ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷൻ (BMCA) ഓണാഘോഷം സംഘടിപ്പിച്ചു
ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷ(BMCA)ൻ്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. ഇന്ദിരാനഗർ ഇ.സി.എ ഓഡിറ്റോറിയത്തിൽവച്ച് നടത്തിയ ഓണാഘോഷ പരിപാടികൾക്ക് രാവിലെ 9 മണിക്ക് പൂക്കള മത്സരത്തോടെ ആരംഭിച്ചു. തുടർന്ന് 11 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു. BMCA രക്ഷാധികാരിയും, ആറാട്ട് ഗ്രൂപ്പ് ചെയർമാനുമായ ടോണി വിൻസെന്റ് ആറാട്ടുകുളം വിശിഷ്ടാതിഥിയായിരുന്നു. BMCA പ്രസിഡണ്ട് ജെൻസൺ വട്ടോലി അധ്യക്ഷത വഹിച്ചു.
മമ്മൂട്ടിയുടെ ഓണസമ്മാനം; ആതുരാലയങ്ങൾക്കു വീൽ ചെയറുകൾ
പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുത്ത ആതുരാലയങ്ങൾക്ക് ഓണസമ്മാനമായി വീൽചെയറുകൾ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. ഫൗണ്ടേഷൻ്റെ ‘ചലനം’ പദ്ധതിയുടെ ഭാഗമായാണ് വീൽചെയറുകൾ വിതരണം ചെയ്തത്. തിരുവല്ല ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനിൽ നടന്ന ചടങ്ങിൽ വീൽചെയർ വിതരണത്തിൻ്റെ ഉദ്ഘാടനം മാർത്തോമാ സഭയുടെ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിച്ചു. ജില്ലയിലെ വിവിധ ആതുരാലയങ്ങളിൽ നിന്നെത്തിയ ഭാരവാഹികൾ വീൽചെയറുകൾ ഏറ്റുവാങ്ങി. കഴിഞ്ഞ 16 വർഷമായി
അനധികൃത വാഹന രൂപമാറ്റങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് എംവിഡി; ഓരോ മാറ്റത്തിനും ₹5,000 പിഴ
അനധികൃതമായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. വാഹന പരിശോധനയിൽ കണ്ടെത്തുന്ന ഓരോ അനധികൃത മാറ്റത്തിനും പ്രത്യേകം പിഴ ഈടാക്കാനാണ് നിർദേശം. അനധികൃതമായി കൂട്ടിച്ചേർത്ത ഭാഗങ്ങൾ വാഹന ഉടമകൾ തന്നെ നീക്കം ചെയ്യണമെന്നും, മാറ്റങ്ങൾ നീക്കം ചെയ്ത ശേഷം വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണമെന്നും ഗതാഗത കമ്മീഷണർ നിർദേശിച്ചു. റീൽസുകൾക്കും സോഷ്യൽ മീഡിയ വീഡിയോകൾക്കും വേണ്ടി വാഹനങ്ങളിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾ നടത്തുന്നവർക്കെതിരെയും
തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; മുൻവശത്തെ ഗ്ലാസ് തകർന്നു
തിരുവനന്തപുരം കല്ലറ പരപ്പിൽ പ്രിയദർശിനി ബസുകൾക്ക് നേരെ അജ്ഞാത സംഘം കല്ലെറിഞ്ഞു. ബൈക്കിലെത്തിയ സംഘമാണ് ബസുകൾക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് വിവരം. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കല്ലറയിൽ പാർക്ക് ചെയ്തിരുന്ന ബസിൻ്റെ മുൻവശത്തെ ഗ്ലാസ് കല്ലേറിൽ തകർന്നു. ബസ് ഓടിക്കൊണ്ടിരിക്കെയല്ല, പാർക്ക് ചെയ്തിരുന്ന സമയത്താണ് ആക്രമണം നടന്നത്. സംഭവത്തിൽ ബസ് ജീവനക്കാർ പാങ്ങോട് പൊലീസിൽ പരാതി നൽകി. ആക്രമണത്തിന് പിന്നിൽ
തിരുവോണത്തെ വരവേൽക്കാൻ ഉത്രാടപ്പാച്ചിൽ; ഓണത്തിരക്കിൽ നാടും നഗരവും
തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഓണാഘോഷത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളികൾ. വീടുകളിലും വിപണികളിലും ഒരുപോലെ തിരക്ക്. ഓണം പൂർണമാകണമെങ്കിൽ ഉത്രാടപ്പാച്ചിൽ ഒഴിവാക്കാനാകില്ലെന്ന പതിവ് ഇത്തവണയും തുടരുകയാണ്. സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും കുടുംബസംഗമത്തിൻ്റെയും ആഘോഷമാണ് ഓണം. തിരുവോണ നാളിൽ എല്ലാം പൂർണമാക്കാനുള്ള ഒരുക്കങ്ങളാണ് ഉത്രാടദിനത്തിൽ നടക്കുന്നത്. ‘കാണം വിറ്റും ഓണമുണ്ണണം’ എന്ന പഴമൊഴിയെ അന്വർഥമാക്കുന്ന തരത്തിലാണ് അവസാന നിമിഷത്തെ വാങ്ങലുകൾ. ഓണക്കോടിയും പച്ചക്കറികളും പഴങ്ങളും പൂക്കളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി
