തമിഴ്‌നാട്ടിൽ രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഏക സീറ്റ് കോൺഗ്രസിന് നൽകി ടിവികെ
ജൂൺ 18 ന് നടക്കാനിരിക്കുന്ന ദ്വിവത്സര തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ നിന്ന് ഒരു രാജ്യസഭാ സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് അനുവദിച്ചതായി തമിഴ്‌നാട് വെട്രി കഴകം (ടിവികെ) നേതൃത്വത്തിലുള്ള സഖ്യം അറിയിച്ചു. എഐസിസി ഭാരവാഹി പ്രവീൺ ചക്രവർത്തി ഈ സീറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്ന് ഒഴിവുവരുന്നതും വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലൂടെ നികത്താൻ പോകുന്നതുമായ സീറ്റ് ടിവികെ നേതൃത്വത്തിലുള്ള മുന്നണിയിലെ സീറ്റ് പങ്കിടൽ ക്രമീകരണത്തിൻ്റെ ഭാഗമായി
മമത പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു
പശ്ചിമ ബംഗാളിൽ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന മമത ബാനർജി പക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളുകയായിരുന്നു. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ ഋതബ്രത ബാനർജിക്കായിരുന്നു. ഇത് സ്പീക്കർ അംഗീകരിക്കുകയായിരുന്നു. 59 എം എല്‍ എ മാരുടെ പിന്തുണക്കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. ഇതിനെതുടർന്നായിരുന്നു ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയത്. യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണ് എന്ന അവകാശവാദവുമായി വിമതസംഘം
കെ എൻ എസ് എസ് വിവേക് നഗർ കരയോഗത്തിൻ്റെ പുതിയ ഭാരവാഹികൾ
കെ എൻ എസ് എസ് വിവേക് നഗർ കരയോഗത്തിൻ്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇ വി മോഹൻ(പ്രസിഡണ്ട്), കെ സി സുകുമാരൻ(സെക്രട്ടറി), വേണുഗോപാലൻ പിള്ള(ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. വിവേക് നഗർ കരയോഗത്തിൻ്റെ മഹിളാ വിഭാഗമായ ‘ത്രിവേണി’യുടെ ഭാരവാഹികളായി തങ്കമണി കുറുപ്പ്(പ്രസിഡണ്ട്), രുഗ്മിണി നായർ(സെക്രട്ടറി), നന്ദിത ദേവി(ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
കേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ‘കാലം പറക്കണ്’ നാടകം ജൂൺ 28ന് അരങ്ങേറും
കേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രൊഫഷനൽ നാടകം നടത്തുന്നു. ജൂൺ 28നു വൈകീട്ട് 5 മണിക്ക് മൈസൂർ റോഡ് യൂണിവേഴ്സിറ്റി കാമ്പസ്സിലെ ജ്ഞാനഭാരതി മെയിൻ റോഡിലുള്ള ഡോ. അംബേദ്കർ സ്കൂൾ ഓഫ് എക്കണോമിക്സ് ഹാളിലാണ് നാടകം അരങ്ങേറുക. കോഴിക്കോട് സങ്കീർത്തനയുടെ ഒട്ടേറെ അവാർഡുകൾ നേടിയ സൂപ്പർഹിറ്റ് നാടകം ‘കാലം പറക്കണ്’ എന്ന നാടകമാണ് അവതരിപ്പിക്കപ്പെടുന്നത്. പ്രദീപ് കുമാർ കാവുന്തറ രചനയും രാജീവൻ മമ്മിളി സംവിധാനവും നിർവഹിക്കുന്നു. വൈക്കം വിജയലക്ഷ്മി,
ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഡി.കെ ശിവകുമാർ സ്ഥാനമേറ്റെടുക്കുന്നത്. ഭരണഘടന കയ്യിലേന്തിയാണ് ഡി.കെ സത്യവാചകം ചൊല്ലിയത്. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡി.കെയോടൊപ്പം ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കും.
കേരള സമാജം (രജി) ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്തു
കേരള സമാജം (രജി) ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഗോപാൽ രാം നാരായൺ ഗവൺമെൻ്റ് മോഡൽ പ്രൈമറി & ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്തു. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പി ടി ടീച്ചർ യെല്ലപ്പ സ്വാഗതം ആശംസിച്ചു. കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. കേരള സമാജം ട്രഷറർ ജോർജ് തോമസ്,
കൃഷി മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍
കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി. നിയമസഭാ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതിഷേധം. കെഎം ബഷീറിൻ്റെ കൊലയാളിയെ വാര്‍ത്താസമ്മേളനത്തില്‍ വേണ്ടെന്ന നിലപാടിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറങ്ങി. ഇതോടെ വാര്‍ത്താസമ്മേളനം പുനരാരംഭിച്ചു. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. മ്യൂസിയത്തിനു സമീപം
‘അയ്യപ്പ ചരിതം’ നൃത്ത-സംഗീത-ശില്പ അവതരണം ജൂൺ 7ന് ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ
സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് കെ.ജി.ഹള്ളി സ്ഥാനീയ സമിതി സംഘടിപ്പിക്കുന്ന ‘അയ്യപ്പ ചരിതം – നമ്മുടെ കലിയുഗ വരദൻ്റെ കഥ’ എന്ന ഭക്തിഗാന നൃത്ത സംഗീത ശില്പ അവതരണം 2026 ജൂൺ 7 ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്ര സന്നിധിയിൽ നടക്കും. കലിയുഗ വരദനായ ശ്രീ അയ്യപ്പൻ്റെ ദിവ്യജീവിതവും സന്ദേശവും ചിത്രീകരിക്കുന്ന ഈ അവതരണത്തോടൊപ്പം സമന്വയ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ ആക്രമണം, വിമാന സർവീസുകൾ നിർത്തിവെച്ചു
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ വിമാനത്താവളത്തിലെ ടി1 യാത്രാ ടെർമിനലിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സുരക്ഷാ ഭീഷണിയെത്തുടർന്ന് വിമാന സർവീസുകൾ അടിയന്തരമായി നിർത്തിവെക്കുകയും എയർപോർട്ടിലെ വിമാനങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ആക്രമണ വിവരം അറിയിച്ചത്. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ സായുധ സേന നിരീക്ഷിച്ചുവരികയാണെന്നും ഏത്
ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം, 20 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
സൗത്ത് ഡൽഹിയിലെ മാൽവിയ നഗർ ഹൗസ് റാണി പരിസരത്തുള്ള ബഹുനില റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 20 പേർ വെന്തുമരിച്ചു. മരിച്ചവരിൽ വിദേശികളുമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ 9:45-ഓടെയാണ് ‘ലെമൺ ഗ്രീൻ’ എന്ന റസ്റ്റോറന്റിൽ തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടൻ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. റസ്റ്റോറന്റിൻ്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്നവരെ ആദ്യം പുറത്തെത്തിച്ചെങ്കിലും പലരുടെയും ജീവൻ രക്ഷിക്കാനായില്ല. സി.എ.ടി.എസ് (CATS) ആംബുലൻസുകളുടെ സഹായത്തോടെ ഇതുവരെ 37 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലേക്ക്