മലയാളക്കരയുടെ ദേശീയ ഉത്സവമായ തിരുവോണത്തോടനുബന്ധിച്ച് കെ.ജി. ഹള്ളി സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ അമ്പാടി ബാലഗോകുലം ഓണാഘോഷം സംഘടിപ്പിച്ചു.
ബാലഗോകുലം കുട്ടികൾ, മാതൃസമിതി, സ്ഥാനീയ സമിതി ഭാരവാഹികൾ എന്നിവർ ചേർന്ന് പൂക്കളം ഒരുക്കി തിരുവോണനാളിനെ സ്വാഗതം ചെയ്തു. ആഘോഷത്തിൻ്റെ ഭാഗമായി തിരുവാതിര, കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട്, ഓണപ്പാട്ട്, കുട്ടികൾക്കുള്ള വിനോദ കളികൾ എന്നിവ വിപുലമായ രീതിയിൽ നടത്തി. പരിപാടിക്ക് ശേഷം എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
സെക്രട്ടറി പ്രകാശൻ നന്ദി അറിയിച്ചു. മംഗള ശ്ലോകത്തോടെ ഓണാഘോഷം സമാപിച്ചു.