പശ്ചിമ ബംഗാളിൽ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന മമത ബാനർജി പക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളുകയായിരുന്നു. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ ഋതബ്രത ബാനർജിക്കായിരുന്നു. ഇത് സ്പീക്കർ അംഗീകരിക്കുകയായിരുന്നു. 59 എം എല്‍ എ മാരുടെ പിന്തുണക്കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. ഇതിനെതുടർന്നായിരുന്നു ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയത്.
യഥാർത്ഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണ് എന്ന അവകാശവാദവുമായി വിമതസംഘം രംഗത്തെത്തിയത് മമതയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഋതബ്രത ബാനർജിയെ തൃണമൂൽ നേതൃത്വം നേരത്തെ പുറത്താക്കിയിരുന്നു.