് എസ് മംഗളൂരു കരയോഗം കുടുംബ സംഗമം
കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ മാവേലി തമ്പുരാനെ വരവേറ്റികൊണ്ട് ഓണാഘോഷമായി നടത്തി. കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹര കുറിപ്പും ജനറൽ സെക്രട്ടറി ടി വി നാരായണൻ ചേർന്നു ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം കരയോഗം പ്രസിഡണ്ട് മുരളി നായർ ഹൊസമജലു അധ്യക്ഷത വഹിക്കുകയും സെക്രട്ടറി വി എം സതീശൻ അടുത്തുകളെ സ്വാഗതം ആശംസിക്കുകയും
നിതിൻ രാജ് കേസ്: ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ
അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ കല്ലനെതിരെ നടപടി വൈകിയതിൽ ഹൈക്കോടതി ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് നടപടി. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് നിയമനടപടികൾ പാലിച്ചില്ലെന്നും മനഃപൂർവമായ വീഴ്ച ഉണ്ടായെന്നും നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒളിവിലായിരുന്ന ഡോ.എം.കെ.റാമിനെ അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമങ്ങൾ
ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ വൻ വർധന
ഓണക്കാലത്ത് സംസ്ഥാനത്ത് ബെവ്കോയുടെ മദ്യവിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ ആറ് ദിവസത്തിനിടെ 512.11 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 460.80 കോടി രൂപയായിരുന്നു വിൽപ്പന. ഇതോടെ ഇത്തവണ 51.31 കോടി രൂപയുടെ വർധന രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച മാത്രം 102.88 കോടി രൂപയുടെ വിൽപ്പന നടന്നു. ഓണത്തിരക്ക് കൂടുന്നതിനാൽ ഇന്നും ഉത്രാടദിനത്തിലും വിൽപ്പന ഇനിയും ഉയരുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ. ഓണക്കാലത്തെ
ബാംഗ്ലൂരിൽ നിര്യാതയായി
തൃശ്ശൂർ അവിട്ടത്തൂർ അഗസ്ത്യപുരത്ത് പരേതനായ എ. കെ. രാഘവൻ്റെ പത്നി എം.സി.ബേബിയമ്മ (94) ബാംഗ്ലൂരിൽ നിര്യാതയായി. മക്കൾ: ജയ, വിനയൻ, ദീപ, പരേതനായ രാജൻ, രുക്മണി. ശവസംസ്കാരം: നാളെ ഉച്ചയ്ക്ക് 2 മണിക്ക് മൈസൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ നടക്കും.
ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്നു; സംസ്ഥാനത്തെ 4,212 കേസുകളിൽ 3,081 ബെംഗളൂരുവിൽ
കർണാടകയിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധന. ഓഗസ്റ്റ് 22 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 4,212 ലാബ് സ്ഥിരീകരിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ബെംഗളൂരു മേഖലയിൽ മാത്രം 3,081 കേസുകൾ റിപ്പോർട്ട് ചെയ്തു. ഗ്രേറ്റർ ബെംഗളൂരു മേഖലയിൽ 2,070 കേസുകളും ബെംഗളൂരു അർബനിൽ 1,011 കേസുകളുമാണുള്ളത്. സംസ്ഥാനത്തെ ആകെ കേസുകളുടെ ഏകദേശം 73 ശതമാനവും ബെംഗളൂരുവിലെ രണ്ട് മേഖലകളിലായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉഡുപ്പി 300 കേസുകളുമായി സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തും