ഓണം: ആഘോഷത്തിനപ്പുറം ഒരു ആത്മപരിശോധന
ഇന്ദിരാബാലൻ കേരളീയരുടെ സാംസ്കാരിക ജീവിതത്തിലെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. ഐതിഹ്യത്തിൻ്റെയും, ചരിത്രത്തിൻ്റെയും, ജനകീയ സംസ്‌കാരത്തിൻ്റെയും സമന്വയമായ ഈ ആഘോഷം കാലങ്ങളായി മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എന്നാലിന്ന് ഓണം പഴയ രീതിയിലുള്ള ഓണമായി തുടരുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. കാലത്തിൻ്റെ മാറ്റങ്ങൾ ഓണത്തെയും മാറ്റിയിരിക്കുന്നു. ഈ മാറ്റങ്ങൾ പുരോഗതിയുടെ അടയാളമാണോ, അതോ മൂല്യങ്ങളുടെ നഷ്ടമാണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. പണ്ടുകാലത്ത് ഓണം ഒരു കുടുംബോത്സവമായിരുന്നു. നാട്ടിൻപുറങ്ങളുടെ കൂട്ടായ്മയും, കുടുംബബന്ധങ്ങളുടെ ഊഷ്മളതയും,
പരാജിതൻ്റെ മഹോത്സവം
തങ്കച്ചൻ പന്തളം ഓർമ്മകളുടെ പുനർജ്ജനി.. പ്രതീക്ഷകളിലേക്കൊരു സ്വപ്നാടനം…സമതയുടെ സാമൂഹ്യ നീതി…എന്നിങ്ങനെ ഏതൊരു ശരാശരി മലയാളിയുടെയും ഓണാഘോഷ സങ്കല്പങ്ങൾക്കപ്പുറം സമത്വ സുന്ദരമായ ഒരു ലോക ക്രമം സ്വപ്നം കാണുന്നവർക്ക് ആഘോഷിക്കാൻ ഇതിൽപ്പരം മനോഹരമായ മറ്റൊരുത്സവവുമില്ല. പകരം വയ്ക്കാനില്ലാത്ത ആഘോഷങ്ങളുടെ ആഘോഷമായി ആഗോള മലയാളി ലോകത്തിനു സമർപ്പിക്കുന്ന ദൈവത്തിൻ്റെ സ്വന്തം ഉത്സവമാണ് തിരുവോണം. പ്രവാസിയുടെ ഗൃഹാതുരതകൾക്കും, നടൻ തനിമകൾക്കും വർഷത്തിലൊരിക്കൽ ഉടലും ഉയിരും വയ്ക്കുന്ന സാംസ്കാരിക സമഗ്രതയുടെ മറുപേരാണ് ഓണം. കച്ചവട സംസ്‌കൃതിയിൽ
പുതുമയുടെ ഓണം
അർച്ചന സുനിൽ കാലം കുതിച്ചോടുന്നതിനിടയിൽ ഓണം ഇപ്പോൾ വേരുകളിലേക്കുള്ള മനസ്സിൻ്റെ മടക്കയാത്രയാണ്. മലയാളി സംസ്കാരത്തേയും ഐക്യത്തേയും സമൃദ്ധിയേയും അടയാളപ്പെടുത്തിയ ആ കാലഘട്ടത്തിലേക്ക് എത്തി നോക്കാൻ ശ്രമിക്കുന്ന പുതുതലമുറയെ എങ്ങും നമുക്കു കാണാം. എങ്കിലും പഴമയിലേക്കെത്താൻ ഒരിക്കലും കഴിയില്ല എന്ന നഗ്നസത്യം ഇന്നത്തെ സോഷ്യൽ മീഡിയയുടെ അഹങ്കാരമായി മാറി കഴിഞ്ഞു. കൂട്ടുകാരുമൊന്നിച്ചു പൂപറിച്ചു ചാണകം മെഴുകിയ മുറ്റത്തിട്ടിരുന്ന പൂക്കളേക്കാൾ ആസ്വാദകരാണ് സോഷ്യൽ മീഡിയയിലെ വർണ്ണചിത്രങ്ങൾക്ക്. ഓണക്കോടിയുടെ പുതുമയെക്കാൾ അതിൻ്റെ ഫോട്ടോയ്ക്ക് കിട്ടുന്ന
ശ്രുതി ചേർത്ത്… താളബോധത്തോടെ…
ലേഖനം – അനിത പ്രേംകുമാർ അതി മനോഹരമായ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ ആയിട്ടാണ് നമ്മള്‍ ഓണം ആഘോഷിക്കുന്നത്. കള്ളവും ചതിയും വഞ്ചനയും ഒന്നുമില്ലാത്ത സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ കാലഘട്ടത്തിന്‍റെ ഓര്‍മ്മകള്‍. ഒരു പക്ഷെ അതൊക്കെ കഥകള്‍ ആവാം. സങ്കല്‍പ്പങ്ങള്‍ ആവാം. എന്തോ ആവട്ടെ. ഇനി കഥ ആയാല്‍ തന്നെ, കഥയില്‍ ഒരു ചോദ്യം വരുന്നുണ്ട്. അത്രയും നല്ല രാജാവിനു എങ്ങിനെ അങ്ങിനെ ആ ഒരു അപകടം വന്നു എന്നത്. നമ്മള്‍
പാവൂട്ടിയുടെ ഊഞ്ഞാലും എൻ്റെ ബാല്യവും
ഓർമ്മക്കുറിപ്പ് – ജ്യോൽസ്ന പി എസ് ജീവിതത്തിൽ മനുഷ്യൻ സന്തോഷത്തോടെ തിരിഞ്ഞു നോക്കുന്ന ഒരു കാലമുണ്ട്… ബാല്യം, വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ലാത്ത കാലം. വേണ്ടപ്പെട്ടവർ ഈ ലോകം വിട്ടുപോകുമ്പോൾ, അവർ മാത്രമല്ല യാത്രയാകുന്നത്, നമ്മുടെ ജീവിതത്തിൻ്റെ ഏറ്റവും മനോഹരമായ ഒരു ഭാഗവും അവരോടൊപ്പം അകന്നുപോകുന്നു.പിന്നെയുള്ള ഓണം, വിഷു ഏതൊരു ആഘോഷം വന്നാലും അറിയാതെ വീണ്ടും ആ പഴയ മുറ്റത്തെത്തും, രണ്ടു കവുങ്ങുകൾക്കിടയിൽ കെട്ടി തന്ന ഊഞ്ഞാലിലേക്കും. പാവുഅമ്മ എൻ്റെ
