ഒ​രു വ​യ​സ് പെ​ൺ​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി അ​ഴു​ക്കു​ചാ​ലി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മയെ പോലീസ് അറസ്റ്റ് ചെയ്‌തു. ഫ​രീ​ദാ​ബാ​ദി​ലെ ബു​ധി​യ നാ​ല അ​ഴു​ക്കു​ചാ​ലി​ൽ ആ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബി​ഹാ​റി​ലെ മ​ധു​ബ​നി സ്വ​ദേ​ശി​നിയാ​ണ് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ മൂ​ലം സ്വ​ന്തം കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഭ​ർ​ത്താ​വും മ​ക്ക​ളു​മൊ​ത്ത് ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഫ​രീ​ദാ​ബാ​ദി​ലാ​ണ് താ​മ​സം. യു​വ​തി വ​സ്ത്ര നി​ർ​മാ​ണ ശാ​ല​യി​ലും ഭ​ർ​ത്താ​വ് വെ​ൽ​ഡ​റാ​യും ജോ​ലി ചെ​യ്യു​ക​യാ​ണ്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ കാരണമെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

കഴിഞ്ഞ ദിവസം ഉ​ച്ച​യ്ക്ക് ആണ് അ​ഴു​ക്കു​ചാ​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ര​ണ്ട് സ്കൂ​ൾ കു​ട്ടി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കുകയായിരുന്നു.‌
ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് സി​വി​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ആ​ദ്യം കു​ട്ടി​യെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ ടെ​ക്നി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നി​ൽ ആ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യ​ത്.

Related Posts