ലേണേഴ്സ്, ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് പ്രതിസന്ധി; പരിഹാരത്തിന് പുതിയ നീക്കവുമായി മോട്ടോർ വാഹന വകുപ്പ്
ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് ലഭിക്കാത്തതിനെ തുടർന്ന് നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ലേണേഴ്സ് ടെസ്റ്റ് നടത്തുന്നതിനായി സ്കൂൾ, കോളേജ് എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ ലാബ് ഹാളുകൾ വാടകയ്ക്ക് എടുക്കാനുള്ള നീക്കമാണ് വകുപ്പ് നടത്തുന്നത്. കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി അനുയോജ്യമായ കമ്പ്യൂട്ടർ ലാബ് ഹാളുകൾ കണ്ടെത്താൻ ആർ.ടി.ഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. ഇതോടെ ലേണേഴ്സ് ടെസ്റ്റിനുള്ള സ്ലോട്ട് ക്ഷാമത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ഡ്രൈവിംഗ്
വീടുകൾക്ക് മുന്നിലെ പാർക്കിങ് ഫീസ് പുനഃപരിശോധിക്കണമെന്ന് നഗരവികസന മന്ത്രി രാമലിംഗ റെഡ്ഡി
ബെംഗളൂരുവിൽ വീടുകൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഈടാക്കുന്ന പാർക്കിങ് ഫീസ് പുനഃപരിശോധിക്കണമെന്ന് നഗരവികസന മന്ത്രി രാമലിംഗ റെഡ്ഡി മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനോട് ആവശ്യപ്പെട്ടു. നഗരത്തിലെ പാർക്കിങ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സാധാരണ കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ നിലപാട്. വീടുകൾക്ക് മുന്നിലുള്ള സ്ഥലത്ത് സ്വന്തം വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെയും പൊതുസ്ഥലങ്ങളിൽ ദീർഘനേരം വാഹനം നിർത്തുന്നവരെയും ഒരേ രീതിയിൽ പരിഗണിക്കരുതെന്നാണ് ആവശ്യം. പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നതിന് മുമ്പ്
മംഗളൂരു–ബെംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ സമയത്തിൽ മാറ്റം
മംഗളൂരു–സുബ്രഹ്മണ്യ റോഡ്–ബെംഗളൂരു റൂട്ടിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയക്രമത്തിൽ ഓഗസ്റ്റ് 25 മുതൽ മാറ്റം നിലവിൽ വന്നു. പാലക്കാട് ഡിവിഷൻ്റെ പുതുക്കിയ സമയക്രമപ്രകാരമാണ് മാറ്റങ്ങൾ. മുർഡേശ്വർ–SMVT ബെംഗളൂരു എക്സ്പ്രസ് (16586): ബന്ത്വാൾ 7.17 PM, കബക പുത്തൂർ 7.45 PM, സുബ്രഹ്മണ്യ റോഡ് 8.40 PM — പഴയ സമയത്തേക്കാൾ 5 മിനിറ്റ് നേരത്തെ. കോഴിക്കോട്–KSR ബെംഗളൂരു എക്സ്പ്രസ് (16512): ബന്ത്വാൾ 8.47 PM, കബക പുത്തൂർ 9.15
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് വി.ഡി.സതീശൻ
പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുന്ന മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള ചില പ്രധാന ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിൻ്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവിയിലെ വികസന സാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്ന സുപ്രധാന തീരുമാനമാണിതെന്ന് കത്തിൽ വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരുമായി ആവശ്യമായ കൂടിയാലോചന നടത്താതെയാണ് റെയിൽവേ ബോർഡ്
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. തിരുവോണ ദിനത്തിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തിരുവോണ ദിവസം യെല്ലോ അലർട്ട്.