മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്ത്തി പ്രജ്ഞാനന്ദ; രണ്ട് റൗണ്ട് ബാക്കി നില്‍ക്കെ കിരീട സാധ്യതയുമായി പ്രജ്ഞാനന്ദ
നോർവ്വെ ചെസ്സിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ രണ്ടാമതും വീഴ്ത്തി പ്രജ്ഞാനന്ദ. ക്ലാസിക് ഗെമിയിൽ തന്നെ കാൾസനെ തോല്‌പിച്ചതുകൊണ്ട് പ്രജ്ഞാനന്ദയ്ക്ക് മൂന്ന് പോയിൻറുകൾ ലഭിച്ചു. ഇതേ ടൂർണ്ണമെൻറിൽ അമേരിക്കൻ താരമയ വെസ്ലി സോയും കാൾസനെ ക്ലാസിക്കൽ ഗെയിമിൽ തോൽപിച്ചിരുന്നു. ഇതോടെ പ്രജ്ഞാനന്ദയ്ക്ക് 12 പോയിൻറായി. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഫ്രഞ്ച് താരം അലിറെസ ഫിറൂഷയ്ക്ക് 14 പോയിൻറാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വെസ്ലി സോയ്ക്ക് 13
കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ
കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ മന്ത്രിസഭയിൽ ഒരൊറ്റ ഉപ മുഖ്യമന്ത്രി മാത്രമാണുള്ളത്. സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ പുറത്തിറക്കും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭായോഗവും ചേരും. അതേസമയം, യു ടി ഖാദർ സ്പീക്കർ പദവി ഒഴിഞ്ഞു. സിദ്ധരാമയ്യ നടത്തിയ സമ്മർദമാണ് ഒടുവിൽ ഫലം കണ്ടിരിക്കുന്നത്. ജി പരമേശ്വര മാത്രമായിരിക്കും ഉപ മുഖ്യമന്ത്രി. മന്ത്രിസഭായോഗത്തിൽ സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന് സഹപ്രവർത്തകരോട് ഡി കെ ശിവകുമാർ അറിയിച്ചു. ഇപ്പോൾ
കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം, ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ, ഭര്‍ത്താവ് മുഹമ്മദ് ഫർമാന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കേസിൽ ഫർമാന്‍റെ അറസ്റ്റ് ഒരു മാസത്തേക്ക് കോടതി തടഞ്ഞു. മുഹമ്മദ് ഫർമാന് നിയമനടപടികൾക്കായി അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി മധ്യപ്രദേശിലെ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനാണ് നിർദ്ദേശം. ഈ ഒരു മാസത്തെ സാവകാശം ഫർമാന് നിയമസഹായം തേടുന്നതിനും മുൻകൂർ ജാമ്യത്തിനായുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിനും ഉപയോഗിക്കാം. ഈ കാലയളവിൽ
കണ്ണൂരിൽ കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ഒമ്പതുപേർക്ക് പരിക്ക്
കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതുപേർക്ക് പരിക്ക്. ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്.
പാലക്കാട് സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിയെ കാണാനില്ല, അന്വേഷണം ഊർജിതം
കല്ലടിക്കോട് പറക്കലടി വട്ടച്ചാൽ വീട്ടിൽ അലൻ പുന്നൂസിനെ (20) കാണാനില്ലെന്ന് പരാതി. കോയമ്പത്തൂരിലെ എജെകെ കോളേജിൽ ബിഎസ് സി നഴ്സിങ് വിദ്യാർത്ഥിയാണ് ഇദ്ദേഹം. പുന്നൂസ് മാത്യുവിൻ്റെയും ബീന പുന്നൂസിൻ്റെയും മകനാണ് അലൻ. കഴിഞ്ഞ ജൂൺ ഒന്നിന് വൈകുന്നേരം മുതൽ അലനെ കാണാതായതായാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. സുഹൃത്തിൽ നിന്ന് അലൻ 30,000 രൂപ കടം വാങ്ങിയിരുന്നതായും, ഈ തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് അലൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും
ഷാർജയിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ 5 മലയാളികൾ അറസ്റ്റിൽ
ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കണ്ണൂർ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശികളടക്കം 5 മലയാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു. ടിക്ടോക്കിലെ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. ടിക് ടോക്കില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പരസ്പരം
കേരളത്തിൽ കാലവർഷം നാളെ എത്തും, നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
കേരളത്തിൽ കാലവർഷം നാളെയോടെ എത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതിനു മുന്നോടിയായി സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പുകൾ നിലവിലുണ്ട്. ഇതിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കൂടാതെ, നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച്
മക്കളുടെ മുന്നില്‍ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍
തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. ഹസീന ബീവി (36)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ( 46) ഒളിവിലാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് മക്കളുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസിനെ അറിയിച്ചത്. കൊലപാതകത്തിന് ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. നാലാഞ്ചിറയില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും.
ബി പി എം എസ് കർമ്മചാരികൾക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി
515 ആർമി ബേസ് വർക്ക്‌ഷോപ്പിൽ നിന്നും ഈ മാസം വിരമിച്ച ഭാരതീയ പ്രതിരക്ഷ മസ്‌ദൂർ സംഘ (ബി പി എം എസ് ) കർമ്മചാരികൾക്കും കുടുംബത്തിനും കർമ്മചാരി സംഘ് യാത്രയയപ്പ് നൽകി.
കലാച്ചി കോപ്പിയടിയാണെന്ന വാദം തള്ളി കെ.ആർ.മീര; സത്യസന്ധതയില്ലാത്ത ആരോപണം തന്നെ ബാധിക്കാറില്ല
തൻ്റെ കലാച്ചി നോവൽ കോപ്പി അടിയാണെന്ന വിവാദത്തിൽ പ്രതികരണവുമായി കെ ആർ മീര. കലാച്ചി എന്ന നോവൽ സിൻ എന്ന നോവലിൻ്റെ കോപ്പിയടി ആണെന്ന വിവാദം മീര തള്ളി. ‘2020 മുതൽ കലാച്ചി നോവൽ ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നെ എങ്ങനെ 2022ൽ ഇറങ്ങിയ സിന്നിൻ്റെ കോപ്പി അടി ആകും.’ കെ ആർ മീര ചോദിക്കുന്നു. കസാഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013-ൽ മനസിൽ വേരുപിടിച്ചതാണ് കലാച്ചി