നഗരത്തിൽ നടക്കാനിരുന്ന ഭീകരാക്രമണ നീക്കം പൊലീസ് തകർത്തു. സെക്ടർ 43ലെ ബസ് ടെർമിനലിന് സമീപത്തുനിന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലവ്പ്രീത് സിംഗ് (19), ജഷൻപ്രീത് സിംഗ് (21), പ്രഭ്പ്രീത് സിംഗ് (19) എന്നിവരാണ് പിടിയിലായത്.

പ്രാഥമിക അന്വേഷണത്തിൽ ഇവർ നിരോധിത വിഘടനവാദി സംഘടനയായ ബബർ ഖൽസയുമായി ബന്ധമുള്ളവരാണെന്നാണ് പൊലീസിൻ്റെ നിഗമനം. ഇവരുടെ പക്കൽനിന്ന് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ടിഫിൻ ബോക്സിൽ ഒളിപ്പിച്ച നിലയിൽ ഐഇഡിയെന്ന് സംശയിക്കുന്ന സ്ഫോടകവസ്തു, അഞ്ച് കിലോ ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്റർ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ തുടർന്ന് സെക്ടർ 43 ബസ് ടെർമിനലിന് സമീപം സുരക്ഷ ശക്തമാക്കി. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ വിദഗ്ധ സംഘം പരിശോധിക്കും. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ലക്ഷ്യവും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Related Posts