രണ്ട് സിയുടെ പൂക്കളം
അനിത ചന്ദ്രോത്ത് – ഓർമ്മക്കുറിപ്പ് ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് പൂക്കളമാണ്. പൂക്കളത്തിൻ്റെ നിറങ്ങളും മണവും മാത്രമല്ല, അതിനുചുറ്റും കൂടിനിന്ന ബാല്യത്തിൻ്റെ ആഹ്ളാദവും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.എൻ്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട ഓണോർമ്മകളിലൊന്ന് സ്കൂളിലെ ഓണപ്പൂക്കള മത്സരവുമായി ബന്ധപ്പെട്ടതാണ്. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വലിയൊരു മലയാളം മീഡിയം സ്കൂളിലായിരുന്നു ഞാൻ പഠിച്ചിരുന്നത്. ഓരോ ക്ലാസിനും എ, ബി, സി, ഡി എന്നിങ്ങനെ നിരവധി
അങ്കമാലിയിൽ വൻ തീപിടിത്തം
അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ബൈബു സ്റ്റോഴ്സ് സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് വൈകിട്ട് നാലോടെയാണ് തീപിടിത്തമുണ്ടായത്. ദേശീയപാതയ്ക്ക് സമീപമുള്ള ഗോഡൗണിലാണ് തീ പടർന്നത്. തീപിടിത്തത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. അപകടസമയത്ത് ഗോഡൗണിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്റ്റേഷനറി സാധനങ്ങളിലേക്കും തീ അതിവേഗം പടരുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ തീ
കലാകേന്ദ്രയുടെ ഓണോത്സവം നാളെ
ബാംഗ്ലൂർ ജാലഹല്ലി കലാകേന്ദ്രയുടെ ഓണോത്സവം തിരുവോണദിനത്തിൽ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ നടക്കും. വൈകുന്നേരം 5.30മുതൽ പരിപാടി ആരംഭിക്കും. കൊച്ചു കുട്ടികൾമുതൽ മുതിർന്നവർ വരെയുള്ളവരുടെ നൃത്തനൃത്യങ്ങൾ, സംഗീത പരിപാടി എന്നിവ അരങ്ങേറും. അനിൽ കരുവാറ്റ, അഭിലാഷ് എന്നിവർ പരിപാടി നയിക്കും. ശശീന്ദ്ര വർമ്മ, വിജയൻ, ശ്രീമണി എന്നിവരുടെ ഭക്തിഗാനങ്ങളും ഉണ്ടാകും.
ഓണം സ്പെഷ്യൽ ട്രെയിൻ
കഥ, നവീൻ എസ് “ഊശെൻറ്റപ്പാ…ഇപ്പെണ്ണെന്ത്ന്നായീ കാട്ട്ന്ന്…” വാതിൽക്കൽ നിൽക്കുന്ന ഫ്രീക്കൻ തൻ്റെ കളറടിച്ച തലയിൽ കൈ വെച്ച് പോയി. ട്രെയിൻ മുഴുവനായും നിൽക്കുന്നതിനു മുമ്പേ തന്നെ അവൾ പ്ലാറ്റഫോമിലേക്കു ചാടിയിറങ്ങിയതാണ്. ഒരുവിധത്തിലാണ് തെന്നി വീഴാതെ ബാലൻസ് ചെയ്തത്. തൽക്കാൽ ടിക്കറ്റും കൂടി കിട്ടാതായതോടെ ഇത്തവണത്തെ ഓണത്തിന് നാട്ടിൽ പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. പക്ഷെ ഇന്നലെ ഉച്ചക്ക് ഓഫീസിലിരുന്ന് അമ്മയെ വിളിച്ചപ്പോഴാണ് കുട്ടൻ വരുന്നുണ്ടെന്നറിഞ്ഞത്. പിന്നെ ഇരിപ്പുറച്ചില്ല. വൈകിട്ട് ഓഫീസിൽ നിന്നും ഫ്ലാറ്റിൽ
ബെംഗളൂരുവിൽ ഈദ് മിലാദ് ഘോഷയാത്ര; നാളെ വ്യാപക ഗതാഗത നിയന്ത്രണം
ഈദ്മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ബുധനാഴ്ച ബെംഗളൂരുവിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തും. നൃപതുംഗ റോഡിലെ YMCA ഗ്രൗണ്ടിലാണ് വലിയ തോതിൽ ആളുകൾ ഒത്തുചേരുക. ജെ.സി. റോഡ്, കെ.ജി. റോഡ്, നൃപതുംഗ റോഡ്, രാജാ റാം മോഹൻ റോഡ്, കസ്തൂർബ റോഡ്, മല്ല്യ ഹോസ്പിറ്റൽ റോഡ്, ആർ.ടി. നഗർ മെയിൻ റോഡ്, ദിനൂർ മെയിൻ റോഡ്, ജയമഹൽ