ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷ(BMCA)ൻ്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. ഇന്ദിരാനഗർ ഇ.സി.എ ഓഡിറ്റോറിയത്തിൽവച്ച് നടത്തിയ ഓണാഘോഷ പരിപാടികൾക്ക് രാവിലെ 9 മണിക്ക് പൂക്കള മത്സരത്തോടെ ആരംഭിച്ചു. തുടർന്ന് 11 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു.

BMCA രക്ഷാധികാരിയും, ആറാട്ട് ഗ്രൂപ്പ് ചെയർമാനുമായ ടോണി വിൻസെന്റ് ആറാട്ടുകുളം വിശിഷ്ടാതിഥിയായിരുന്നു. BMCA പ്രസിഡണ്ട് ജെൻസൺ വട്ടോലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സാബു സെബാസ്റ്റ്യൻ, ജോയന്റ് സെക്രട്ടറി സഞ്ജു ഡൊമിനിക്, ട്രഷറർ ബോണി പോൾ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഡോൺ ബോസ്കോ ചെറിയാൻ നന്ദി പറഞ്ഞു. തുടർന്ന് BMCA അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് തിരുവാതിരകളി, നൃത്തനൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.

ഉച്ചയ്ക്ക് സ്വാദിഷ്ടമായ ഓണസദ്യയും, അതോടൊപ്പം സോവിയാക് സെവൻ അവതരിപ്പിച്ച ഇൻസ്‌ട്രുമെന്റൽ ഫ്യൂഷൻ സംഗീതവിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഓണാഘോഷ പരിപാടികൾക്ക് BMCA മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

Related Posts